AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Pinarayi Vijayan: വന്നതിന് നന്ദി, അവസാനം പറഞ്ഞ വാചകത്തിനും നന്ദി; പ്രധാനമന്ത്രിയോട് പിണറായി വിജയന്‍

Pinarayi Vijayan About Narendra Modi: വന്നതിന് നന്ദി, അവസാനം പറഞ്ഞ വാചകത്തിനും നന്ദിയെന്നാണ് പ്രധാനമന്ത്രിയോട് പിണറായി വിജയന്‍ പറഞ്ഞത്. കേന്ദ്രവും സംസ്ഥാനവും ഒരുമിച്ച് മുന്നോട്ട് പോകാമെന്ന് പ്രധാനമന്ത്രി ചടങ്ങിനിടെ പറഞ്ഞിരുന്നു. ഇക്കാര്യം സൂചിപ്പിച്ചുകൊണ്ടാണ് പിണറായി വിജയന്‍ അവസാനം പറഞ്ഞ വാചകത്തിനും നന്ദി അറിയിച്ചത്.

Pinarayi Vijayan: വന്നതിന് നന്ദി, അവസാനം പറഞ്ഞ വാചകത്തിനും നന്ദി; പ്രധാനമന്ത്രിയോട് പിണറായി വിജയന്‍
പിണറായി വിജയന്‍ Image Credit source: Social Media
shiji-mk
Shiji M K | Published: 05 May 2025 14:17 PM

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ ഉദ്ഘാടനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് താന്‍ പറഞ്ഞ കാര്യമെന്തെന്ന് വെളിപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. ചടങ്ങിന് ശേഷം മോദിയെ യാത്രയാക്കുമ്പോള്‍ പറഞ്ഞ കാര്യമാണ് അദ്ദേഹം വെളിപ്പെടുത്തിയിരിക്കുന്നത്. പാലക്കാട് ജില്ലാതല യോഗത്തില്‍ സംസാരിക്കുന്നതിനിടെയാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.

വന്നതിന് നന്ദി, അവസാനം പറഞ്ഞ വാചകത്തിനും നന്ദിയെന്നാണ് പ്രധാനമന്ത്രിയോട് പിണറായി വിജയന്‍ പറഞ്ഞത്. കേന്ദ്രവും സംസ്ഥാനവും ഒരുമിച്ച് മുന്നോട്ട് പോകാമെന്ന് പ്രധാനമന്ത്രി ചടങ്ങിനിടെ പറഞ്ഞിരുന്നു. ഇക്കാര്യം സൂചിപ്പിച്ചുകൊണ്ടാണ് പിണറായി വിജയന്‍ അവസാനം പറഞ്ഞ വാചകത്തിനും നന്ദി അറിയിച്ചത്. എന്നാല്‍ പ്രധാനമന്ത്രി മറുപടി ചിരിയിലൊതുക്കിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രധാനമന്ത്രി മറുപടി എന്തുകൊണ്ട് ചിരിയിലൊതുക്കി എന്ന കാര്യം എല്ലാവര്‍ക്കുമറിയാം. സഹായിക്കേണ്ടവര്‍ തന്നെ നമ്മളെ ദ്രോഹിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. നടക്കില്ലെന്ന് കരുതിയ പലതും കണ്‍മുന്നില്‍ യാഥാര്‍ത്ഥ്യമായി. ഒന്നും നടക്കില്ലെന്നതിനാണ് മാറ്റം സംഭവിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Also Read: Rabies Death: ‘എന്നെ കൊല്ലാൻ നിയമമുണ്ടോ… എന്റെ കുഞ്ഞിനെ കൊന്നുകളഞ്ഞില്ലേ’; നെഞ്ചുപൊട്ടി ഉമ്മ ഹബീറ

വിവിധ പദ്ധതികളില്‍ കേന്ദ്രത്തിന്റെ വിഹിതം ചുരുങ്ങുന്ന സാഹചര്യമാണുള്ളത്. 70 ശതമാനവും സംസ്ഥാനം തന്നെ വഹിക്കേണ്ട അവസ്ഥയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.