AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Nilambur By-election: ഒരു ഗുണവും ഉണ്ടാവാത്ത തിരഞ്ഞെടുപ്പ്; നിലമ്പൂരിനോട് ബിജെപിക്ക് താത്പര്യമില്ലെന്ന് പറയാതെ പറഞ്ഞ് രാജീവ് ചന്ദ്രശേഖര്‍

Rajeev Chandrasekhar About Nilambur By-election: നിലമ്പൂര്‍ മണ്ഡലത്തില്‍ മത്സരിക്കുന്ന വിഷയം ചര്‍ച്ച ചെയ്യുന്നതിനായി ഇന്ന് ഓണ്‍ലൈനായി കോര്‍ കമ്മിറ്റി യോഗം ചേര്‍ന്നിരുന്നു. എന്നാല്‍ തീരുമാനങ്ങളൊന്നും എടുക്കാന്‍ സാധിക്കാത്തതിനാല്‍ അന്തിമ തീരുമാനം ദേശീയ നേതൃത്വത്തിന് വിട്ടു.

Nilambur By-election: ഒരു ഗുണവും ഉണ്ടാവാത്ത തിരഞ്ഞെടുപ്പ്; നിലമ്പൂരിനോട് ബിജെപിക്ക് താത്പര്യമില്ലെന്ന് പറയാതെ പറഞ്ഞ് രാജീവ് ചന്ദ്രശേഖര്‍
രാജീവ് ചന്ദ്രശേഖര്‍ Image Credit source: Social Media
Shiji M K
Shiji M K | Published: 25 May 2025 | 08:04 PM

കോഴിക്കോട്: മറ്റൊരു തിരഞ്ഞെടുപ്പിന് കൂടി കേരളത്തില്‍ കളമൊരുങ്ങുകയാണ്. പിവി അന്‍വര്‍ എംഎല്‍എ രാജിവെച്ച നിലമ്പൂര്‍ മണ്ഡലത്തില്‍ ജൂണ്‍ 19ന് വോട്ടെടുപ്പ് നടക്കും. സിപിഎമ്മും കോണ്‍ഗ്രസും തിരഞ്ഞെടുപ്പിനെ വലിയ പ്രതീക്ഷയോടെ നോക്കിക്കാണുമ്പോള്‍ തങ്ങള്‍ക്ക് വലിയ താത്പര്യമില്ലെന്ന് വ്യക്തമാക്കുകയാണ് ബിജെപി നേതൃത്വം. മണ്ഡലത്തില്‍ മത്സരിക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ പാര്‍ട്ടിക്കുള്ളില്‍ ഇനിയും തീരുമാനമായിട്ടില്ല.

നിലമ്പൂര്‍ മണ്ഡലത്തില്‍ മത്സരിക്കുന്ന വിഷയം ചര്‍ച്ച ചെയ്യുന്നതിനായി ഇന്ന് ഓണ്‍ലൈനായി കോര്‍ കമ്മിറ്റി യോഗം ചേര്‍ന്നിരുന്നു. എന്നാല്‍ തീരുമാനങ്ങളൊന്നും എടുക്കാന്‍ സാധിക്കാത്തതിനാല്‍ അന്തിമ തീരുമാനം ദേശീയ നേതൃത്വത്തിന് വിട്ടു.

കേരളത്തിന്റെ വികസനത്തിനോ രാഷ്ട്രീയത്തിനോട് വലിയ മാറ്റം വരുത്താത്ത തിരഞ്ഞെടുപ്പാണ് നിലമ്പൂരില്‍ നടക്കാന്‍ പോകുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞതായി മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. അക്കരപ്പച്ച കണ്ട് ചാടിയ ജനപ്രതിനിധിയുടെ വികല രാഷ്ട്രീയത്തിന്റെ പ്രതിഫലനമാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Also Read: Nilambur By-election: നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്: കോൺ​ഗ്രസിന് വിജയം ഉറപ്പെന്ന് സണ്ണി ജോസഫും വി.ഡി. സതീശനും

ഇപ്പോള്‍ നടക്കുന്ന തിരഞ്ഞെടുപ്പ് വോട്ടര്‍മാര്‍ ആഗ്രഹിച്ചതല്ല, അവര്‍ക്ക് മുകളില്‍ കെട്ടിവെച്ചതാണ്. ഒരു വ്യക്തിയുടെ മാത്രം സ്വാര്‍ഥ താത്പര്യത്തിന്റെ ഫലമാണ് ഈ തിരഞ്ഞെടുപ്പ്. ഈ ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞ് ഏതാനും മാസങ്ങള്‍ കഴിഞ്ഞാല്‍ നിയമസഭ തിരഞ്ഞെടുപ്പ് വരികയാണ്. അതിനാല്‍ ആര് വിജയിച്ചാലും കേരളത്തിന് യാതൊരു മാറ്റവും സൃഷ്ടിക്കാന്‍ കഴിയില്ല. ഒരു ഗുണവും ഉണ്ടാവാത്ത തിരഞ്ഞെടുപ്പാണിതെന്നും രാജീവ് പറഞ്ഞു.