Nilambur by election 2025: നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്; പ്രചാരണത്തിന് മുഖ്യമന്ത്രി ഇന്നെത്തും
Nilambur by election 2025: ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് പിവി അൻവറിന്റെ നിർണായക തീരുമാനവും ഇന്നുണ്ടായേക്കും. അൻവറിനെ ഒപ്പം നിർത്താനുള്ള ശ്രമത്തിലാണ് കോൺഗ്രസ്. യൂത്ത് കോൺഗ്രസ് അധ്യക്ഷനും എംഎൽഎയുമായ രാഹുൽ മാങ്കൂട്ടത്തിൽ അൻവറിനെ ഇന്നലെ രാത്രി ഒതായിയിലെ വീട്ടിലെത്തി കണ്ടിരുന്നു.

Pinarayi Vijayan
എൽഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജിന്റെ പ്രചാരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നിലമ്പൂരിലെത്തും. വൈകിട്ട് നിലമ്പൂർ കോടതിപ്പടിയിൽ നടക്കുന്ന ഇടതുമുന്നണി കൺവെൻഷൻ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.
എം സ്വരാജ് ഇന്നലെ മുതൽ മണ്ഡലത്തിൽ പ്രചാരണം ആരംഭിച്ചിരുന്നു. മണ്ഡലത്തിലെ പ്രധാനപ്പെട്ട വ്യക്തികളുമായുള്ള കൂടിക്കാഴ്ചയാണ് ഇടതു സ്ഥാനാർത്ഥി സ്വരാജ് ഇന്ന് നടത്തുക. യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തും മണ്ഡലത്തിൽ വിജയം നേടാനുള്ള പരിശ്രമത്തിലാണ്.
അതേസമയം നിലമ്പൂരിൽ മത്സരിക്കാൻ ബിജെപിയും തീരുമാനിച്ചതായാണ് റിപ്പോർട്ട്. പ്രാദേശിക നേതാക്കളായ മൂന്ന് പേരുടെ പട്ടിക സംസ്ഥാന നേതൃത്വം തയ്യാറാക്കി. ഇന്ന് കേന്ദ്ര നേതൃത്വവുമായി ആലോചിച്ചു അന്തിമ തീരുമാനം എടുക്കും. ഇന്ന് രാവിലെ 10.30ന് പാർട്ടി പ്രസിഡന്‍റ് തുഷാർ വെള്ളാപ്പള്ളിയുടെ അധ്യക്ഷതയിലാണ് യോഗം ചേരുന്നത്.
ALSO READ: നിലമ്പൂർ പോരാട്ടത്തിന് ബിജെപിയും; മൂന്ന് പേർ പരിഗണനയിൽ, രാജീവ് ചന്ദ്രശേഖർ ഇന്ന് മണ്ഡലത്തിലെത്തും?
ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് പിവി അൻവറിന്റെ നിർണായക തീരുമാനവും ഇന്നുണ്ടായേക്കും. അൻവറിനെ ഒപ്പം നിർത്താനുള്ള ശ്രമത്തിലാണ് കോൺഗ്രസ്. യൂത്ത് കോൺഗ്രസ് അധ്യക്ഷനും എംഎൽഎയുമായ രാഹുൽ മാങ്കൂട്ടത്തിൽ അൻവറിനെ ഇന്നലെ രാത്രി ഒതായിയിലെ വീട്ടിലെത്തി കണ്ടിരുന്നു.
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന സൂചന തൃണമൂൽ കോൺഗ്രസ് നൽകിയതിന് പിന്നാലെയാണ് കൂടിക്കാഴ്ച. അന്‍വറുമായി ചര്‍ച്ച വേണ്ടെന്നും യുഡിഎഫ് സ്ഥാനാര്‍ഥിയെ പിന്തുണച്ചാല്‍ മാത്രം അദ്ദേഹത്തിന് വഴങ്ങിയാല്‍ മതിയെന്നുമായിരുന്നു കോണ്‍ഗ്രസിന്റെ നിലപാട്.