Pooja Bumper 2025: ഇന്നാണാ സുദിനം; പൂജ ബമ്പര്‍ ഫലം അറിയാന്‍ ഒരുങ്ങിക്കോളൂ

Pooja Bumper Lottery Draw Today: ഒന്നാം സമ്മാനം 12 കോടി, രണ്ടാം സമ്മാനം 1 കോടി രൂപ വീതം 5 പരമ്പരകള്‍ക്ക്, മൂന്നാം സമ്മാനം 5 ലക്ഷം രൂപ വീതം 10 പേര്‍ക്ക്, നാലാം സമ്മാനം 3 ലക്ഷം രൂപ വീതം 5 പേര്‍ക്ക്, അഞ്ചാം സമ്മാനം രണ്ട് ലക്ഷം രൂപ വീതം 5 പേര്‍ക്ക് എന്നിങ്ങനെയാണ്.

Pooja Bumper 2025: ഇന്നാണാ സുദിനം; പൂജ ബമ്പര്‍ ഫലം അറിയാന്‍ ഒരുങ്ങിക്കോളൂ

പൂജ ബമ്പര്‍

Published: 

22 Nov 2025 | 06:00 AM

തിരുവനന്തപുരം: പൂജ ബമ്പര്‍ 2025 ഭാഗ്യക്കുറി നറുക്കെടുപ്പ് ഇന്ന്. 12 കോടി ഒന്നാം സമ്മാനം നേടുന്ന ഭാഗ്യശാലിയെ ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ അറിയാം. തിരുവനന്തപുരത്തെ ഗോര്‍ഖി ഭവനില്‍ വെച്ചാണ് നറുക്കെടുപ്പ്. ബമ്പര്‍ ലോട്ടറികളുടെ സാധാരണയുള്ള ഔപചാരിക ചടങ്ങുകളോടെ ആയിരിക്കില്ല നറുക്കെടുപ്പ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മാതൃകാ പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാലാണിത്.

ജെഎ, ജെബി, ജെസി, ജെഡി, ജെഇ എന്നിങ്ങനെ അഞ്ച് പരമ്പരകളിലാണ് പൂജ ബമ്പര്‍ ബിആര്‍ 106 വിപണിയിലെത്തിയത്. ഒന്നാം സമ്മാനം 12 കോടി, രണ്ടാം സമ്മാനം 1 കോടി രൂപ വീതം 5 പരമ്പരകള്‍ക്ക്, മൂന്നാം സമ്മാനം 5 ലക്ഷം രൂപ വീതം 10 പേര്‍ക്ക്, നാലാം സമ്മാനം 3 ലക്ഷം രൂപ വീതം 5 പേര്‍ക്ക്, അഞ്ചാം സമ്മാനം രണ്ട് ലക്ഷം രൂപ വീതം 5 പേര്‍ക്ക് എന്നിങ്ങനെയാണ്.

ഇതിനെല്ലാം പുറമെ ആറാം സമ്മാനമായി 5,000 രൂപയും, ഏഴാം സമ്മാനമായി 1,000 രൂപയും, എട്ടാം സമ്മാനമായി 500 രൂപയും, ഒന്‍പതാം സമ്മാനമായി 300 രൂപയും വിതരണം ചെയ്യുന്നു. 300 രൂപയാണ് ലോട്ടറി ടിക്കറ്റിന്റെ വില.

12 കോടി ഒന്നാം സമ്മാനം ഉണ്ടെങ്കിലും അത് മുഴുവനായി ഭാഗ്യശാലിയ്ക്ക് ലഭിക്കുകയില്ല. വിവിധ നികുതികള്‍ക്കും ഏജന്റ് കമ്മീഷനും കഴിച്ചുള്ള തുകയേ ലഭിക്കൂ. സമ്മാനത്തുകയുടെ 10 ശതമാനമാണ് ഏജന്റ് കമ്മീഷന്‍, 1.2 കോടി രൂപയുണ്ടാകും ഇത്. 30 ശതമാനം ആണ് ടിഡിഎസ് 3.24 കോടി രൂപയാണിത്.

Also Read: Pooja Bumper 2025: പാലക്കാട്ടുകാര്‍ക്ക് മാത്രമാണോ പൂജ ബമ്പര്‍ അടിച്ചിട്ടുള്ളത്? ചരിത്രം പറയുന്നതിങ്ങനെ

50 ലക്ഷം രൂപയ്ക്ക് മുകളില്‍ വരുമാനമുള്ളയാളുകള്‍ 37 ശതമാനം സര്‍ചാര്‍ജ് നല്‍കണം. ഏകദേശം 1.19 കോടി രൂപയായിരിക്കും സര്‍ചാര്‍ജ്. 4 ശതമാനം ആരോഗ്യ-വിദ്യാഭ്യാസ സെസായി ഏകദേശം 14.40 ലക്ഷവും 12 കോടിയില്‍ നിന്ന് പോകും. ഇതിനെല്ലാം ശേഷം ബാക്കിയാകുന്നത് 6.22 കോടി രൂപയാണ്.

Disclaimer: വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയതാണ്‌ ഇത്‌ . ടിവി 9 ഒരിക്കലും ഭാഗ്യക്കുറി പോലെയുള്ളവയെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ അവരുടെ വിധി മാറ്റാൻ ഒരിക്കലും ലോട്ടറിയെ ആശ്രയിക്കാതിരിക്കുക)

കോളിഫ്‌ളവറില്‍ നിന്നും പുഴുവിനെ തുരത്താനുള്ള വഴിയിതാ
ഈ ഭക്ഷണങ്ങൾ പ്ലാസ്റ്റിക് പാത്രത്തിൽ ഫ്രിഡ്ജിൽ വയ്ക്കരുത്
സൈന നെഹ്‌വാളിന്റെ ആസ്തിയെത്ര?
ദിവസങ്ങളോളം ചെറുനാരങ്ങ കേടുകൂടാതിരിക്കാൻ ഇങ്ങനെ ചെയ്യൂ
കൊല്ലത്ത് പോലീസ് ജീപ്പ് ഇടിച്ച് തകർത്ത് കാപ്പ കേസ് പ്രതി
ഊട്ടിക്ക് സമീപമുള്ള ജനവാസ മേഖലയിൽ പുലി എത്തിയപ്പോൾ
ആരാധകനെ സ്റ്റേജിൽ വിളിച്ചുകയറ്റി പാടാൻ അവസരം നൽകി ഹനുമാൻകൈൻഡ്
ശബരിമല സ്വർണക്കൊള്ള കേസ് അന്വേഷണം എസ്ഐടി മന്ദഗതിയിലാക്കുന്നു