Pooja Bumper 2025: 12 കോടിയുണ്ടെങ്കിലും കയ്യിലേക്ക് കിട്ടുന്നത് വളരെ കുറച്ച്; പൂജ ബമ്പര്‍ സമ്മാനത്തുക പോകുന്ന വഴികള്‍
Pooja Bumper Tax Deduction: 12 കോടി രൂപ ഒന്നാം സമ്മാനമുണ്ടെങ്കിലും ഈ തുക മുഴുവനായി ഭാഗ്യശാലിയ്ക്ക് ലഭിക്കുന്നില്ല. അതില്‍ നിന്ന് വിവിധ നികുതികളും ഏജന്റ് കമ്മീഷനും ഈടാക്കുന്നുണ്ട്.

പൂജ ബമ്പര്‍
പൂജ ബമ്പര്‍ 2025 കാത്തുവെച്ചിരിക്കുന്ന 12 കോടി ഒന്നാം സമ്മാനത്തിനായി കാത്തിരിക്കുകയാണ് ഭാഗ്യാന്വേഷികള്‍. 12 കോടി രൂപ ഒന്നാം സമ്മാനമുണ്ടെങ്കിലും ഈ തുക മുഴുവനായി ഭാഗ്യശാലിയ്ക്ക് ലഭിക്കുന്നില്ല. അതില്‍ നിന്ന് വിവിധ നികുതികളും ഏജന്റ് കമ്മീഷനും ഈടാക്കുന്നുണ്ട്. പൂജ ബമ്പറില്‍ ഭാഗ്യം പരീക്ഷിക്കാനൊരുങ്ങുന്ന നിങ്ങള്‍ തീര്‍ച്ചയായും എത്രരൂപ കയ്യിലേക്ക് കിട്ടുമെന്ന കാര്യം അറിഞ്ഞിരിക്കണം.
ഏജന്റ് കമ്മീഷന്‍
സമ്മാനത്തുകയില്‍ നിന്ന് 10 ശതമാനമാണ് ഏജന്റ് കമ്മീഷനായി ഈടാക്കുന്നത്. 1.2 കോടി രൂപയാണിത്. ഇതിന് ശേഷം ബാക്കിയാകുന്നത് 10.8 കോടി രൂപ.
നികുതികള്‍
ഏജന്റ് കമ്മീഷന്‍ ഈടാക്കിയതിന് ശേഷമുള്ള 10.8 കോടി രൂപയില്‍ നിന്ന് 30 ശതമാനം സമ്മാന നികുതി ഈടാക്കുന്നു. ടാക്‌സ് ഡിഡക്ടഡ് അറ്റ് സോഴ്‌സ് (ടിഡിഎസ്) തന്നെ 3.24 കോടി രൂപയുണ്ട്. ഇതിന് ശേഷം ബാക്കിയാകുന്നത് 7 കോടി 56 ലക്ഷം രൂപയാണ്.
Also Read: Onam Bumper 2025 Winner: ബമ്പറടിച്ചയാളെ കിട്ടി; 25 കോടിയുടെ ഭാഗ്യവാൻ പെയിൻ്റ് കട ജീവനക്കാരൻ
സമ്മാന നികുതി മാത്രമല്ല ബാങ്ക് അക്കൗണ്ടിലുള്ള തുകയ്ക്ക് സര്‍ചാര്‍ജും നിങ്ങള്‍ നല്‍കണം. 50 ലക്ഷം രൂപയ്ക്ക് മുകളിലുള്ള സമ്മാനത്തുകയ്ക്ക് 37 ശതമാനമാണ് സര്‍ചാര്‍ജായി ഈടാക്കുന്നത്. അതായത് ഏകദേശം 1.19 കോടി രൂപ സര്‍ചാര്‍ജായി നിങ്ങള്‍ നല്‍കണം.
ആരോഗ്യ-വിദ്യാഭ്യാസ സെസും സമ്മാനാര്‍ഹന്‍ നല്‍കേണ്ടതാണ്. 4 ശതമാനമാണ് സെസ്. ഏകദേശം 14,40,000 രൂപയായിരിക്കും ഇത്. ഇതിനെല്ലാം ശേഷം നിങ്ങള്‍ക്ക് സ്വന്തമാകുന്നത് ഏകദേശം 6,22,60,000 കോടി രൂപയാണ്.
(Disclaimer: ഇത് വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയതാണ്. ഭാഗ്യക്കുറി പോലെയുള്ളവയെ ടിവി 9 ഒരിക്കലും പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ ഒരിക്കലും അവരുടെ വിധി മാറ്റാന്‍ ലോട്ടറിയെ ആശ്രയിക്കാതിരിക്കുക)