AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Rahul Mamkootathil: രാഹുൽ മാങ്കൂട്ടത്തിൽ അറസ്റ്റിൽ; നടപടി പുതിയൊരു കേസിൽ

Rahul Mamkootathil in Custody:അർദ്ധരാത്രി12 മണിയോടെ പാലക്കാട് കെപിഎം ഹോട്ടലിലെ 2002-ാം മുറിയിൽ നിന്നാണ് രാഹുലിനെ പോലീസ് കസ്റ്റഡിയിലെടുത്തത്.

Rahul Mamkootathil: രാഹുൽ മാങ്കൂട്ടത്തിൽ അറസ്റ്റിൽ; നടപടി പുതിയൊരു കേസിൽ
Rahul MamkootathilImage Credit source: Facebook
Sarika KP
Sarika KP | Updated On: 11 Jan 2026 | 06:12 AM

പാലക്കാട്: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ അറസ്റ്റിൽ. ഇന്നലെ
അർദ്ധരാത്രി12 മണിയോടെ പാലക്കാട് കെപിഎം ഹോട്ടലിലെ 2002-ാം മുറിയിൽ നിന്നാണ് രാഹുലിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. തുടർന്ന് പത്തനംതിട്ട എ ആർ ക്യാംപിലെത്തിച്ചു. ഇ-മെയിൽ വഴി ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് എംഎൽഎയ്ക്കെതിരെ നടപടിയെടുത്തത്. പുതിയ കേസിലും നിർബന്ധിത ഗർഭഛിദ്രവും ബലാൽസംഗവും ചുമത്തിയിട്ടുണ്ട്.

പത്തനംതിട്ട പോലീസാണ് പാലക്കാടെത്തി രാഹുലിനെ കസ്റ്റഡിയിലെടുത്തത്. രാഹുൽ ക്രൂരമായ ലൈംഗിക പീഡനവും, സാമ്പത്തിക ചൂഷണവും നടത്തിയെന്നാണ് പരാതി. പരാതിക്കാരിയുടെ മൊഴി പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തിയതിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തലിനെ കസ്റ്റഡിയിലെടുത്തത്.

Also Read:‘തന്ത്രി രാജീവരര് ശബരിമല അശുദ്ധമാക്കി, ഇനി ആര് ശുദ്ധകലശം നടത്തും’; ബിന്ദു അമ്മിണി

​ഗർഭിണിയായ യുവതി ഭ്രൂണത്തിന്റ ഡിഎൻഎ പരിശോധനയ്ക്ക് ഒരുങ്ങിയെന്നും രാഹുലിനോട് സാമ്പിൾ ആവശ്യപ്പെട്ടുവെന്നും എന്നാൽ ഇതിനു രാഹുൽ തയ്യാറായില്ലെന്നും യുവതി പോലീസിന് മൊഴി നൽകിയത്. ഇതിനുള്ള തെളിവുകൾ തന്റെ പക്കൽ ഉണ്ടെന്നും പരാതിക്കാരി അന്വേഷണ സംഘത്തിന് മൊഴി നൽകി.

അതേസമയം പുതിയ പരാതി വന്നതോടെ നിലവിൽ രാഹുലിനെതിരെ മൂന്നു കേസുകൾ. ആദ്യ കേസിൽ ഹൈക്കോടതി രാഹുലിന്റെ അറസ്റ്റ് തടഞ്ഞിരുന്നു. രണ്ടാം കേസിൽ വിചാരണക്കോടതിമുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.