Onam Bumper 2025: ബമ്പറെടുക്കാന്‍ ഈ ജില്ലകള്‍ പരിഗണിക്കാം; ഭാഗ്യം തേടിയെത്തിയത് ഒരുപാട് തവണ

Onam Bumper Lottery Winning Districts: ഇത്തവണ ഏത് ജില്ലയില്‍ നിന്നാണ് ടിക്കറ്റെടുക്കുക എന്ന സംശയത്തിലാണോ നിങ്ങള്‍? അതിനുള്ള ഉത്തരം ഈ ലേഖനം നല്‍കും. മുന്‍ വര്‍ഷങ്ങളില്‍ ഭാഗ്യം നേടിയ ജില്ലകളെ വിശദമായി തന്നെ പരിശോധിക്കാം.

Onam Bumper 2025: ബമ്പറെടുക്കാന്‍ ഈ ജില്ലകള്‍ പരിഗണിക്കാം; ഭാഗ്യം തേടിയെത്തിയത് ഒരുപാട് തവണ

ഓണം ബമ്പര്‍

Published: 

17 Sep 2025 07:52 AM

ഓണക്കാലമെന്നത് ഭാഗ്യപരീക്ഷണത്തിന്റേത് കൂടിയാണ്. എന്നാല്‍ എല്ലാ വര്‍ഷവും ഭാഗ്യം പരീക്ഷിക്കാറുണ്ടെങ്കിലും സമ്മാനം ലഭിക്കാറില്ലെന്ന നിരാശയിലാണോ നിങ്ങള്‍? ഒന്നാം സമ്മാനം 25 കോടിയുമായെത്തിയ ഓണം ബമ്പര്‍ 2025 ഇത്തവണ നിങ്ങള്‍ക്കുള്ളതാണ്. ടിക്കറ്റ് എടുക്കുന്നതിന് മുമ്പ് പല കാര്യങ്ങള്‍ പരിഗണിക്കണമെന്ന് മാത്രം.

ലോട്ടറി ടിക്കറ്റെടുക്കുന്നതിന് നല്ല ദിവസവും നല്ല നമ്പരുമെല്ലാം നോക്കുന്നവര്‍ നിരവധിയാണ്. എന്നാല്‍ ഇതെല്ലാം നോക്കുന്നതിന് പുറമെ ഏറ്റവും കൂടുതല്‍ ഭാഗ്യം തേടിയെത്തിയ ജില്ല പരിശോധിക്കുന്നതും നിങ്ങള്‍ക്ക് ഗുണം ചെയ്യും. കാരണം ബമ്പറെത്തുന്നത് കേരളത്തിന് മൊത്തമായിട്ടാണെങ്കിലും സമ്മാനം ലഭിച്ചതില്‍ ചുരുക്കം ചില ജില്ലകള്‍ മാത്രമേയുള്ളൂ.

ഇത്തവണ ഏത് ജില്ലയില്‍ നിന്നാണ് ടിക്കറ്റെടുക്കുക എന്ന സംശയത്തിലാണോ നിങ്ങള്‍? അതിനുള്ള ഉത്തരം ഈ ലേഖനം നല്‍കും. മുന്‍ വര്‍ഷങ്ങളില്‍ ഭാഗ്യം നേടിയ ജില്ലകളെ വിശദമായി തന്നെ പരിശോധിക്കാം.

ആര് നേടി കൂടുതല്‍?

ഏറ്റവും കൂടുതല്‍ ബമ്പര്‍ സമ്മാനം നേടിയ ജില്ലകളുടെ പട്ടികയിലുള്ളത് മൂന്നുപേരാണ്. ആലപ്പുഴ, തിരുവനന്തപുരം, തൃശൂര്‍ എന്നീ ജില്ലകള്‍ 2014 മുതല്‍ 2024 വരെയുള്ള വര്‍ഷങ്ങളില്‍ രണ്ട് തവണ വീതമാണ് ഒന്നാം സമ്മാനം നേടിയത്. മലപ്പുറം, എറണാകുളം, കൊല്ലം, കോഴിക്കോട്, വയനാട് എന്നീ ജില്ലകള്‍ ഓരോ തവണയും ഓണം ബമ്പര്‍ സ്വന്തമാക്കിയിട്ടുണ്ട്.

Also Read: Onam Bumper 2025: ബമ്പര്‍ കേരളത്തിന്റെ ആണെങ്കിലും കീശവീര്‍ക്കുന്നത് കേന്ദ്രത്തിന്റെ

ടിക്കറ്റ് നമ്പറുകള്‍ പരിശോധിക്കാം

  • 2014 – 6 കോടി – TA 192044 (ആലപ്പുഴ)
  • 2015 – 7 കോടി – TE 513282 (തിരുവനന്തപുരം)
  • 2016 – 8 കോടി – TC 788368 (തൃശൂര്‍)
  • 2017 – 10 കോടി – AJ 442876 (മലപ്പുറം)
  • 2018 – 10 കോടി – TB 128092 (തൃശൂര്‍)
  • 2019 – 12 കോടി – TM 160869 (ആലപ്പുഴ)
  • 2020 – 12 കോടി – TB 173964 (എറണാകുളം)
  • 2021 – 12 കോടി – TE 645465 (കൊല്ലം)
  • 2022 – 25 കോടി – TJ 750605 (തിരുവനന്തപുരം)
  • 2023 – 25 കോടി – TE 230662 (കോഴിക്കോട്)
  • 2024- 25 കോടി – TG 43222 (വയനാട്)

(Disclaimer: ഇത്‌ വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയതാണ്‌. ടിവി 9 ഒരിക്കലും ലോട്ടറി പോലെയുള്ളവയെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ ഒരിക്കലും അവരുടെ വിധിയെ മാറ്റാൻ ഭാഗ്യക്കുറിയെ ആശ്രയിക്കാതിരിക്കുക)

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും