Pinarayi Vijayan: വയനാട് പുനരധിവാസം സമയബന്ധിതമായി പൂര്‍ത്തിയാക്കും: മുഖ്യമന്ത്രി
Wayanad Rehabilitation: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും സാമ്പത്തിക സഹായം, പുഴയുടെ ഒഴുക്ക് സുഗമമാക്കുന്നതിന് അവശിഷ്ടങ്ങള്‍ നീക്കം ചെയ്യല്‍, ഉദ്യോഗസ്ഥ വിന്യാസം എന്നിവയുമായി ബന്ധപ്പെട്ട നടപടികള്‍ എത്രയും വേഗം പൂര്‍ത്തിയാക്കണമെന്ന് മുഖ്യമന്ത്രി ഉദ്യോസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.

പിണറായി വിജയന്‍
തിരുവനന്തപുരം: വയനാട് ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസം സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആളുകള്‍ക്ക് താമസത്തിനുള്ള വാടക തുക ഉടനടി ലഭ്യമാക്കുന്നതിനായി മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. ടൗണ്‍ഷിപ്പ് നിര്‍മാണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തന പുരോഗതി വിലയിരുത്തുന്നതിനായി മുഖ്യമന്ത്രിയുടെ ഓഫീസില്‍ ചേര്‍ന്ന യോഗത്തിലാണ് നിര്‍ദേശം.
ടൗണ്‍ഷിപ്പ് നിര്‍ണത്തിനായി ഭരണ, സാങ്കേതിക, സാമ്പത്തിക അനുമതികള്‍ നല്‍കുന്നതിനുള്ള സമയക്രമം നിശ്ചയിച്ചു. വേണ്ട മരങ്ങള്‍ അനുമതിയോടെ മുറുച്ചുമാറ്റുക, വൈദ്യുതി വിതരണ സംവിധാനങ്ങള്‍ പുനക്രമീകരിക്കല്‍, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും സാമ്പത്തിക സഹായം, പുഴയുടെ ഒഴുക്ക് സുഗമമാക്കുന്നതിന് അവശിഷ്ടങ്ങള്‍ നീക്കം ചെയ്യല്‍, ഉദ്യോഗസ്ഥ വിന്യാസം എന്നിവയുമായി ബന്ധപ്പെട്ട നടപടികള്‍ എത്രയും വേഗം പൂര്‍ത്തിയാക്കണമെന്ന് മുഖ്യമന്ത്രി ഉദ്യോസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.
യോഗത്തില്‍ റവന്യു വകുപ്പ് മന്ത്രി കെ രാജന്‍, ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍, ചീഫ് സെക്രട്ടറി ഡോ. എ ജയതിലക്, മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെഎം എബ്രഹാം, അഡീഷണല്‍ ചീഫ് സെക്രട്ടറിമാര്‍, വകുപ്പ് സെക്രട്ടറിമാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Also Read: Nanthancode Mass Murder Case: കൂട്ടക്കുരുതിയിലെ ഏക പ്രതി, കേഡലിന്റെ ശിക്ഷ എന്ത്? വാദം ഇന്ന്
അതേസമയം, വയനാട് ദുരന്തബാധിതര്‍ക്ക് പുനരധിവാസത്തിനായി ടൗണ്‍ഷിപ്പ് നിര്‍മിക്കാന്‍ എല്‍സ്റ്റണ്‍ എസ്റ്റേറ്റ് ഏറ്റെടുക്കുന്നത് തടയണമെന്നാവശ്യപ്പെട്ട ഹരജി നേരത്തെ സുപ്രീം കോടതി തള്ളിയിരുന്നു. എല്‍സ്റ്റണ്‍ എസ്‌റ്റേറ്റ് ഉടമയാണ് ഹരജി സമര്‍പ്പിച്ചത്. എസ്റ്റേറ്റ് ഏറ്റെടുക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് ഉടമകള്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കിയിട്ടുള്ളതാണെന്നും തര്‍ക്കമുള്ള നഷ്ടപരിഹാര തുകയെ കുറിച്ച് മാത്രമാണെന്നും കോടതി ചൂണ്ടിക്കാട്ടി.