Pakistani Flag: പാസ്റ്റർമാരുടെ പ്രാര്‍ഥനാ പരിപാടിയിൽ പാകിസ്താൻ പതാക; കേസെടുത്ത് പൊലീസ്

Pakistani flag seen at prayer event: ഇന്ത്യൻ പതാകയോട് സംഘാടകർ അനാദരവ് കാണിച്ചെന്നും ആരോപണം ഉയരുന്നുണ്ട്. പ്രാർത്ഥന പരിപാടിക്ക് ശേഷം ഇന്ത്യൻ പതാക ശുചിമുറിയുടെ പരിസരത്തേക്ക് കൂട്ടിയിട്ടെന്നും ബിജെപി നേതാവിന്‍റെ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

Pakistani Flag: പാസ്റ്റർമാരുടെ പ്രാര്‍ഥനാ പരിപാടിയിൽ പാകിസ്താൻ പതാക; കേസെടുത്ത് പൊലീസ്

Pakistan Flag in Ernakulam Prayer Meet

Updated On: 

11 Jun 2025 09:13 AM

എറണാകുളം: ഉദയംപേരൂരിൽ പാസ്റ്റർമാർ സംഘടിപ്പിച്ച പ്രാര്‍ഥനാ പരിപാടിയിൽ പാകിസ്താൻ പതാക ഉപയോഗിച്ച സംഭവത്തിൽ കേസെടുത്ത് പൊലീസ്. ബിജെപി ജില്ലാ സെക്രട്ടറി ശ്രീക്കുട്ടൻ നൽകിയ പരാതിയിൽ പ്രാർത്ഥനാ കൂട്ടായമയുടെ ഭാരവാഹിയായ ദീപു ജേക്കബിനെതിരെയാണ് കേസെടുത്തത്.

മതസ്പർദ്ധയ്‌ക്കും കലാപാഹ്വാനത്തിനുമാണ് കേസെടുത്തിരിക്കുന്നത്. രാജ്യങ്ങളുടെ ക്ഷേമത്തിനായി നടത്തിയ പ്രാര്‍ഥനകള്‍ക്കിടെ പാകിസ്താന്റെ പതാകയും ഉപയോഗിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയത്. എന്നാല്‍ കഴിഞ്ഞ ഒന്നര വർഷമായി സകല രാജ്യങ്ങൾക്കും വേണ്ടിയുള്ള പ്രാർത്ഥനയിൽ 20 രാജ്യങ്ങളുടെ പതാക ഉപയോഗിക്കാറുണ്ടെന്നും അതിലൊരു കൊടി മാത്രമാണ് പാകിസ്താന്റേതെന്നും മറ്റൊരു ദുരുദ്ദേശ്യം ഇല്ലെന്നും ദീപു മൊഴി നൽകി. ചൈനയിൽ നിന്നാണ് ദീപു പതാക വാങ്ങിയത്.

അതേസമയം ഇന്ത്യൻ പതാകയോട് സംഘാടകർ അനാദരവ് കാണിച്ചെന്നും ആരോപണം ഉയരുന്നുണ്ട്. പ്രാർത്ഥന പരിപാടിക്ക് ശേഷം ഇന്ത്യൻ പതാക ശുചിമുറിയുടെ പരിസരത്തേക്ക് കൂട്ടിയിട്ടെന്നും ബിജെപി നേതാവിന്‍റെ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. വിവിധ പ്രൊട്ടസ്റ്റന്‍റ് സഭകളിലെ നാല്പതോളം പാസ്റ്റർമാരാണ് ഉ​ദയംപേരൂരിലെ പ്രാർത്ഥനാ യോ​ഗത്തിൽ പങ്കെടുത്തത്. കഴിഞ്ഞ നാല്പത് ദിവസമായി ജീസസ് ജനറേഷൻ ഓഡിറ്റോറിയത്തിലായിരുന്നു പ്രാർത്ഥന.

Related Stories
Arya Rajendran: എത്ര വേട്ടയാടപെട്ടാലും രാഷ്ട്രീയ കാഴ്ചപ്പാടുകൾ ഉയർത്തിപ്പിടിക്കും; സ്വയം തിരിച്ചറിവ് നൽകിയ കാലമാണ് കഴിഞ്ഞുപോയത്”; ആര്യ രാജേന്ദ്രൻ
MV Govindan: ‘തിരുവനന്തപുരത്ത് കോൺഗ്രസുമായി സഖ്യമില്ല’; ബിജെപിയ്ക്ക് കാര്യമായ നേട്ടമുണ്ടായില്ലെന്ന് എംവി ഗോവിന്ദൻ
CM Pinarayi Vijayan: ‘പ്രതീക്ഷിച്ച ഫലം ഉണ്ടായില്ല, തിരുത്തലുകൾ വരുത്തി മുന്നോട്ട് പോകും’; പ്രതികരിച്ച് മുഖ്യമന്ത്രി
Kerala Rain Alert: മഴ പൂർണമായും ശമിച്ചോ? സംസ്ഥാനത്തെ ഇന്നത്തെ കാലാവസ്ഥ മുന്നറിയിപ്പ് ഇങ്ങനെ
Kerala Local Body Election 2025: പാനൂരിൽ വടിവാളുമായി സിപിഐഎമ്മിന്റെ ആക്രമണം; യുഡിഎഫ് പ്രവർത്തകന്റെ വീട്ടിൽക്കയറി വാഹനം വെട്ടിപ്പൊളിച്ചു
Sabarimala Accident: ശബരിമലയില്‍ ഭക്തർക്കിടയിലേക്ക് ട്രാക്ടർ പാഞ്ഞു കയറി; രണ്ട് കുട്ടികൾ ഉൾപ്പടെ 9 പേര്‍ക്ക് പരിക്ക്
മുട്ട കാൻസറിനു കാരണമാകുമോ?
ഐപിഎല്‍ ലേലത്തില്‍ ഇവര്‍ കോടികള്‍ കൊയ്യും?
ക്രിസ്മസ് അവധിയല്ലേ, കണ്ടിരിക്കേണ്ട കെ-ഡ്രാമകൾ ഇതാ
തലവേദനയ്ക്ക് കാരണം ബിപിയോ? എങ്ങനെ മനസ്സിലാക്കാം
70 അടി നീളമുള്ള മെസിയുടെ പ്രതിമ
മെസിക്കൊപ്പം രാഹുൽ ഗാന്ധി
യുഡിഎഫ് ജയിക്കില്ലെന്ന് പന്തയം; പോയത് മീശ
മെസിയെ കാണാൻ സാധിച്ചില്ല, സ്റ്റേഡിയം തകർത്ത് ആരാധകർ