Amebic Meningoencephalitis : മസ്തിഷ്‌ക ജ്വരം ഉണ്ടാക്കുന്ന 5 തരം അമീബകളെ കണ്ടെത്താനുള്ള ടെസ്റ്റ് വിജയം, ഇത് നിർണായക ചുവടുവയ്പ്പ്

Test for 5 Brain-Infecting Amoebae Proves Successful: സംസ്ഥാനത്ത് തന്നെ രോഗനിർണയം സാധ്യമായതോടെ ചികിത്സയ്ക്കും അമീബിക് മസ്തിഷ്‌ക ജ്വരത്തെക്കുറിച്ചുള്ള ഗവേഷണങ്ങൾക്കും ഇത് വലിയ സഹായകരമാകുമെന്ന് മന്ത്രി പറഞ്ഞു. "അമീബിക് മസ്തിഷ്‌ക ജ്വര പ്രതിരോധത്തിൽ കേരളം മാതൃകാപരമായ പ്രവർത്തനങ്ങളാണ് നടത്തി വരുന്നത്.

Amebic Meningoencephalitis : മസ്തിഷ്‌ക ജ്വരം ഉണ്ടാക്കുന്ന 5 തരം അമീബകളെ കണ്ടെത്താനുള്ള ടെസ്റ്റ് വിജയം, ഇത് നിർണായക ചുവടുവയ്പ്പ്

Brain Infecting Amoebae

Published: 

06 Jun 2025 | 09:18 PM

തിരുവനന്തപുരം: മസ്തിഷ്‌കത്തെ ബാധിക്കുന്ന മാരകമായ അമീബിക് മസ്തിഷ്‌ക ജ്വരം (അമീബിക് മെനിഞ്ചോഎൻസെഫലൈറ്റിസ്) കണ്ടെത്താൻ സംസ്ഥാനത്ത് സജ്ജമാക്കിയ മോളിക്യുലാർ ലാബിലൂടെ ആദ്യത്തെ അമീബയുടെ രോഗസ്ഥിരീകരണം നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. ഇത് രോഗനിർണയത്തിലും പ്രതിരോധത്തിലും കേരളത്തിന് നിർണായകമായ ചുവടുവയ്പ്പാണെന്ന് മന്ത്രി വ്യക്തമാക്കി.

 

അമീബ കണ്ടെത്താൻ നൂതന ലാബ്

 

മനുഷ്യരിൽ മസ്തിഷ്‌ക ജ്വരം ഉണ്ടാക്കുന്ന അഞ്ച് തരം അമീബകളെ (Naegleria fowleri, Acanthamoeba sp., Vermamoeba vermiformis, Balamuthia mandrillaris, Paravahlkampfia francinae) കണ്ടെത്താൻ കഴിയുന്ന പിസിആർ ലാബാണ് സ്റ്റേറ്റ് പബ്ലിക് ഹെൽത്ത് ലാബിൽ സജ്ജീകരിച്ചിരുന്നത്. ഈ ലാബിലാണ് അക്കാന്തമീബ (Acanthamoeba) എന്ന അമീബയെ വിജയകരമായി കണ്ടെത്തി രോഗം സ്ഥിരീകരിച്ചത്. നേരത്തെ പിജിഐ ചണ്ഡിഗഢിലായിരുന്നു ഇത്തരം രോഗങ്ങൾ സ്ഥിരീകരിച്ചിരുന്നത്.

 

ചികിത്സയ്ക്കും ഗവേഷണത്തിനും സഹായകരം

 

സംസ്ഥാനത്ത് തന്നെ രോഗനിർണയം സാധ്യമായതോടെ ചികിത്സയ്ക്കും അമീബിക് മസ്തിഷ്‌ക ജ്വരത്തെക്കുറിച്ചുള്ള ഗവേഷണങ്ങൾക്കും ഇത് വലിയ സഹായകരമാകുമെന്ന് മന്ത്രി പറഞ്ഞു. “അമീബിക് മസ്തിഷ്‌ക ജ്വര പ്രതിരോധത്തിൽ കേരളം മാതൃകാപരമായ പ്രവർത്തനങ്ങളാണ് നടത്തി വരുന്നത്. ആഗോള തലത്തിൽ 97 ശതമാനം മരണനിരക്കുള്ള ഈ രോഗത്തിൻ്റെ മരണനിരക്ക് മികച്ച പ്രവർത്തനങ്ങളിലൂടെ കേരളത്തിന് 23 ശതമാനമായി കുറയ്ക്കാൻ സാധിച്ചു,” മന്ത്രി കൂട്ടിച്ചേർത്തു. ചിട്ടയായ പ്രവർത്തനങ്ങളിലൂടെയും സമയബന്ധിതമായ മികച്ച ചികിത്സയിലൂടെയുമാണ് ഈ നേട്ടം കൈവരിക്കാനായതെന്നും അവർ ചൂണ്ടിക്കാട്ടി.

 

സമഗ്ര ആക്ഷൻ പ്ലാൻ

 

അമീബയെ പ്രതിരോധിക്കാനായി ‘ഏക ആരോഗ്യം’ (വൺ ഹെൽത്ത്) എന്ന കാഴ്ചപ്പാടിൽ അധിഷ്ഠിതമായ ആക്ഷൻ പ്ലാൻ സംസ്ഥാനം പുതുക്കിയിരുന്നു. രോഗ പ്രതിരോധം, രോഗ നിർണയം, ചികിത്സ എന്നിവ ക്രമീകരിക്കുന്നതിനുള്ള സമഗ്രമായ ഒരു ആക്ഷൻ പ്ലാനാണ് ഇതിലൂടെ തയ്യാറാക്കിയത്. മസ്തിഷ്‌ക ജ്വരം സംശയിക്കുന്ന എല്ലാ രോഗികളിലും അമീബിക് മസ്തിഷ്‌ക ജ്വരം നിർണയിക്കാനുള്ള പരിശോധന കൂടി നടത്താൻ നിർദേശം നൽകിയിട്ടുണ്ട്.

സ്റ്റേറ്റ് പബ്ലിക് ഹെൽത്ത് ലാബിന് പുറമേ, തിരുവനന്തപുരം മെഡിക്കൽ കോളേജിലെയും കോഴിക്കോട് മെഡിക്കൽ കോളേജിലെയും മൈക്രോബയോളജി വിഭാഗങ്ങളെ കൂടി അമീബിക് മസ്തിഷ്‌ക ജ്വരത്തിന്റെ രോഗനിർണയത്തിനായുള്ള വിദഗ്ധ കേന്ദ്രങ്ങളായി വികസിപ്പിച്ചെടുക്കാനും സർക്കാർ ലക്ഷ്യമിടുന്നു. ഇത് രോഗനിർണയ ശേഷി വർദ്ധിപ്പിക്കാനും കൂടുതൽ വേഗത്തിൽ രോഗികളെ തിരിച്ചറിയാനും സഹായിക്കും.

Related Stories
Sabarimala Gold Scam: ‘പോറ്റിയെ വിശ്വാസമായിരുന്നു, സാമ്പത്തിക ഇടപാടോ തട്ടിപ്പോ അറിയില്ല’; ശബരിമല സ്വർണക്കൊള്ളയിൽ നടൻ ജയറാമിനെ ചോദ്യം ചെയ്തു
Kerala Weather Update: ചൂടിൽ ഉരുകാൻ കേരളം; ഒരേയൊരു ജില്ലയിൽ മാത്രം മഴ സാധ്യത, കാലാവസ്ഥ പ്രവചനം
Pathanamthitta Murder: ബലാത്സംഗംചെയ്ത് യുവതിയെ കെട്ടിത്തൂക്കിക്കൊന്നു; നഖത്തിനടിയിൽ നിന്ന് കിട്ടിയ തൊലിയും ബീജവും തെളിവായി; നസീര്‍ കുറ്റക്കാരൻ
Rahul Mamkootathil: രാഹുല്‍ മാങ്കൂട്ടത്തിലിന് എംഎല്‍എ സ്ഥാനം നഷ്ടപ്പെട്ടേക്കും; അയോഗ്യതയില്‍ തീരുമാനം ഉടന്‍
പി.ടി. ഉഷയുടെ ഭർത്താവ് വി. ശ്രീനിവാസൻ അന്തരിച്ചു
Kerala SIR: എസ്ഐആർ പുതുക്കൽ: പേരു ചേർക്കാനും ഒഴിവാക്കാനുമുള്ള സമയം ഇന്ന് അവസാനിക്കും
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
ഈ രോഗികൾക്ക് നെയ്യ് വില്ലനാകും; നിങ്ങൾ ഈ ലിസ്റ്റിലുണ്ടോ
ഗ്യാസ് സ്റ്റൗവിന് സമീപം ഇവ വയ്ക്കാൻ പാടില്ല
ഉണക്കമുന്തിരിയിൽ കറുപ്പോ മഞ്ഞയോ ബെസ്റ്റ് ?
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ