Peringottukara Temple Priest: പെരിങ്ങോട്ടുകര ദേവസ്ഥാനം പൂജാരി അറസ്റ്റിൽ, പരാതി വ്യാജമെന്ന് ആരോപണം?

Peringottukara Temple Priest Arrest : അതേസമയം പരാതി കെട്ടിച്ചമച്ചതാണെന്നും ഒരു വിഭാഗം പറയുന്നു. സംഭവം നടന്നുവെന്ന് പറയുന്ന തീയ്യതിയിൽ പ്രതിയെന്ന് ആരോപിക്കുന്നയാൾ ക്ഷേത്രത്തിൽ തന്നെയായിരുന്നുവെന്നും

Peringottukara Temple Priest:  പെരിങ്ങോട്ടുകര ദേവസ്ഥാനം പൂജാരി അറസ്റ്റിൽ, പരാതി വ്യാജമെന്ന് ആരോപണം?

Peringottukara Temple Priest Arrest

Published: 

16 Jun 2025 | 11:27 AM

ബെംഗളുരു: യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ തൃശ്ശൂർ പെരിങ്ങോട്ടുകര ദേവസ്ഥാനം പൂജാരി അരുൺ അറസ്റ്റിൽ. ബെംഗളൂരു ബെല്ലണ്ടൂർ പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പെരിങ്ങോട്ടുകര ക്ഷേത്രത്തിൽ പൂജ നടത്താൻ എത്തിയ ബെംഗളൂരു സ്വദേശിനിയായ യുവതിയെ മുഖ്യപുരോഹിതനും പൂജാരിയും ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. കുടുംബപ്രശ്നം അനുഭവിച്ചിരുന്ന യുവതി പെരിങ്ങോട്ടുകര ക്ഷേത്രത്തിലെത്തി പൂജ നടത്തിയാൽ പ്രശ്നങ്ങൾ മാറുമെന്ന് സുഹൃത്തുക്കൾ വഴി അറിഞ്ഞിരുന്നു. ഇതേ തുടർന്നാണ് ഇവിടെയെത്തിയത്.

കന്നടയും, തമിഴും മാത്രം അറിയിന്നതിനാൽ ഭാഷ വലിയൊരു പ്രശ്നമായിരുന്നു. ഇതിനെ തുടർന്നാണ് മുഖ്യ പൂജാരി അരുണിനെ പരിചയപ്പെടുത്തിയത്. ഇവിടെ വെച്ച് ഇയാൾ യുവതിയുടെ നമ്പർ വാങ്ങി. പിന്നീട് പലതവണ ഇയാൾ വാട്സാപ്പിൽ യുവതിയെ ബന്ധപ്പെട്ടു. നിങ്ങൾക്ക് ശത്രുക്കളുണ്ടെന്നും ഞങ്ങൾ പറയുന്നതുപോലെ നിങ്ങൾ ചെയ്യണമെന്നും പറഞ്ഞ് വാട്ട്സ്ആപ്പ് വീഡിയോ കോളിൽ നഗ്നയായെത്താൻ ആവശ്യപ്പെട്ടുവെന്നാണ് പരാതി. ഇതിനുശേഷം, ഭീക്ഷണിപ്പെടുത്തി ക്ഷേത്രത്തിലേക്ക് എത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഭീഷണി ഭയന്ന് ക്ഷേത്രത്തിലെത്തിയ ഇവരെ വീണ്ട് പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് പരാതി.

പരാതി വ്യാജമെന്ന്

അതേസമയം പരാതി കെട്ടിച്ചമച്ചതാണെന്നും ഒരു വിഭാഗം പറയുന്നു. സംഭവം നടന്നുവെന്ന് പറയുന്ന തീയ്യതിയിൽ പ്രതിയെന്ന് ആരോപിക്കുന്നയാൾ ക്ഷേത്രത്തിൽ തന്നെയായിരുന്നുവെന്നും ക്ഷേത്രം അധികൃതർ പറയുന്നു.

ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
ഈ രോഗികൾക്ക് നെയ്യ് വില്ലനാകും; നിങ്ങൾ ഈ ലിസ്റ്റിലുണ്ടോ
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ