Pooja Bumper 2025: ഔപചാരിക ചടങ്ങുകള്‍ ഉണ്ടാകില്ല; പൂജ ബമ്പര്‍ ഫലം എവിടെ എപ്പോള്‍ അറിയാം?
Pooja Bumper Lottery Draw Live: മറ്റ് ബമ്പര്‍ ലോട്ടറി നറുക്കെടുപ്പുകള്‍ പോലെ ഔപചാരിക ചടങ്ങുകളോടെ ആയിരിക്കില്ല പൂജയുടെ നറുക്കെടുപ്പ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാലാണ് ഇത്.

പൂജ ബമ്പര്‍
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ബമ്പര്‍ ഭാഗ്യക്കുറികളില്‍ ഒന്നായ പൂജ ബമ്പര്‍ നറുക്കെടുപ്പ് നവംബര്‍ 22ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് നടക്കും. തിരുവനന്തപുരം ബേക്കറി ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ഗോര്‍ഖി ഭവനില്‍ വെച്ചാണ് നറുക്കെടുപ്പ്. എന്നാല്‍ മറ്റ് ബമ്പര്‍ ലോട്ടറി നറുക്കെടുപ്പുകള്‍ പോലെ ഔപചാരിക ചടങ്ങുകളോടെ ആയിരിക്കില്ല പൂജയുടെ നറുക്കെടുപ്പ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാലാണ് ഇത്.
12 കോടി രൂപ ഒന്നാം സമ്മാനവുമായാണ് പൂജ ബമ്പര്‍ ഭാഗ്യക്കുറി വിപണിയിലെത്തിയത്. രണ്ടാം സമ്മാനം 1 കോടി രൂപ വീതം ഓരോ പരമ്പരയ്ക്കും ലഭിക്കും, മൂന്നാം സമ്മാനം 5 ലക്ഷം രൂപ വീതം ഓരോ പരമ്പരയിലും രണ്ട് പേര്‍ക്ക്, നാലാം സമ്മാനം മൂന്ന് ലക്ഷം രൂപ വീതം അഞ്ച് പരമ്പരകള്‍ക്ക്, അഞ്ചാം സമ്മാനം രണ്ട് ലക്ഷം രൂപ വീതം അഞ്ച് പരമ്പരകള്‍ക്ക് എന്നിങ്ങനെയാണ്.
ലക്ഷങ്ങള്‍ക്കും കോടികള്‍ക്കും പുറമെ 5,000, 1,000, 500, 300 രൂപ എന്നിങ്ങനെയും പൂജ ബമ്പര്‍ വഴി സമ്മാനം ലഭിക്കുന്നതാണ്. 300 രൂപയാണ് ടിക്കറ്റ് വില. പൂജ ബമ്പര്‍ ലോട്ടറി നറുക്കെടുപ്പ് ഫലം തത്സമയം എവിടെ അറിയാമെന്ന് പരിശോധിക്കാം.
ഫലം തത്സമയം
Kerala State Lotteries ഔദ്യോഗിക വെബ്‌സൈറ്റില്‍ പൂജ ബമ്പര്‍ നറുക്കെടുപ്പ് ഫലം തത്സമയം അറിയാന്‍ സാധിക്കുന്നതാണ്. ഇതിന് പുറമെ https://www.keralalotteries.net/ ലും ഫലം അറിയാവുന്നതാണ്. ടിവി9 മലയാളം ( https://www.malayalamtv9.com/) വഴിയും പൂജ ബമ്പര്‍ നറുക്കെടുപ്പ് ഫലം തത്സമയം പ്രേക്ഷകരിലേക്ക് എത്തുന്നതാണ്.
Disclaimer: വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയതാണ് ഇത് . ടിവി 9 ഒരിക്കലും ഭാഗ്യക്കുറി പോലെയുള്ളവയെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ അവരുടെ വിധി മാറ്റാൻ ഒരിക്കലും ലോട്ടറിയെ ആശ്രയിക്കാതിരിക്കുക)