Palakkad Murder: മദ്യപിച്ചെത്തി ബഹളം വെച്ച മകനെ പിതാവ് വെട്ടിക്കൊന്നു

Father Kills Son In Palakkad: സിജില്‍ പതിവായി മദ്യപിച്ചെത്തി വീട്ടില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാറുണ്ടെന്നാണ് വിവരം. ഇയാള്‍ക്കെതിരെ നിരവധികള്‍ കേസുകളുമുണ്ട്. 21 കേസുകള്‍ ഇയാളുടെ പേരിലുണ്ടെന്ന് പോലീസ് പറയുന്നു. സിജിലിനെതിരെ കാപ്പ ചുമത്തുകയും ചെയ്തിരുന്നു.

Palakkad Murder: മദ്യപിച്ചെത്തി ബഹളം വെച്ച മകനെ പിതാവ് വെട്ടിക്കൊന്നു

പ്രതീകാത്മക ചിത്രം

Published: 

03 Jun 2025 06:15 AM

പാലക്കാട്: പാലക്കാട് കൊടുന്തരപ്പുള്ളിയില്‍ പിതാവ് മകനെ വെട്ടിക്കൊന്നു. മദ്യപിച്ചെത്തി വീട്ടില്‍ പ്രശ്‌നങ്ങളുണ്ടാക്കിയതിനെ തുടര്‍ന്നാണ് അച്ഛന്‍ മകനെ കൊലപ്പെടുത്തിയത്. സിജില്‍ ആണ് കൊല്ലപ്പെട്ടത്. പിതാവ് ശിവന്‍ പോലീസ് കസ്റ്റഡിയില്‍.

സിജില്‍ പതിവായി മദ്യപിച്ചെത്തി വീട്ടില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാറുണ്ടെന്നാണ് വിവരം. ഇയാള്‍ക്കെതിരെ നിരവധികള്‍ കേസുകളുമുണ്ട്. 21 കേസുകള്‍ ഇയാളുടെ പേരിലുണ്ടെന്ന് പോലീസ് പറയുന്നു. സിജിലിനെതിരെ കാപ്പ ചുമത്തുകയും ചെയ്തിരുന്നു.

അതേസമയം, കഴിഞ്ഞ ദിവസം രാത്രി എറണാകുളം മുനമ്പത്തും കൊലപാതകം നടന്നു. ഭാര്യയെ ഭര്‍ത്താവ് കുത്തികൊലപ്പെടുത്തുകയായിരുന്നു. പള്ളിപ്പുറം സ്വദേശി പ്രീതയാണ് കൊല്ലപ്പെട്ടത്. സ്‌കൂട്ടറില്‍ യാത്ര ചെയ്യുന്നതിനിടെ ഭര്‍ത്താവ് സുരേഷ് ഇവരെ ആക്രമിക്കുകയായിരുന്നു. പ്രതി മുനമ്പം പോലീസിന് മുന്നില്‍ ഹാജരായി.

ഏഴുപേര്‍ ചേര്‍ന്ന് യുവാവിനെ കൊലപ്പെടുത്തി

കൊപ്പല്‍: കര്‍ണാടകയിലെ കൊപ്പലില്‍ ഏഴുപേര്‍ ചേര്‍ന്ന് യുവാവിനെ കൊലപ്പെടുത്തി. ബേക്കറിക്കുള്ളില്‍ വെച്ചാണ് കൊലപാതകം നടന്നത്. ശനിയാഴ്ചയാണ് സംഭവം. കൊലപാതകത്തിന്റെ ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. ചന്നപ്പ നരിനാള്‍ (35) ആണ് കൊല്ലപ്പെട്ടത്. സ്വത്ത് തര്‍ക്കവും കുടുംബപ്രശ്‌നങ്ങളുമാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറയുന്നു.

Also Read: Mukesh M Nair : പ്രവേശനോത്സവത്തിന് അതിഥിയായി എത്തിയത് പോക്സോ കേസ് പ്രതി; സ്കൂൾ അധികൃതർക്കെതിരെ വിമർശനം

കേസുമായി ബന്ധപ്പെട്ട് ഏഴുപേര്‍ പിടിയിലായി. വടിവാളും മരക്കഷ്ണങ്ങളും ഉപയോഗിച്ച് പ്രതികള്‍ നരിനാളിനെ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. ആക്രമണത്തിനിടെ ഇയാള്‍ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും അക്രമികള്‍ പിന്തുടര്‍ന്ന് വെട്ടുകയായിരുന്നു.

ക്രിസ്മസ് അപ്പുപ്പന് ആ തൊപ്പി കിട്ടിയതെങ്ങനെ?
കുക്കറിൽ ചായ ഉണ്ടാക്കിയാലോ ?
പ്രമേഹമുള്ളവര്‍ക്ക് ഉരുളക്കിഴങ്ങ് കഴിക്കാമോ?
ഇഞ്ചിയും വെളുത്തുള്ളിയും ഒരുമിച്ച് കഴിച്ചാൽ എന്താണ് പ്രശ്നം?
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം
സിപിഎം തോറ്റു, വടിവാളുമായി പ്രവർത്തകരുടെ ആക്രമണം