Sabarimala Gold Theft Case: ‘പോറ്റിക്ക് വാതിൽ തുറന്ന് കൊടുത്തത് തന്ത്രി’; ശബരിമല സ്വർണക്കൊള്ള കേസില്‍ തന്ത്രി കണ്ഠരര് രാജീവര് കസ്റ്റഡിയിൽ
Tantri Kandararu Rajeevaru Taken Into SIT Custody: പോറ്റിക്ക് വാതിൽ തുറന്ന് കൊടുത്തത് തന്ത്രിയാണെന്നാണ് അന്വേഷണ സംഘം പറയുന്നത്.

Sabarimala Tantri Kandararu Rajeevaru
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവര് എസ്ഐടി കസ്റ്റഡിയിൽ. തിരുവനന്തപുരത്തെ എസ്ഐടി ഓഫീസിലെത്തിച്ച്‍ തന്ത്രിയെ ചോദ്യം ചെയ്തുവരുകയാണ്. ശബരിമല സ്വർണക്കൊള്ള കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുമായി കണ്ഠരര് രാജീവരർക്ക് അടുത്ത ബന്ധമുണ്ടെന്നും പോറ്റിക്ക് വാതിൽ തുറന്ന് കൊടുത്തത് തന്ത്രിയാണെന്നാണ് അന്വേഷണ സംഘം പറയുന്നത്. ഇതിന്റെ തെളിവുകളുടെ അടിസ്ഥാനത്തിലാണ് തന്ത്രിയെ കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം.
പോറ്റി ശബരിമലയിലെ സ്വർണം തട്ടിപ്പ് നടത്തിയ വിവരം തന്ത്രിക്കറിയാമായിരുന്നു എന്നുള്ള വിവരങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. പോറ്റിയെ ശബരിമലയിൽ എത്തിച്ചത് കണ്ഠരര് രാജീവരരാണെന്ന് പത്മകുമാറടക്കം മൊഴി നൽകിയതായാണ് വിവരം. ഈ മൊഴികളുടെ അടിസ്ഥാനത്തിലാണ് ഇന്ന് രാവിലെ രാജീവരെ തിരുവനന്തപുരത്തെ എസ്ഐടി ഓഫീസിലേക്ക് വിളിച്ചുവരുത്തിയത്. ഉച്ചതിരിഞ്ഞും ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണ്. അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് നീങ്ങുമെന്നുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.
Also Read:നരേന്ദ്രമോദി ശബരിമലയിൽ എത്തുന്നു? ചര്‍ച്ചകള്‍ ശക്തം
അതേസമയം ശബരിമല സ്വർണക്കൊള്ളയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസെടുത്തിട്ടുണ്ട്. കള്ളപ്പണം തടയൽ നിയമപ്രകാരമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. എസ്‌ഐടിയുടെ അന്വേഷണത്തിൽ പ്രതികളാണെന്ന് കണ്ടെത്തിയിട്ടുള്ളവർ തന്നെയാണ് ഇഡി രജിസ്റ്റർ ചെയ്തിരിക്കുന്ന കേസിലും പ്രതികളായിട്ടുള്ളത്.