AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

VS Achuthanandan : ഇന്ന് അച്ഛന്റെയും അമ്മയുടെയും വിവാഹ വാർഷികം… വിഎസിന് ആശംസകൾ നേർന്ന് മകൻ

VS Achuthanandan's wedding anniversary day: ഇന്ന് അച്ഛന്റെയും അമ്മയുടെയും വിവാഹ വാർഷികം.. പ്രതിസന്ധികൾ സമ്മാനിക്കുന്ന വേദനകൾക്കിടയിലും സ്‌നേഹത്തിന്റെ ഉണർത്തുകൾ, പ്രതീക്ഷകൾ...' എന്നാണ് ഫേസ് ബുക്ക് കുറിപ്പിൽ ഉള്ളത്.

VS Achuthanandan : ഇന്ന് അച്ഛന്റെയും അമ്മയുടെയും വിവാഹ വാർഷികം… വിഎസിന് ആശംസകൾ നേർന്ന് മകൻ
Vs Achuthanandan Wedding AnniversaryImage Credit source: facebook ( Arun kumar official)
aswathy-balachandran
Aswathy Balachandran | Updated On: 21 Jul 2025 17:26 PM

തിരുവനന്തപുരം: ഇന്ന് വി എസ് അച്യുതാനന്ദന്റെ വിവാഹ വാർഷിക ദിനാണ്. ചികിത്സയിൽ കഴിയുന്ന വി.എസ്. അച്യുതാനന്ദനും ഭാര്യ കെ. വസുമതിക്കും വിവാഹാശംസകൾ നേർന്ന് മകനും ഐഎച്ച്ആർഡി താത്കാലിക ഡയറക്ടറുമായ വി.എ. അരുൺകുമാർ ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടതോടെയാണ് സംഭവം വൈറലായത്. അച്ഛന്റെയും അമ്മയുടെയും പഴയകാല ചിത്രം പങ്കുവെച്ചുകൊണ്ടാണ് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അരുൺ കുമാർ ആശംസ അറിയിച്ചത്.

പ്രതിസന്ധികൾ സമ്മാനിക്കുന്ന വേദനകൾക്കിടയിലും സ്‌നേഹത്തിന്റെ ഉണർത്തു പാട്ടുകൾ, പ്രതീക്ഷകൾ എന്ന് അദ്ദേഹം എഫ്ബിയിൽ ചിത്രത്തിനൊപ്പം കുറിച്ചു. വർഷങ്ങൾ! ഇന്ന് അച്ഛന്റെയും അമ്മയുടെയും വിവാഹ വാർഷികം.. പ്രതിസന്ധികൾ സമ്മാനിക്കുന്ന വേദനകൾക്കിടയിലും സ്‌നേഹത്തിന്റെ ഉണർത്തുകൾ, പ്രതീക്ഷകൾ…’ എന്നാണ് ഫേസ് ബുക്ക് കുറിപ്പിൽ ഉള്ളത്.


കുറച്ചു നാളുകളായി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളാൽ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് വി.എസ്. അച്യുതാനന്ദൻ ഇപ്പോഴുള്ളത്. ഹൃദയാഘാതത്തെത്തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന് മറ്റു പ്രായാധിക്യം മൂലമുള്ള ശാരീരിക അസ്വസ്ഥതകളും ഉണ്ട്. 101 വയസ്സാണ് വി എസ്സിനുള്ളത്. ഏറെ നാളായി വിശ്രമജീവിതം നയിച്ചുവരികയായിരുന്നു അദ്ദേഹം.

2024 ഒക്ടോബറിലായിരുന്നു അദ്ദേഹം തന്റെ 101-ാം ജന്മദിനം ആഘോഷിച്ചത്. വി എസിന്റെ ആരോ​ഗ്യ നില അതീവ ​ഗുരുതരമായി തുടരുകയാണ് ഇപ്പോഴും. നെഫ്രോളജി വിദഗ്ധനടക്കം തിരുവന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് എത്തിയ ഡോക്ടർമാരുടെ സംഘം വിഎസിന്റെ ആരോഗ്യ സ്ഥിതി വിലയിരുത്തിയിരുന്നുണ്ട്. ഡയാലിസ് അടക്കമുള്ള ചികിത്സകൾ തുടരാനാണ് നിലവിലുള്ള നിർദ്ദേശം.