Special Train: വീണ്ടുമൊരു ക്രിസ്മസ് സ്പെഷ്യൽ ട്രെയിൻ: കോയമ്പത്തൂരിൽ നിന്ന് ഹരിദ്വാറിലേക്ക്, കേരളത്തിലെ സ്റ്റോപ്പുകൾ
Coimbatore Haridwar Special Train: ക്രിസ്മസ്, പുതുവത്സര അവധി ദിവസങ്ങൾ പരിഗണിച്ചാണ് ഈ പ്രത്യേക ട്രെയിൻ പ്രഖ്യാപിച്ചത്. കേരളത്തിൽ ആകെ മൂന്ന് സ്റ്റോപ്പുകളാണ് ഈ സർവീസിനുള്ളത്. പാലക്കാട് ജങ്ഷനിലെ ഷൊർണൂർ ജങ്ഷൻ, കോഴിക്കോട്, കണ്ണൂർ എന്നീ സ്റ്റേഷനുകളിൽ ട്രെയിൻ നിർത്തും.

Special Train
പാലക്കാട്: കോയമ്പത്തൂരിൽ നിന്ന് ഹരിദ്വാറിലേക്ക് സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് (special train) ദക്ഷിണ റെയിൽവേ. പാലക്കാട്, കോഴിക്കോട് , മംഗലാപുരം വഴിയാണ് ട്രെയിൻ സർവീസ് നടത്തുന്നത്. ക്രിസ്മസ്, പുതുവത്സര അവധി ദിവസങ്ങൾ പരിഗണിച്ചാണ് ഈ പ്രത്യേക ട്രെയിൻ പ്രഖ്യാപിച്ചത്. അവധി ദിവസങ്ങൾ വരാനിരിക്കെ നാട്ടിലെത്താൻ കാത്തിരിക്കുന്ന മലയാളികൾക്കും ഈ സർവീസ് ഉപയോഗപ്രദമാകും.
ട്രെയിൻ നമ്പർ 06043 കോയമ്പത്തൂർ ജങ്ഷൻ–ഹരിദ്വാർ ജങ്ഷൻ ഫെസ്റ്റിവൽ സ്പെഷ്യൽ എക്സ്പ്രസ് ഡിസംബർ 24 ബുധനാഴ്ച മുതലാണ്മ സർവീസ് ആരംഭിക്കുക. രാവിലെ 11.15ന് കോയമ്പത്തൂരിൽ നിന്ന് പുറപ്പെട്ട് ഡിസംബർ 27 ശനിയാഴ്ച പുലർച്ചെ 12.05ന് ഹരിദ്വാർ ജങ്ഷനിൽ എത്തിച്ചേരുന്ന വിധമാണ് യാത്രാ ക്രമീകരണം.
ALSO READ: നിലമ്പൂർ റോഡ് – ഷൊർണൂർ മെമുവിന് അധിക സ്റ്റോപ്പ്; നിർണായക പ്രഖ്യാപനവുമായി ദക്ഷിണ റെയിൽവേ
ഇതേ വണ്ടി തിരിച്ച് ട്രെയിൻ നമ്പർ 06044 ഹരിദ്വാർ ജങ്ഷൻ- കോയമ്പത്തൂർ ജങ്ഷൻ ഡിസംബർ 30 ചൊവ്വാഴ്ച രാത്രി 10.30ന് ഹരിദ്വാറിൽ നിന്ന് പുറപ്പെടും. ജനുവരി രണ്ട് വെള്ളിയാഴ്ച പുലർച്ചെ നാല് മണിക്ക് കോയമ്പത്തൂർ ജങ്ഷനിൽ എത്തിച്ചേരുന്നു. കേരളത്തിൽ ആകെ മൂന്ന് സ്റ്റോപ്പുകളാണ് ഈ സർവീസിനുള്ളത്.
പാലക്കാട് ജങ്ഷനിലെ ഷൊർണൂർ ജങ്ഷൻ, കോഴിക്കോട്, കണ്ണൂർ എന്നീ സ്റ്റേഷനുകളിൽ ട്രെയിൻ നിർത്തും. കോയമ്പത്തൂർ, ഷൊർണൂർ, കോഴിക്കോട്, കണ്ണൂർ, മംഗളൂരു ജങ്ഷൻ, ഉഡുപ്പി, കുന്ദാപുര, മൂകാംബിക റോഡ് ബൈന്ദൂർ, കാർവാർ, മഡ്ഗാവ് ജങ്ഷൻ, തിവിം, രത്‌നഗിരി, ചിപ്ലൂൺ, റോഹ, പൻവേൽ, വസായ് റോഡ്, ഉദ്‌ന ജങ്ഷൻ, വഡോദര ജങ്ഷൻ, രത്‌ലം ജങ്‌ഷൻ, കോട്ട ജങ്‌ഷൻ, സവായ് മധോപൂർ ജാൻ, മഥുരത്ത് ജാൻ, മഥുരത് ജാൻ റൂർക്കി എന്നിവയാണ് സ്റ്റോപ്പുകൾ.