AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Nilambur By-election Result 2025: ഭരണത്തിന്റെ വിലയിരുത്തലല്ല ഈ തിരഞ്ഞെടുപ്പ്, ഞങ്ങളുടെ രാഷ്ട്രീയത്തിന് പിശകുണ്ടെന്ന് തോന്നുന്നില്ല: സ്വരാജ്

M Swaraj About Election Result: ആര്യാടന്‍ ഷൗക്കത്തിനെ അഭിനന്ദിക്കുന്നതായും സ്വരാജ് പറഞ്ഞു. തിരഞ്ഞെടുപ്പില്‍ പല തരത്തിലുള്ള വിലയിരുത്തലുകളുണ്ടാകും. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളുടെ ഫലമായി നാട്ടില്‍ വലിയ മാറ്റങ്ങളാണ് ഉണ്ടായിട്ടുള്ളത്. തിരഞ്ഞെടുപ്പ് ഫലം പാര്‍ട്ടി സൂക്ഷ്മമായി വിശകലനം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Nilambur By-election Result 2025: ഭരണത്തിന്റെ വിലയിരുത്തലല്ല ഈ തിരഞ്ഞെടുപ്പ്, ഞങ്ങളുടെ രാഷ്ട്രീയത്തിന് പിശകുണ്ടെന്ന് തോന്നുന്നില്ല: സ്വരാജ്
പിണറായി വിജയന്‍, എം സ്വരാജ്‌ Image Credit source: PTI
shiji-mk
Shiji M K | Published: 23 Jun 2025 14:51 PM

നിലമ്പൂര്‍: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിലെ വിധി ഒരിക്കലും എല്‍ഡിഎഫ് സര്‍ക്കാര്‍ ഭരണത്തിന്റെ വിലയിരുത്തലല്ലെന്ന് എം സ്വരാജ്. ഞങ്ങളെ എതിര്‍ക്കുന്നവര്‍ പ്രചാരണത്തിന്റെ വിവിധ ഘട്ടങ്ങളില്‍ വിവാദമുണ്ടാക്കാന്‍ ശ്രമിച്ചു. എന്നിരുന്നാലും ഞങ്ങള്‍ പിടികൊടുത്തില്ലെന്നും ഫലം പുറത്ത് വന്നതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കവേ സ്വരാജ് പറഞ്ഞു.

ആര്യാടന്‍ ഷൗക്കത്തിനെ അഭിനന്ദിക്കുന്നതായും സ്വരാജ് പറഞ്ഞു. തിരഞ്ഞെടുപ്പില്‍ പല തരത്തിലുള്ള വിലയിരുത്തലുകളുണ്ടാകും. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളുടെ ഫലമായി നാട്ടില്‍ വലിയ മാറ്റങ്ങളാണ് ഉണ്ടായിട്ടുള്ളത്. തിരഞ്ഞെടുപ്പ് ഫലം പാര്‍ട്ടി സൂക്ഷ്മമായി വിശകലനം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടത് തീര്‍ച്ചയായും ഞങ്ങള്‍ ബോധ്യപ്പെടുത്തും. ഞങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച രാഷ്ട്രീയത്തിന് പിശക് സംഭവിച്ചിട്ടുണ്ടെന്ന് വിലയിരുത്തലില്ല. നാട്ടില്‍ പിന്നിലായെന്ന് കരുതി മോശക്കാരനാകില്ല. അങ്ങനെയാണെങ്കില്‍ രാഹുല്‍ ഗാന്ധി അവിടെ തോറ്റിട്ടല്ലേ ഇങ്ങോട്ട് വന്നത്. എല്ലായിടത്തും പ്രതീക്ഷകള്‍ക്ക് അനുസരിച്ച് നമുക്ക് മുന്നോട്ട് വരാന്‍ സാധിക്കില്ലെന്നും സ്വരാജ് പറയുന്നു.

Also Read: Nilambur Bypoll Result 2025: ആകെയൊരു ചേലക്കര മാത്രം; ക്വാര്‍ട്ടര്‍ ഫൈനലിലും സെമിയിലുമെല്ലാം തോറ്റ് എല്‍ഡിഎഫ്; മുന്നില്‍ ‘എലിമിനേറ്റര്‍’ ഭീഷണി

വര്‍ഗീയവാദികളുടെ വോട്ട് വേണ്ടെന്ന് എംവി ഗോവിന്ദന്‍ പറഞ്ഞത് നെഗറ്റീവായി ബാധിച്ചിട്ടുണ്ടെങ്കില്‍ അതില്‍ സന്തോഷം മാത്രമേയുള്ളൂ. ഒരു വര്‍ഗീയവാദിയുടെയും പിന്തുണ ഞങ്ങള്‍ക്ക് ഒരു കാലഘട്ടത്തിലും ആവശ്യമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.