Pinarayi Vijayan: എകെ ബാലന്‍ ചെയ്തത് മാറാട് കലാപത്തെ ഓര്‍മിപ്പിക്കല്‍, ഏത് വര്‍ഗീയതും നാടിനാപത്ത്: മുഖ്യമന്ത്രി

Marad Riots Controversy: കേരളത്തിന്റെ മുന്‍കാല അനുഭവങ്ങള്‍ വെച്ച് നോക്കുമ്പോള്‍ സംസ്ഥാനത്ത് എങ്ങനെയാണ് വര്‍ഗീയ ധ്രുവീകരണം ഉണ്ടാകുന്നതെന്ന് വ്യക്തമാണ്. മാറാട് കലാപത്തില്‍ എകെ ആന്റണി സ്വീകരിച്ച നിലപാട് എന്താണ്.

Pinarayi Vijayan: എകെ ബാലന്‍ ചെയ്തത് മാറാട് കലാപത്തെ ഓര്‍മിപ്പിക്കല്‍, ഏത് വര്‍ഗീയതും നാടിനാപത്ത്: മുഖ്യമന്ത്രി

പിണറായി വിജയൻ

Published: 

08 Jan 2026 | 07:55 PM

തിരുവനന്തപുരം: കേരളത്തില്‍ യുഡിഎഫ് വീണ്ടും അധികാരത്തില്‍ വരികയാണെങ്കില്‍ ആഭ്യന്തര വകുപ്പ് ജമാഅത്തെ ഇസ്ലാമിക്ക് ഭരിക്കുമെന്നും മാറാട് കലാപം ഇവിടെ ആവര്‍ത്തിക്കുമെന്നുമുള്ള എകെ ബാലന്റെ പ്രസ്താവനയെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. എകെ ബാലന്‍ മാറാട് കലാപത്തെ ഓര്‍മിപ്പിക്കുക മാത്രമാണ് ചെയ്തതെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വര്‍ഗീയത എക്കാലവും എതിര്‍ക്കപ്പെടേണ്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി.

വര്‍ഗീയത പറയുന്നത് ആരാണെങ്കിലും അവരെ എതിര്‍ക്കും. കേരളത്തിന്റെ മുന്‍കാല അനുഭവങ്ങളില്‍ ഊന്നിയാണ് എകെ ബാലന്‍ സംസാരിച്ചത്. മാറാട് കലാപം നടക്കുമ്പോള്‍ അന്ന് കുഞ്ഞാലിക്കുട്ടിക്ക് സംഭവ സ്ഥലത്തേക്ക് പോകാന്‍ കഴിഞ്ഞില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി ഇന്നത്തെ കേരളമല്ല അന്നുണ്ടായിരുന്നതെന്നാണ് ബാലന്‍ പറഞ്ഞതെന്നും കൂട്ടിച്ചേര്‍ത്തു.

കേരളത്തിന്റെ മുന്‍കാല അനുഭവങ്ങള്‍ വെച്ച് നോക്കുമ്പോള്‍ സംസ്ഥാനത്ത് എങ്ങനെയാണ് വര്‍ഗീയ ധ്രുവീകരണം ഉണ്ടാകുന്നതെന്ന് വ്യക്തമാണ്. മാറാട് കലാപത്തില്‍ എകെ ആന്റണി സ്വീകരിച്ച നിലപാട് എന്താണ്. ആര്‍എസ്എസിന്റെ എതിര്‍പ്പ് ഭയന്നാണ് ആന്റണി കുഞ്ഞാലിക്കുട്ടിയെ മാറാടേക്ക് കൊണ്ടുപോകാതിരുന്നത്. താന്‍ അന്ന് മാറോട് സന്ദര്‍ശിച്ചത് ആരോടും ചോദിച്ചിട്ടല്ലെന്നും അദ്ദേഹം പറഞ്ഞു.

Also Read: Reji Lukose : ഒടുവിൽ ഇടത് സഹയാത്രികൻ റെജി ലൂക്കോസ് ബിജെപിയിൽ

അധികാരം ലക്ഷ്യമിട്ട് യുഡിഎഫ് ജമാഅത്തെ ഇസ്ലാമി പോലുള്ള സംഘടനകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണ്. ഇത് അപകടകരമായ സാഹചര്യമുണ്ടാക്കുമെന്ന ബാലന്റെ പരാമര്‍ശത്തില്‍ തെറ്റില്ല. വര്‍ഗീയ സംഘര്‍ഷങ്ങളെ നേരിടാന്‍ യുഡിഎഫ് ഒരിക്കലും കൃത്യമായ നിലപാട് സ്വീകരിച്ചിരുന്നില്ല. വര്‍ഗീയ ശക്തികള്‍ ഇപ്പോഴും കേരളത്തില്‍ തുടരുന്നു, എന്നാല്‍ അവര്‍ക്കൊരിക്കലും അഴിഞ്ഞാടാന്‍ കഴിയുന്നില്ല. അവര്‍ക്കെതിരെ കര്‍ക്കശ നിലപാട് സ്വീകരിക്കുന്നതാണ് സര്‍ക്കാരിന്റെ രീതിയെന്നും പിണറായി വിജയന്‍.

വര്‍ഗീയത നാടിനാപത്താണെന്നും അങ്ങനെ സംഭവിക്കുമ്പോള്‍ എന്താണ് യുഡിഎഫ് എന്താണ് ചെയ്യുകയെന്നുമാണ് എകെ ബാലന്‍ ചൂണ്ടിക്കാട്ടിയത്. രാജീവ് ചന്ദ്രശേഖര്‍ പറയുന്നതും തങ്ങള്‍ പറയുന്നതും ഒരേ ശബ്ദമല്ല. തങ്ങള്‍ കേരളത്തിന്റെ മതനിരപേക്ഷത ശക്തിപ്പെടുത്താനാണ് ശ്രമിക്കുന്നത്, അതിനൊരിക്കലും ബിജെപിക്കും ചന്ദ്രശേഖറിനും സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Stories
Kerala Weather Update: മാനം കറുത്തു, ഇനി മഴക്കാലം; ഈ ജില്ലക്കാർ ശ്രദ്ധിച്ചോണേ…, ഇന്നത്തെ കാലാവസ്ഥ
Viral Video: ‘പേടിക്കേണ്ടത് അവരെ! ഞാൻ പ്രതികരിച്ചോ ഇല്ലയോ എന്ന് നിങ്ങൾ കണ്ടോ?’ ബസിലെ ദുരനുഭവം പങ്കുവച്ച യുവതി
Kandararu Rajeevaru: ‘തന്ത്രിയെ കുടുക്കി മറ്റുള്ളവരെ രക്ഷിക്കാൻ ശ്രമം നടക്കുന്നുണ്ടോയെന്ന് സംശയം; കോടതിയും സ്വാമി അയ്യപ്പനും തീരുമാനിക്കട്ടെ; രാഹുൽ ഈശ്വർ
Kerala Lottery Result: സുവർണ ഭാ​ഗ്യം സുവർണ കേരളത്തിലൂടെ… ഒരു കോടിയാണ് പോകറ്റിൽ; ലോട്ടറി ഫലം
Kandararu Rajeevaru: സ്വര്‍ണ്ണക്കൊള്ളയില്‍ നിര്‍ണായക നീക്കം; കണ്ഠരര് രാജീവര് അറസ്റ്റില്‍; എല്ലാം തന്ത്രിയുടെ തന്ത്രമോ?
Sabarimala Gold Theft Case: ‘പോറ്റിക്ക് വാതിൽ തുറന്ന് കൊടുത്തത് തന്ത്രി’; ശബരിമല സ്വർണക്കൊള്ള കേസില്‍ തന്ത്രി കണ്ഠരര് രാജീവര് കസ്റ്റഡിയിൽ
മയിൽപ്പീലി വച്ചാൽ വീട്ടിൽ പല്ലി വരില്ല... സത്യമാണോ, കാരണം
പച്ചമുളക് കേടുവരാതിരിക്കാൻ എന്താണ് വഴി? ഇത് ചെയ്യൂ
തക്കാളി ഫ്രിഡ്ജിലാണോ സൂക്ഷിക്കുന്നത്..?
ശര്‍ക്കരയിലെ മായം എങ്ങനെ തിരിച്ചറിയാം?
Viral Video : നടുറോഡിൽ പൊരിഞ്ഞ അടി, റോഡ് മൊത്തം ബ്ലോക്കായി
അറസ്റ്റിലായ തന്ത്രിയെ കൊല്ലം വിജിലൻസ് കോടതിയിൽ എത്തിച്ചപ്പോൾ
തന്ത്രിയുടെ അറസ്റ്റിൽ പ്രതികരിക്കാതെ ദേവസ്വം ബോർഡ് പ്രസിഡൻ്റ്
അറസ്റ്റിലായ തന്ത്രിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ