Son Kills Mother: അമ്മയെ മകന്‍ ചവിട്ടിക്കൊന്നു; കൊലപാതകം മദ്യലഹരിയില്‍

Son Kills Mother in Nedumangad: കഴിഞ്ഞ ദിവസം (മെയ് 20) രാത്രി 10.30 ഓടെയാണ് സംഭവം. മദ്യലഹരിയിലായിരുന്നു മണികണ്ഠന്‍ എന്ന് പോലീസ് സ്ഥിരീകരിച്ചു. മദ്യലഹരിയിലെത്തിയ മണികണ്ഠന്‍ അമ്മയെ ചവിട്ടി വീഴ്ത്തുകയായിരുന്നു.

Son Kills Mother: അമ്മയെ മകന്‍ ചവിട്ടിക്കൊന്നു; കൊലപാതകം മദ്യലഹരിയില്‍

മണികണ്ഠന്‍, ഓമന

Updated On: 

21 May 2025 | 10:12 AM

നെടുമങ്ങാട്: തിരുവനന്തപുരം തേക്കടയില്‍ മകന്‍ അമ്മയെ ചവിട്ടിക്കൊന്നു. തേക്കട സ്വദേശിയായ 85 കാരി ഓമനയാണ് കൊല്ലപ്പെട്ടത്. ഓമനയുടെ മകന്‍ മണികണ്ഠനെ വട്ടപ്പാറ പോലീസ് കസ്റ്റഡിയിലെടുത്തു.

കഴിഞ്ഞ ദിവസം (മെയ് 20) രാത്രി 10.30 ഓടെയാണ് സംഭവം. മദ്യലഹരിയിലായിരുന്നു മണികണ്ഠന്‍ എന്ന് പോലീസ് സ്ഥിരീകരിച്ചു. മദ്യലഹരിയിലെത്തിയ മണികണ്ഠന്‍ അമ്മയെ ചവിട്ടി വീഴ്ത്തുകയായിരുന്നു.

മകന്റെ മര്‍ദനമേറ്റ ഓമനയെ ഉടന്‍ തന്നെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാത്രി പതിനൊന്ന് മണിയോടെ മരിച്ചു. മണികണ്ഠന്റെ മര്‍ദനമേറ്റ് ഓമനയുടെ എല്ലുകള്‍ പൊട്ടിയതായി ഡോക്ടര്‍മാര്‍ വ്യക്തമാക്കി. ഇയാള്‍ സ്ഥിരമായി അമ്മയെ മര്‍ദിക്കാറുണ്ടെന്ന് സമീപവാസികള്‍ പോലീസിനോട് പറഞ്ഞു.

അമ്മയ്‌ക്കെതിരെ കൊലക്കുറ്റം ചുമത്തും

കൊച്ചി: തിരുവാങ്കുളത്ത് പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മൂന്നര വയസുകാരിയുടെ മരണത്തില്‍ അമ്മ സന്ധ്യയ്‌ക്കെതിരെ കൊലക്കുറ്റം ചുമത്തും. കൊലപാതകം നടത്താന്‍ പ്രേരിപ്പിച്ചത് ഭര്‍തൃവീട്ടുകാരുടെ പീഡനമാണോ എന്നും പോലീസ് അന്വേഷിക്കും. ബന്ധുക്കളോടും താനാണ് കൊല ചെയ്തതെന്ന് സന്ധ്യ പറഞ്ഞു.

Also Read: Kozhikode youth’s Kidnapped case: അനൂസ് റോഷനെ തട്ടിക്കൊണ്ട് പോയിട്ട് അഞ്ച് ദിവസം, കണ്ടെത്താനാകാതെ പൊലീസ്, മലപ്പുറത്തെന്ന് സൂചന

ആദ്യം ബസില്‍ നിന്നാണ് കുഞ്ഞിനെ കാണാതായത് എന്നാണ് സന്ധ്യ പോലീസിന് മൊഴി നല്‍കിയത്. എന്നാല്‍ പിന്നീട് കുട്ടിയെ ഉപേക്ഷിച്ചതാണെന്ന് തിരുത്തി പറഞ്ഞു. സന്ധ്യയ്ക്ക് മാനസിക വെല്ലുവിളികളുണ്ടെന്നും അതോടൊപ്പം കുടുംബ പ്രശ്‌നങ്ങള്‍ അകറ്റിയിരുന്നുവെന്നും ബന്ധുക്കള്‍ പോലീസിനോട് പറഞ്ഞു.

Related Stories
തൃശ്ശൂരിൽ വഴക്ക് പറഞ്ഞതിന് യുവതിയെ വെടിവച്ച് കൊല്ലാൻ ശ്രമിച്ചതിന് ജയിലിലാക്കി, പുറത്തിറങ്ങി വീണ്ടും പ്രതികാരം, അറസ്റ്റിൽ
Lottery Ticket missing: ഒരു കോടി രൂപ സമ്മാനമടിച്ച ലോട്ടറി ടിക്കറ്റ് കണ്ടെത്താനായില്ല, തോക്കു ചൂണ്ടി തട്ടിയെടുത്തെന്ന് പരാതി
CJ Roy: റിയൽ എസ്റ്റേറ്റ്, സിനിമ, ക്രിക്കറ്റ്; സിജെ റോയ് പാതിയിൽ അവസാനിപ്പിച്ചത് വിവിധ മേഖലകളിലെ സാന്നിധ്യം
CJ Roy: കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ സിജെ റോയ് ജീവനൊടുക്കി
ഉത്സവപ്പറമ്പിൽ സംഘർഷം തടയാൻ ശ്രമിച്ച എസ്‌ഐക്ക് പൊലീസുകാരന്റെ മർദ്ദനം; സിപിഒ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ
Kerala Lottery Result: 1 കോടി എണ്ണാൻ റെഡിയായിക്കോളൂ..! സുവർണ്ണ കേരളം ലോട്ടറിഫലം പുറത്ത്
ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്
Viral Video | റോഡിൽ നിന്നയാൾക്ക് ആനയുടെ ചവിട്ട്
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ