Police Arrest : ചായക്കടയില്‍ കണ്ട കാഴ്ച സിപിഒയെ ഞെട്ടിച്ചു, ദാ നില്‍ക്കുന്നു പിടിക്കിട്ടാപ്പുള്ളി; അന്തിക്കാട് വാറന്റ് പ്രതി പിടിയില്‍

Thrissur Anthikad Police Arrest : വര്‍ഷങ്ങള്‍ക്ക് ശേഷം അന്തിക്കാടെത്തിയപ്പോഴാണ് സുനില്‍കുമാര്‍ പിടിയിലായത്. വ്യാഴാഴ്ച രാവിലെ പ്രദേശത്തെ ഒരു ചായക്കടയില്‍ വച്ച് ഇയാളെ സിപിഒ അനൂപ് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് തടഞ്ഞുവച്ച് സ്റ്റേഷനില്‍ വിവരമറിയിച്ചു. പിന്നാലെ എസ്‌സിപിഒ സാജുവും കൂടിയെത്തി പിടികൂടി

Police Arrest : ചായക്കടയില്‍ കണ്ട കാഴ്ച സിപിഒയെ ഞെട്ടിച്ചു, ദാ നില്‍ക്കുന്നു പിടിക്കിട്ടാപ്പുള്ളി; അന്തിക്കാട് വാറന്റ് പ്രതി പിടിയില്‍

പ്രതീകാത്മക ചിത്രം

Updated On: 

31 Jan 2025 06:04 AM

തൃശൂര്‍: അന്തിക്കാട് പിടികിട്ടാപ്പുള്ളിയെ പൊലീസ് പിടികൂടി. അന്തിക്കാട് സ്വദേശി സുനില്‍കുമാര്‍ (49) ആണ് എട്ട് വര്‍ഷത്തിന് ശേഷം പിടിയിലായത്. 2016ല്‍ സഹോദരനെ തല്ലിയ കേസിലെ വാറന്റ് പ്രതിയാണ് ഇയാള്‍. വര്‍ഷങ്ങള്‍ക്ക് ശേഷം അന്തിക്കാടെത്തിയപ്പോഴാണ് പിടിയിലായത്. വ്യാഴാഴ്ച രാവിലെ പ്രദേശത്തെ ഒരു ചായക്കടയില്‍ വച്ച് പ്രതിയെ സിപിഒ അനൂപ് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് തടഞ്ഞുവച്ച് സ്റ്റേഷനില്‍ വിവരമറിയിച്ചു. പിന്നാലെ എസ്‌സിപിഒ സാജുവും കൂടിയെത്തി പ്രതിയെ പിടികൂടി. സുനില്‍കുമാറിനെ റിമാന്‍ഡ് ചെയ്തു.

അതേസമയം, കോട്ടയത്ത് കോടതിവളപ്പില്‍ വിലങ്ങഴിച്ചപ്പോള്‍ ഓടി രക്ഷപ്പെട്ട അസം സ്വദേശി പിടിയിലായി. ഗില്‍ദാര്‍ ഹുസൈന്‍ എന്നയാളാണ് പിടിയിലായത്. 650 ഗ്രാം കഞ്ചാവ്, 13 മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ്പ് എന്നിവയുമായി ഇയാളെ റെയില്‍വേ പൊലീസ് നേരത്തെ അറസ്റ്റു ചെയ്തിരുന്നു. കോടതിയില്‍ ഹാജരാക്കാനെത്തിയപ്പോഴാണ് പ്രതി രക്ഷപ്പെട്ടത്.

എന്നാല്‍ കളക്ടറേറ്റ് ഭാഗത്ത് ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന ശശികുമാര്‍ എന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പ്രതിയെ പിടികൂടുകയായിരുന്നു. ബസേലിയസ് കോളേജ് ഭാഗത്തേക്ക് ഓടി രക്ഷപ്പെടാനായിരുന്നു പ്രതിയുടെ ശ്രമം. എന്നാല്‍ ശശികുമാര്‍ പിന്നാലെ ഓടി പ്രതിയെ പിടികൂടി.

Read Also : ഇടുക്കിയിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി പ്രസവിച്ചു; ഗർഭം ധരിച്ചത് പതിനാലുകാരനിൽ നിന്ന്

മൂന്ന് കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

മൂന്ന് കിലോ കഞ്ചാവുമായി യുവാവിനെ തൊടുപുഴ പൊലീസ് പിടികൂടി. മൂവാറ്റുപുഴ സ്വദേശി ആന്റോ (30) ആണ് അറസ്റ്റിലായത്. എസ്‌ഐ എന്‍.എസ്. റോയി, പ്രൊബേഷന്‍ എസ്.ഐ ശ്രീജിത്ത്, എസ്.ഐ അജി, സിപിഒമാരായ അബ്ദുല്‍ ഷുക്കൂര്‍, മുജീബ്, ഡാലു എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.

രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. ഒളമറ്റം കമ്പിപ്പാലത്തിന് സമീപം കഞ്ചാവുമായാണ് ആന്റോ എത്തിയത്. ബൈക്ക് ഉപേക്ഷിച്ച ഓടിയ ഇയാളെ പൊലീസ് പിന്തുടര്‍ന്ന് പിടികൂടി. ഇയാളുടെ ഒപ്പമുണ്ടായിരുന്ന തൊടുപുഴ സ്വദേശി നന്ദുദേവ് രക്ഷപ്പെട്ടു. നന്ദുദേവിനായി തെരച്ചില്‍ ശക്തമാക്കി. സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. തൊടുപുഴ മേഖലയില്‍ കഞ്ചാവ് എത്തിച്ചു നല്‍കുന്ന സംഘത്തിലെ കണ്ണികളാണ് ഇവരെന്ന് സംശയിക്കുന്നു. പ്രതിയെ റിമാന്‍ഡ് ചെയ്തു.

കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും