Onam Bumper 2025: ബമ്പര്‍ നേടിയത് നെട്ടൂര്‍ സ്വദേശി; ലതീഷിന്റെ സുഹൃത്തിന് ടിക്കറ്റ് കാണിച്ചുകൊടുത്തു
Onam Bumper 2025 Lottery Winner: സുഹൃത്തിനെ ആരാണ് ടിക്കറ്റ് കാണിച്ചതെന്ന കാര്യം അറിയില്ലെന്ന് ലതീഷ് പറയുന്നു. പേരോ മറ്റ് സൂചനകളോ ഒന്നും തന്നെ അറിയില്ല. ടിക്കറ്റ് താന്‍ നേരിട്ട് കണ്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ലതീഷ്
കൊച്ചി: ഈ വര്‍ഷത്തെ ഓണം ബമ്പര്‍ ഒന്നാം സമ്മാനം 25 കോടി രൂപ സ്വന്തമാക്കിയത് കൊച്ചി നെട്ടൂര്‍ സ്വദേശിയെന്ന് റിപ്പോര്‍ട്ടുകള്‍. സമ്മാനാര്‍ഹമായ ടിക്കറ്റുടമ കഴിഞ്ഞ ദിവസം ലോട്ടറി ടിക്കറ്റ് വിറ്റ ലതീഷിന്റെ സുഹൃത്തിന് ടിക്കറ്റ് കാണിച്ചതായി ഏഷ്യാനെറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ അയാളുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
സുഹൃത്തിനെ ആരാണ് ടിക്കറ്റ് കാണിച്ചതെന്ന കാര്യം അറിയില്ലെന്ന് ലതീഷ് പറയുന്നു. പേരോ മറ്റ് സൂചനകളോ ഒന്നും തന്നെ അറിയില്ല. ടിക്കറ്റ് താന്‍ നേരിട്ട് കണ്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നറുക്കെടുപ്പിന് തലേദിവസമാണ് ബമ്പര്‍ നേടിയ ടിക്കറ്റിന്റെ വില്‍പന നടന്നത്. അതിനാല്‍ അതാരാണ് മനസിലാക്കാന്‍ ലതീഷിന് സാധിച്ചില്ല. നെട്ടൂര്‍ ഭാഗത്ത് താമസിക്കുന്ന ആര്‍ക്കോ ലഭിച്ചുവെന്നത് മാത്രമാണ് വിവരം.
അതേസമയം, ഭാഗ്യശാലി 12 മണിക്ക് മാധ്യമങ്ങളെ കാണാന്‍ സാധ്യതയുണ്ടെന്ന വിവരവും ലതീഷ് പങ്കുവെക്കുന്നുണ്ട്. ബമ്പര്‍ ആര്‍ക്കാണ് ലഭിച്ചതെന്ന കാര്യത്തില്‍ ഏകദേശ സൂചന ലഭിച്ചിട്ടുണ്ട്. എന്നാല്‍ അദ്ദേഹത്തിന്റെ വീട് പൂട്ടികിടക്കുകയാണെന്നും ലതീഷ് പറഞ്ഞു. ഭാഗ്യം തേടിയെത് ഒരു സ്ത്രീയെ ആണെന്ന വിവരവും പുറത്തുവരുന്നുണ്ട്.
Also Read: Onam Bumper 2025: രണ്ടാം സമ്മാനം 1 കോടിയുണ്ടെങ്കിലും കിട്ടുന്നത്…; പകുതി പോകും, കണക്കിങ്ങനെ
ടിക്കറ്റുമായി അവര്‍ കടയില്‍ എത്തിയിരുന്നു. എന്നാല്‍ തിരക്കും ബഹളവും കണ്ട് തിരികെ പോയെന്നുമാണ് സൂചന. TH 577825 എന്ന നമ്പറിനാണ് 25 കോടി രൂപ ലഭിച്ചത്. ആറ്റിങ്ങല്‍ ഭഗവതി ഏജന്‍സി എറണാകുളം നെട്ടൂരില്‍ വിറ്റ ടിക്കറ്റാണിത്.