AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Onam Bumper 2025: ഞാന്‍ ഇങ്ങനെയാണ് 25 കോടി ചെലവഴിച്ചത്, ഒരിക്കലും മണ്ടത്തരം ചെയ്യരുത്; അനൂപ് പറയുന്നു

How To Save Lottery Money: 2022ല്‍ ഓണം ബമ്പര്‍ ഒന്നാം സമ്മാനം നേടിയ ശ്രീവരാഹം സ്വദേശി അനൂപിനെ ഓര്‍മ്മയില്ലേ? ലോട്ടറി അടിച്ച് ലഭിച്ച തുകകൊണ്ട് താന്‍ എന്തെല്ലാം ചെയ്തൂവെന്നും പണം എങ്ങനെ കൃത്യമായി വിനിയോഗിക്കണമെന്നും പറയുകയാണ് അനൂപ്.

Onam Bumper 2025: ഞാന്‍ ഇങ്ങനെയാണ് 25 കോടി ചെലവഴിച്ചത്, ഒരിക്കലും മണ്ടത്തരം ചെയ്യരുത്; അനൂപ് പറയുന്നു
അനൂപ്‌ Image Credit source: Social Media
shiji-mk
Shiji M K | Published: 26 Sep 2025 08:16 AM

ഈ വര്‍ഷത്തെ ഓണം ബമ്പര്‍ നറുക്കെടുപ്പ് സെപ്റ്റംബര്‍ 27നാണ് നടക്കുന്നത്. മാസങ്ങള്‍ നീണ്ട കാത്തിരിപ്പ് ശനിയാഴ്ചയോടെ അവസാനിക്കും. സമ്മാനത്തുകയായി ഭാഗ്യവാനെ തേടിയെത്തുന്നത് 25 കോടി രൂപയാണ്. എന്നാല്‍ ഈ 25 കോടി രൂപ എങ്ങനെ കൈകാര്യം ചെയ്യണമെന്ന കാര്യത്തില്‍ നിങ്ങള്‍ക്ക് വല്ല പ്ലാനുമുണ്ടോ?

2022ല്‍ ഓണം ബമ്പര്‍ ഒന്നാം സമ്മാനം നേടിയ ശ്രീവരാഹം സ്വദേശി അനൂപിനെ ഓര്‍മ്മയില്ലേ? ലോട്ടറി അടിച്ച് ലഭിച്ച തുകകൊണ്ട് താന്‍ എന്തെല്ലാം ചെയ്തൂവെന്നും പണം എങ്ങനെ കൃത്യമായി വിനിയോഗിക്കണമെന്നും പറയുകയാണ് അനൂപ്.

രണ്ട് വര്‍ഷത്തോളം ലോട്ടറിയടിച്ച് ലഭിച്ച പണം താനൊന്നും ചെയ്തില്ല. ഒരുപാട് നാളുകളായി ഒരു ഹോട്ടല്‍ തുടങ്ങണമെന്ന മോഹം മനസിലുണ്ട്. നന്നായി പഠിച്ചതിന് ശേഷം ഹോട്ടല്‍ മേഖലയിലേക്ക് തിരിഞ്ഞു. നിലവില്‍ രണ്ട് ഹോട്ടലുകള്‍ തനിക്ക് സ്വന്തമായുണ്ട്. മൂന്നാമത്തേതിന്റെ നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുകയാണ്. ചെറിയ കടയില്‍ നിന്നാണ് ആരംഭിച്ചത്. അതില്‍ നിന്ന് ലഭിച്ച വരുമാനം കൊണ്ട് മറ്റൊരു കട തുടങ്ങിയെന്നാണ് അനൂപ് പറയുന്നത്.

ലോട്ടറി പണം ഉപയോഗിച്ചല്ല താന്‍ ഇതെല്ലാം ചെയ്യുന്നത്. ലഭിച്ച പണം ബാങ്കില്‍ ഇട്ടു. അതില്‍ നിന്ന് ലഭിക്കുന്ന പലിശ കൊണ്ടാണ് ജീവിക്കുന്നത്. അതിനോടൊപ്പം തന്നെ ആളുകള്‍ക്ക് ചെറിയ സഹായങ്ങളും ചെയ്യുന്നു. കിട്ടിയ പണം മൊത്തം എടുത്ത് ഉപയോഗിച്ചിരുന്നുവെങ്കില്‍ ഇന്ന് ഈ നിലയില്‍ എത്തില്ലായിരുന്നു.

ബമ്പര്‍ തുകയുടെ പകുതി നികുതിയിനത്തില്‍ പോകും. കേരളത്തിലും കേന്ദ്രത്തിലും ടാക്‌സുകളുണ്ട്. ലോട്ടറി അടിച്ച പണം ആറ് മാസത്തേക്ക് എടുക്കരുത്. ആ പണത്തിന് ലഭിക്കുന്ന പലിശ വ്യത്യസ്ത രീതികളിലാണ് ലഭിക്കുക. അതെല്ലാം എടുത്ത് കാറും വീടും വാങ്ങിയാല്‍ അവസാനം അതെല്ലാം വില്‍ക്കേണ്ടി വരും. സമയമെടുത്ത് നന്നായി ചിന്തിച്ചതിന് ശേഷം വേണം പണം ചെലവഴിക്കാന്‍.

Also Read: Onam Bumper 2025: ഇനി സമയമില്ല, ഓണം ബമ്പറിന്റെ സമ്മാനങ്ങള്‍ മിസ്സാക്കല്ലേ! 500ന് ഇത്രയും തിരികെ ലഭിക്കും

താന്‍ വീടും കാറുമെല്ലാം വാങ്ങിച്ചത് ബാങ്കിലിട്ട പണത്തിന്റെ പലിശ ഉപയോഗിച്ചാണ്. പലിശ വെച്ച് കാര്യങ്ങള്‍ ചെയ്യാന്‍ എപ്പോഴും ശ്രദ്ധിക്കുക. ലോട്ടറി അടിച്ച കാര്യം ആരെയും അറിയിക്കാതിരിക്കാനും ശ്രദ്ധിക്കുക. എന്തെങ്കിലും സംശയങ്ങള്‍ ഉണ്ടെങ്കില്‍ ഒറ്റയ്ക്ക് തീരുമാനം എടുക്കാതിരിക്കാനും ശ്രദ്ധിക്കണം. പണം കിട്ടിയ സന്തോഷത്തില്‍ എല്ലാം അടിച്ചുപൊളിച്ച് തീര്‍ക്കരുതെന്നും അനൂപ് പറഞ്ഞു.

(Disclaimer: വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയതാണ്‌ ഇത്‌ . ടിവി 9 ഒരിക്കലും ഭാഗ്യക്കുറി പോലെയുള്ളവയെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ അവരുടെ വിധി മാറ്റാൻ ഒരിക്കലും ലോട്ടറിയെ ആശ്രയിക്കാതിരിക്കുക)