Pinarayi Vijayan : ഉപകരണങ്ങൾ ചിലത് ഇല്ലാതിരിക്കുന്ന സ്ഥിതി ഉണ്ടാകും, ഡോ. ഹാരിസിനെ വിമർശിച്ച് മുഖ്യമന്ത്രി

Pinarayi Vijayan On Dr. Harris' post issue: ഡോക്ടർ തെറ്റായ ഒരാളാണെന്ന് ആരും പറയില്ല, എന്നാൽ ഇന്ത്യയിലെ ഏറ്റവും നല്ല ആരോഗ്യ മേഖലയെ തെറ്റായി ചിത്രീകരിക്കുന്നതിന് അദ്ദേഹം കാരണമായി, ഇത് അനുഭവപാഠം ആയിരിക്കണം എന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

Pinarayi Vijayan : ഉപകരണങ്ങൾ ചിലത് ഇല്ലാതിരിക്കുന്ന സ്ഥിതി ഉണ്ടാകും, ഡോ. ഹാരിസിനെ വിമർശിച്ച് മുഖ്യമന്ത്രി

Pinarayi Vijayan, Dr Haris

Published: 

01 Jul 2025 | 08:51 PM

കണ്ണൂർ: ഏതുകാര്യത്തിനും സമയബന്ധിതമായ തീരുമാനം എടുക്കാൻ ഉദ്യോഗസ്ഥർ ശ്രമിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു. കണ്ണൂർ കൃഷ്ണമേനോൻ സ്മാരക ഗവൺമെന്റ് വനിതാ കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന മേഖല തല അവലോകനയോഗത്തിന് സമാപനം കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസംഗത്തിനിടെ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ചികിത്സ പ്രതിസന്ധി ഉയർത്തിക്കാട്ടിയ ഡോക്ടർ ഹാരിസിനെ മുഖ്യമന്ത്രി വിമർശിച്ചത് ഏറെ ചർച്ചയായി.

ഡോക്ടർ തെറ്റായ ഒരാളാണെന്ന് ആരും പറയില്ല, എന്നാൽ ഇന്ത്യയിലെ ഏറ്റവും നല്ല ആരോഗ്യ മേഖലയെ തെറ്റായി ചിത്രീകരിക്കുന്നതിന് അദ്ദേഹം കാരണമായി, ഇത് അനുഭവപാഠം ആയിരിക്കണം എന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. എല്ലാ കാര്യവും പൂർണ്ണമായിരിക്കണം എന്ന് ആർക്കും പറയാൻ കഴിയില്ല. ശസ്ത്രക്രിയ ഉപകരണങ്ങൾ ചിലത് ഇല്ലാതിരിക്കുന്ന സ്ഥിതി ഉണ്ടാകും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ALSO READ – ഇടിമിന്നൽ, കാറ്റ് മഴ…സംസ്ഥാനത്ത് വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു

കേരളത്തിൽ നെഗറ്റീവ് ആയ കാര്യങ്ങൾ ബോധപൂർവ്വം ഉണ്ടാക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി ആരോപിച്ചു. സാധാരണ നിലയ്ക്ക് നല്ല പ്രവർത്തനം നടക്കുന്ന ആരും അംഗീകരിക്കുന്ന ചില മേഖലകൾ ഉണ്ട്. അടുത്തകാലത്ത് ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഇത് മനസ്സിലാകും. നിർഭാഗ്യവശാൽ വാർത്തകൾ കൊടുക്കേണ്ട മാധ്യമങ്ങളാണ് ഇപ്പോൾ അതിനു മുൻകൈയെടുക്കുന്നത്. മാധ്യമങ്ങൾക്ക് ന്യൂസ് അവതരിപ്പിക്കാൻ അല്ല, മറിച്ച് അവരുടെ ന്യൂസ് അവതരിപ്പിക്കാനാണ് താല്പര്യം എന്നും അദ്ദേഹം പറഞ്ഞു.

ഡോ. ഹാരിസിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഭരണകക്ഷിയിലെ ഒരാൾ സർക്കാരിനെ വിമർശിക്കുന്നതിന് തുല്യമാണെന്ന് അദ്ദേഹം പറഞ്ഞു. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിലെ തോൽവിയെ ന്യായീകരിച്ച ഡോ. ഹാരിസ് തന്നെ ആശുപത്രികളിലെ ബുദ്ധിമുട്ടുകളെക്കുറിച്ച് പോസ്റ്റിട്ടത് സർക്കാർ ഭരണവിരുദ്ധമാണെന്ന് തെളിയിക്കുന്നു എന്നു ഷാഫി പറമ്പിൽ എംപി ഇന്ന് പ്രതികരിച്ചിരുന്നു. സർക്കാർ ഉണർന്ന് പ്രവർത്തിക്കാത്തതുകൊണ്ടാണ് ഡോ. ഹാരിസിന് ഇങ്ങനെയൊരു പോസ്റ്റിടേണ്ടി വന്നതെന്നും ഷാഫി പറമ്പിൽ പറഞ്ഞു.

Related Stories
തൃശ്ശൂരിൽ വഴക്ക് പറഞ്ഞതിന് യുവതിയെ വെടിവച്ച് കൊല്ലാൻ ശ്രമിച്ചതിന് ജയിലിലാക്കി, പുറത്തിറങ്ങി വീണ്ടും പ്രതികാരം, അറസ്റ്റിൽ
Lottery Ticket missing: ഒരു കോടി രൂപ സമ്മാനമടിച്ച ലോട്ടറി ടിക്കറ്റ് കണ്ടെത്താനായില്ല, തോക്കു ചൂണ്ടി തട്ടിയെടുത്തെന്ന് പരാതി
CJ Roy: റിയൽ എസ്റ്റേറ്റ്, സിനിമ, ക്രിക്കറ്റ്; സിജെ റോയ് പാതിയിൽ അവസാനിപ്പിച്ചത് വിവിധ മേഖലകളിലെ സാന്നിധ്യം
CJ Roy: കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ സിജെ റോയ് ജീവനൊടുക്കി
ഉത്സവപ്പറമ്പിൽ സംഘർഷം തടയാൻ ശ്രമിച്ച എസ്‌ഐക്ക് പൊലീസുകാരന്റെ മർദ്ദനം; സിപിഒ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ
Kerala Lottery Result: 1 കോടി എണ്ണാൻ റെഡിയായിക്കോളൂ..! സുവർണ്ണ കേരളം ലോട്ടറിഫലം പുറത്ത്
ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്
Viral Video | റോഡിൽ നിന്നയാൾക്ക് ആനയുടെ ചവിട്ട്
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ