Kandararu Rajeevaru: ജയിലിൽ വെച്ച് ദേഹാസ്വാസ്ഥ്യം; തന്ത്രി കണ്ഠരര് രാജീവരെ ആശുപത്രിയിലേക്ക് മാറ്റി
Thantri Kandararu Rajeevaru Health: ഇന്ന് രാവിലെയാണ് ജയിലിൽ വെച്ച് രാജീവർക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തിരിക്കുകയാണ്. ചികിത്സിക്കത്തക്ക ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടോ എന്നതടക്കം പരിശോധിക്കുന്നതിന് അദ്ദേഹത്തെ കൂടുതൽ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും.

Kandararu Rajeevaru
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ (Sabarimala gold theft case) പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്ത തന്ത്രി കണ്ഠര് രാജീവർക്ക് (Thantri kandararu rajeevaru) ദേഹാസ്വാസ്ഥ്യം. ഇതേ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി. തിരുവനന്തപുരത്തെ സ്പെഷ്യൽ സബ് ജയിലിലാണ് തന്ത്രിയെ പാർപ്പിച്ചിരുന്നത്. നിലവിൽ ജയിലിലെ ആംബുലൻസിൽ ജനറൽ ആശുപത്രിയിലാണ് തന്ത്രിയെ എത്തിച്ചിരിക്കുന്നത്.
ഇന്ന് രാവിലെയാണ് ജയിലിൽ വെച്ച് രാജീവർക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തിരിക്കുകയാണ്. ചികിത്സിക്കത്തക്ക ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടോ എന്നതടക്കം പരിശോധിക്കുന്നതിന് അദ്ദേഹത്തെ കൂടുതൽ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. ഗുരുതര ആരോപണങ്ങളാണ് അറസ്റ്റിലായ കണ്ഠരര് രാജീവർക്കെതിരെ റിമാൻഡ് റിപ്പോർട്ടിലുള്ളത്.
മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലാണ് തന്ത്രിയെ ഇന്നലെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. വ്യക്തമായ പരിശോധനയ്ക്കും നിയമോപദേശത്തിനും ശേഷമാണ് തന്ത്രിയെ എസ്ഐടി ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്. ദേവസ്വത്തിന്റെ സ്വത്തുക്കൾ സംരക്ഷിക്കാനുള്ള, താന്ത്രികവുമായി ബന്ധപ്പെട്ട ഏറ്റവും ഉയർന്ന തസ്തികയിലുള്ള വ്യക്തയാണ് തന്ത്രി കണ്ഠര് രാജീവർ.
ശബരിമല ശ്രീകോവിലിന്റെ കട്ടിളപ്പാളി കടത്തിയ കേസിലാണ് നിലവിൽ രാജീവക്കെതിരെ നടപടി എടുത്തിരിക്കുന്നത്. കട്ടിളപ്പാളി കൊണ്ട് പോകാൻ തന്ത്രി പോറ്റിക്കും മറ്റ് പ്രതികൾക്കും ഒത്താശ ചെയ്തു, ആചാര ലംഘനത്തിന് കൂട്ട് നിന്നു തുടങ്ങിയ ആരോപണങ്ങളാണ് എസ്ഐടിയുടെ റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. കട്ടിളപ്പാളി കേസിൽ 13-ാം പ്രതിയായാണ് കണ്ഠരര് രാജീവരെ എസ്ഐടി അറസ്റ്റ് ചെയ്തിരിക്കുന്നത്.