Sabarimala Weather Update: ശബരിമലയിൽ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയോ? വരും ദിവസങ്ങളിലെ കാലാവസ്ഥാ മുന്നറിയിപ്പുകൾ ഇങ്ങനെ
Sabarimala Weather Alert: സന്നിധാനം, പമ്പ, നിലക്കൽ മേഖലകളിൽ ആകാശം ഭാഗികമായി മേഘാവൃതമായിരിക്കുമെങ്കിലും മഴയ്ക്കോ മറ്റ് പ്രകൃതിക്ഷോഭങ്ങൾക്കോ വരുംദിവസങ്ങളിൽ സാധ്യതയില്ല. അതിനാൽ തന്നെ പ്രത്യേക മുന്നറിയിപ്പുകളൊന്നും നിലവിലില്ല.

Weather At Sabarimala
തിരുവനന്തപുരം: ശബരിമലയിൽ വരും ദിവസങ്ങളിൽ മഴയ്ക്ക് സാധ്യത എന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്കാണ് സാധ്യത. ഇന്ന് സന്നിധാനം, പമ്പ, നിലക്കൽ എന്നിവിടങ്ങളിൽ ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും. ഇടിമിന്നലോടു കൂടി നേരിയതോ മിതമായതോ ആയ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഇതിനെത്തുടർന്ന് പമ്പയിലും നിലയ്ക്കലും സന്നിധാനത്തും ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
വരും ദിവസങ്ങളിൽ
സന്നിധാനം, പമ്പ, നിലക്കൽ മേഖലകളിൽ ആകാശം ഭാഗികമായി മേഘാവൃതമായിരിക്കുമെങ്കിലും മഴയ്ക്കോ മറ്റ് പ്രകൃതിക്ഷോഭങ്ങൾക്കോ വരുംദിവസങ്ങളിൽ സാധ്യതയില്ല. അതിനാൽ തന്നെ പ്രത്യേക മുന്നറിയിപ്പുകളൊന്നും നിലവിലില്ല.
തീർത്ഥാടകർ ശ്രദ്ധിക്കാൻ
മിതമായ മഴയ്ക്ക് ശബരിമലയിൽ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. 15.6 mm മുതൽ 64.4 mm വരെയുള്ള മഴയാണ് ഉദ്ദേശിക്കുന്നത്. ഒപ്പം ഇടിമിന്നൽ സാധ്യതയുള്ളതിനാൽ മലകയറുന്ന തീർത്ഥാടകർ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശമുണ്ട്. സംസ്ഥാനത്തെ പൊതുവെ ഉള്ള കാലാവസ്ഥ നോക്കിയാൽ ഇതിൽ നിന്ന് വ്യത്യസ്തമാണ്. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പുതിയ മുന്നറിയിപ്പ് അനുസരിച്ച് ഇനി വരും ദിവസങ്ങളിൽ മഴ മുന്നറിയിപ്പ് ഒന്നുമില്ല. എന്നാൽ നിലവിലെ അന്തരീക്ഷ സ്ഥിതി താൽക്കാലികമാണെന്ന് കാലാവസ്ഥാ വിദഗ്ധൻ രാജീവൻ എരിക്കുളം ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.