Kerala Rain Alert: മധ്യ-തെക്കന്‍ കേരളത്തില്‍ അടുത്ത മൂന്ന് മണിക്കൂര്‍ നിര്‍ണായകം; ശക്തമായ മഴയ്ക്ക് സാധ്യത

October 24 Friday Kerala Weather Update: ഏറ്റവും പുതിയ റഡാര്‍ ചിത്രമനുസരിച്ച് തിരുവനന്തപുരം, കൊല്ലം, എറണാകുളം എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം അല്ലെങ്കില്‍ ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യത.

Kerala Rain Alert: മധ്യ-തെക്കന്‍ കേരളത്തില്‍ അടുത്ത മൂന്ന് മണിക്കൂര്‍ നിര്‍ണായകം; ശക്തമായ മഴയ്ക്ക് സാധ്യത

പ്രതീകാത്മക ചിത്രം

Updated On: 

24 Oct 2025 06:12 AM

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. അടുത്ത മൂന്ന് മണിക്കൂര്‍ മധ്യ-തെക്കന്‍ കേരളത്തില്‍ കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വിവിധ ജില്ലകളില്‍ പ്രതീക്ഷിക്കാവുന്ന ആഘാതങ്ങളുടെ പട്ടികയും പുറത്തുവിട്ടു. തിരുവനന്തപുരം മുതല്‍ തൃശൂര്‍  വരെയുള്ള ജില്ലകളിലാണ് മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്.

ഏറ്റവും പുതിയ റഡാര്‍ ചിത്രമനുസരിച്ച് തിരുവനന്തപുരം, കൊല്ലം, എറണാകുളം എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം അല്ലെങ്കില്‍ ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും വകുപ്പ് അറിയിച്ചു.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ എന്നീ ജില്ലകളില്‍ അടുത്ത മൂന്ന് മണിക്കൂര്‍ ഓറഞ്ച് അലര്‍ട്ടാണ്. ഈ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗത്തിലുള്ള ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മറ്റ് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അതേസമയം, ഈ വര്‍ഷത്തെ തുലാവര്‍ഷ മഴ പതിവ് രീതിയില്‍ അല്ലെന്ന് വിദഗ്ധര്‍. ഉച്ചയ്ക്ക് ശേഷം ഇടിമിന്നലോട് കൂടിയെത്താറുള്ള മഴ ഈ വര്‍ഷം രാത്രിയും പകലും ഒരുപോലെ ഭീതി സൃഷ്ടിക്കുകയാണ്. വടക്കന്‍ ജില്ലകളിലും മധ്യ ജില്ലകളിലുമാണ് മഴ ശക്തം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴയെ തുടര്‍ന്ന് കനത്ത നാശനഷ്ടവുമുണ്ടായി.

Also Read: Kerala Rain Alert: ജാ​ഗ്രതാ… വരുന്നൂ പേമാരി! വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ട്, ഇടിമിന്നൽ ജാ​ഗ്രത

ഇന്ന് പ്രതീക്ഷിക്കാവുന്ന ആഘാതങ്ങള്‍

 

  1. ശക്തമായ മഴയെ തുടര്‍ന്ന് പ്രധാന റോഡുകളില്‍ വെള്ളക്കെട്ടുണ്ടാകാനും, വാഹനങ്ങളുടെ കാഴ്ച മങ്ങാനും സാധ്യതയുള്ളതിനാല്‍ ഗതാഗത കുരുക്ക് ഉണ്ടായേക്കാം.
  2. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട്, വെള്ളപ്പൊക്കം എന്നിവയ്ക്ക് സാധ്യത.
  3. മരങ്ങള്‍ കടപുഴകി വീണ് വൈദ്യുതി തടസപ്പെട്ടേക്കാം.
  4. വീടുകള്‍ക്കും കുടിലുകള്‍ക്കും ശക്തമായ കാറ്റും മഴയും കാരണം അപകടം സംഭവിച്ചേക്കാം.
ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ