Nilambur By Election 2025: ‘ആശങ്കയില്ല, ഈ നാട് പകർന്ന് നൽകിയ ആത്മവിശ്വാസമുണ്ട്’; വോട്ട് രേഖപ്പെടുത്തി എം. സ്വരാജ്

Nilambur By Election 2025: നൂറ് ശതമാനം വോട്ട് രേഖപ്പെടുത്തുമ്പോഴാണ് ജനാധിപത്യം അർഥപൂർണമാവുക. വോട്ടവകാശം എല്ലാവരും വിനിയോ​ഗിക്കണം എന്ന് വോട്ട് രേഖപ്പെടുത്തിക്കൊണ്ട് എൽഡിഎഫ് സ്ഥാനാർഥി എം.സ്വരാജ് പറഞ്ഞു.

Nilambur By Election 2025: ആശങ്കയില്ല, ഈ നാട് പകർന്ന് നൽകിയ ആത്മവിശ്വാസമുണ്ട്; വോട്ട് രേഖപ്പെടുത്തി എം. സ്വരാജ്

M Swaraj

Updated On: 

19 Jun 2025 08:28 AM

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി എൽഡിഎഫ് സ്ഥാനാർഥി എം. സ്വരാജ്. ഇരുപത്തിരണ്ടാം ബൂത്തിലാണ് വോട്ട് ചെയ്തത്. തിരഞ്ഞെടുപ്പിന്റെ ഒരവസരത്തിലും തനിക്ക് ആശങ്ക തോന്നിയിട്ടില്ലെന്നും ഈ നാട് പകർന്ന് നൽകിയ ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.

നൂറ് ശതമാനം വോട്ട് രേഖപ്പെടുത്തുമ്പോഴാണ് ജനാധിപത്യം അർഥപൂർണമാവുക. വോട്ടവകാശം എല്ലാവരും വിനിയോ​ഗിക്കണം എന്നും അദ്ദേഹം ഓർമിപ്പിച്ചു. ‘ഒരു ഘട്ടത്തിലും ആശങ്ക തോന്നിയിട്ടില്ല. ആത്മവിശ്വാസമുണ്ട്. അത് വ്യക്തിപരമായതല്ല, ഈ നാട് പകർന്ന് നൽകിയ ആത്മവിശ്വാസമാണ്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് ഓരോ ദിനം കഴിയുംതോറും ആ ആത്മവിശ്വാസം വർധിച്ച് വരികയാണ് ചെയ്തത്.

നല്ല സമ്പൂർണമായ ആത്മവിശ്വാസത്തോടെ ആഹ്ലാദത്തോടെയാണ് ഞങ്ങൾ തിരഞ്ഞെടുപ്പ് ദിവസത്തെ വരവേൽക്കുന്നത്. പ്രതീക്ഷയിൽ കവിഞ്ഞ പിന്തുണയും ഐക്യദാർഢ്യവുമാണ് എല്ലായിടത്തും നിന്ന് ലഭിച്ചത്’, എം സ്വരാജ് പറഞ്ഞു.

ALSO READ: നിലമ്പൂരില്‍ ഇന്ന് ‘സെമി ഫൈനല്‍’ പോരാട്ടം, വിധിയെഴുത്ത് രാവിലെ ഏഴ് മുതല്‍; ആത്മവിശ്വാസത്തില്‍ മുന്നണികള്‍

രാവിലെ ഏഴ് മണി മുതല്‍ വൈകുന്നേരം ആറ് മണി വരെയാണ് വോട്ടെടുപ്പ്. ആകെ 2,32,381 വോട്ടര്‍മാരാണ് നിലമ്പൂർ മണ്ഡലത്തിലുള്ളത്. ഇതില്‍ 1,13,613 പുരുഷന്മാരും, 1,18,760 സ്ത്രീകളും എട്ട് ട്രാന്‍സ്‌ജെന്‍ഡേഴ്‌സും ഉള്‍പ്പെടുന്നു. 7787 പുതിയ വോട്ടര്‍മാരുണ്ട്. പട്ടികയില്‍ 373 പ്രവാസി വോട്ടര്‍മാരും, 324 സര്‍വീസ് വോട്ടര്‍മാരും ഉള്‍പ്പെടുന്നു. 263 പോളിങ് ബൂത്തുകളാണുള്ളത്.

പി.വി. അന്‍വര്‍ എംഎല്‍എ സ്ഥാനം രാജിവച്ചതാണ് ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. കോൺ​ഗ്രസ് സ്ഥാനാ‍ർഥിയായ ആര്യാടന്‍ ഷൗക്കത്തിന് ഇത് രണ്ടാം അവസരമാണ്. 2016ലെ തിരഞ്ഞെടുപ്പില്‍ അന്‍വറിനോട് ഷൗക്കത്ത് പരാജയപ്പെട്ടിരുന്നു. കേരള കോണ്‍ഗ്രസ് വിട്ടെത്തിയ അഡ്വ മോഹന്‍ ജോര്‍ജാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി പിവി അന്‍വര്‍ മത്സരരംഗത്തുണ്ട്.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും