AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Onam Bumper 2025: ഓണം ബമ്പറടിച്ചാല്‍ പണമെല്ലാം പെട്ടെന്ന് ചെലവാക്കരുത്; അതിനൊക്കെ ഒരു ട്രിക്കുണ്ട്‌

How to Spend Lottery Money Wisely: 500 രൂപയാണ് ഓണം ബമ്പറിന്റെ ടിക്കറ്റ് വില. 500 രൂപയുടെ ടിക്കറ്റെടുത്ത് 25 കോടി ലഭിച്ചില്ലെങ്കിലും വേറെയും സമ്മാനങ്ങള്‍ നിങ്ങള്‍ക്ക് ലഭിച്ചേക്കാം. 25 കോടിയ്ക്ക് താഴെ 500 രൂപ വരെയാണ് സമ്മാനങ്ങളുള്ളത്.

Onam Bumper 2025: ഓണം ബമ്പറടിച്ചാല്‍ പണമെല്ലാം പെട്ടെന്ന് ചെലവാക്കരുത്; അതിനൊക്കെ ഒരു ട്രിക്കുണ്ട്‌
ഓണം ബമ്പര്‍ Image Credit source: Jai Jalaram Lotteries Facebook Page
shiji-mk
Shiji M K | Updated On: 02 Sep 2025 21:21 PM

ഓണം ബമ്പര്‍ 2025ന്റെ നാളുകളാണിനി, ഓണം അവസാനിച്ചാലും ഓണം ബമ്പറിന്റെ ആവേശവും ആഘോഷവും അവസാനിക്കുന്നില്ല. 25 കോടി ഒന്നാം സമ്മാനവുമായാണ് ഓണം ബമ്പര്‍ വിപണിയിലേക്കെത്തിയത്. ടിക്കറ്റ് വില്‍പ്പന കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഉയരുമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാരും. പാലക്കാട് ജില്ലയില്‍ തന്നെയാണ് ഓണം ബമ്പര്‍ വില്‍പന തകൃതിയായി നടക്കുന്നത്.

500 രൂപയാണ് ഓണം ബമ്പറിന്റെ ടിക്കറ്റ് വില. 500 രൂപയുടെ ടിക്കറ്റെടുത്ത് 25 കോടി ലഭിച്ചില്ലെങ്കിലും മറ്റ് സമ്മാനങ്ങള്‍ ചിലപ്പോള്‍ നിങ്ങള്‍ക്ക് ലഭിച്ചാലോ?. 25 കോടിയ്ക്ക് താഴെ 500 രൂപ വരെയാണ് സമ്മാനങ്ങളുള്ളത്. രണ്ടാം സമ്മാനം 1 കോടി രൂപ വീതം 20 പേര്‍ക്ക് ലഭിക്കും. ലോട്ടറി ഏജന്റിനും കോടികള്‍ക്ക് തന്നെയാണ് കമ്മീഷന്‍.

പണം പതുക്കെ ചെലവാക്കാം

ഓണം ബമ്പര്‍ ലോട്ടറിയുടെ ഭാഗ്യം നിങ്ങളെ തേടിയാകാം ചിലപ്പോളെത്തുന്നത്. അതിനാല്‍ പണം എങ്ങനെ കൈകാര്യം ചെയ്യണമെന്ന കാര്യത്തില്‍ കൃത്യമായ ധാരണയുണ്ടായിരിക്കണം. ലോട്ടറി അടിച്ച സന്തോഷത്തില്‍ പലരും തങ്ങളുടെ ജീവിതത്തില്‍ ചെയ്ത് തീര്‍ക്കാനുള്ള കാര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കും. പുതിയ വീട്, കാറ് തുടങ്ങി ആഗ്രഹങ്ങളുടെ പട്ടിക നീളുന്നതിന് അനുസരിച്ച് പണവും പെട്ടെന്ന് തീരും. എന്നാല്‍ നിങ്ങള്‍ വിചാരിക്കുന്നതിലും കൂടുതലാണ് നികുതിയെന്ന ഭാരം.

നികുതികള്‍ പലത്

 

  1. 25 കോടിയാണ് ഒന്നാം സമ്മാനമെങ്കിലും ഇത് മുഴുവനായി ഭാഗ്യശാലിയ്ക്ക് ലഭിക്കുകയില്ല. നികുതികളെ കുറിച്ച് വിശദമായി പരിശോധിക്കാം.
  2. 25 കോടിയില്‍ നിന്നും ഏജന്റ് കമ്മീഷന്‍ 10 ശതമാനം ഈടാക്കും. 2.5 കോടി രൂപയാണ് ഇത്.
  3. ബാക്കിയാകുന്ന 22.50 കോടി രൂപയില്‍ നിന്നും 30 ശതമാനം നികുതി നല്‍കണം. ഇത് 6.75 കോടിയാണ്.
  4. അതിനുശേഷം 15.75 കോടി രൂപ ഭാഗ്യവാന്റെ ബാങ്ക് അക്കൗണ്ടിലേക്കെത്തും. ഇതില്‍ നിന്നും നികുതി ഈടാക്കും.
  5. 50 ലക്ഷത്തിന് മുകളില്‍ വരുമാനമുള്ളവര്‍ നികുതിക്ക് പുറമെ സര്‍ചാര്‍ജ് നല്‍കണം. 50 ലക്ഷം മുതല്‍ 1 കോടി വരെ 10 ശതമാനം, 1-2 15 ശതമാനം, 5 കോടി വരെ 25 ശതമാനം, അതിന് മുകളില്‍ 37 ശതമാനം എന്നിങ്ങനെയാണ് സര്‍ചാര്‍ജ്.
  6. 37 ശതമാനമാണ് ഓണം ബമ്പര്‍ ലോട്ടറി വിജയി നല്‍കേണ്ട സര്‍ചാര്‍ജ്. ഇത് ഏകദേശം 2,49,75,000 രൂപയായിരിക്കും.
  7. അതില്‍ നിന്നും ആരോഗ്യ, വിദ്യാഭ്യാസ സെസ് 4 ശതമാനം നല്‍കേണ്ടതാണ്. ഏകദേശം 36,99,000 രൂപയായിരിക്കും സെസ്.
  8. ഇതിനെല്ലാം ശേഷം ബാക്കിയാകുന്നത് വെറും 12.89 കോടി രൂപയാണ്.

Also Read: Onam Bumper 2025: 15 കോടി പോലുമില്ല, പിന്നെ എത്രയെത്തും അക്കൗണ്ടില്‍? ഓണം ബമ്പര്‍ വിഷമിപ്പിക്കുമോ?

അതിനാല്‍ തന്നെ 15 കോടി രൂപ അക്കൗണ്ടിലെത്തിയ സന്തോഷത്തില്‍ പെട്ടെന്ന് തന്നെ എടുത്ത് ചെലവാക്കരുത്. ബാക്കിയുള്ള നികുതികള്‍ക്കും ശേഷം കൃത്യമായ ആസൂത്രണത്തിലൂടെ പണം ചെലവഴിക്കാന്‍ ശ്രദ്ധിക്കുക. ആദ്യത്തെ ഒരു വര്‍ഷത്തില്‍ ലോട്ടറി പണം പിന്‍വലിക്കാതിരിക്കുന്നതാണ് നല്ലത്. ഇത് നിങ്ങളുടെ സമ്പത്ത് വളരുന്നതിനും സഹായിക്കും.

(Disclaimer: വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയതാണ്‌ ഇത്‌ . ടിവി 9 ഒരിക്കലും ഭാഗ്യക്കുറി പോലെയുള്ളവയെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ അവരുടെ വിധി മാറ്റാന്‍ ഒരിക്കലും ലോട്ടറിയെ ആശ്രയിക്കാതിരിക്കുക)