Bakrid 2025 Holiday: ഇത്തവണ രണ്ട് അവധിയില്ല, വെള്ളിയാഴ്ചത്തെ പെരുന്നാൾ അവധി റദ്ദാക്കിയതിൽ പ്രതിഷേധിച്ച് മുസ്ലിംലീഗ്

Bakrid 2025 Holiday change : സംസ്ഥാനത്ത് വെള്ളിയാഴ്ച പ്രവൃത്തി ദിവസമാക്കി സർക്കാർ ഉത്തരവിറക്കിയതിന് പിന്നാലെയാണ് മുസ്ലിംലീഗിന്റെ ഈ ആവശ്യം.

Bakrid 2025 Holiday: ഇത്തവണ രണ്ട് അവധിയില്ല, വെള്ളിയാഴ്ചത്തെ പെരുന്നാൾ അവധി  റദ്ദാക്കിയതിൽ പ്രതിഷേധിച്ച് മുസ്ലിംലീഗ്

PMA Salam

Published: 

05 Jun 2025 | 06:42 PM

കോഴിക്കോട്: ബലിപെരുന്നാൾ അവധി നേരത്തെ പ്രഖ്യാപിച്ചത് റദ്ദാക്കിയ സംസ്ഥാന സർക്കാർ നടപടി പ്രതിഷേധാർഹമാണെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം. ജൂൺ 6, വെള്ളിയാഴ്ചയും അവധിയായി പ്രഖ്യാപിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

സംസ്ഥാനത്ത് വെള്ളിയാഴ്ച പ്രവൃത്തി ദിവസമാക്കി സർക്കാർ ഉത്തരവിറക്കിയതിന് പിന്നാലെയാണ് മുസ്ലിംലീഗിന്റെ ഈ ആവശ്യം. നേരത്തെ, ബലിപെരുന്നാൾ പ്രമാണിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള സർക്കാർ ഓഫീസുകൾക്ക് ജൂൺ 6 (നാളെ) അവധിയായി പ്രഖ്യാപിച്ചിരുന്നു. എന്നാൽ, പെരുന്നാൾ ജൂൺ 7, ശനിയാഴ്ച ആയതിനാൽ വെള്ളിയാഴ്ചത്തെ അവധി സർക്കാർ ഇപ്പോൾ റദ്ദാക്കിയിരിക്കുകയാണ്.

Also read – തീരപ്രദേശത്ത് ഇനി വറുതിയുടെ നാളുകള്‍; ജൂണ്‍ 10 മുതല്‍ 52 ദിവസത്തേക്ക് ട്രോളിങ് നിരോധനം; നടപടിക്ക് പിന്നില്‍

“ഇത് ഏറെ പ്രതിഷേധാർഹമാണ്. വെള്ളിയാഴ്ച നോമ്പ് ദിവസവും പെരുന്നാളിനോടനുബന്ധിച്ച് വളരെ പ്രധാനപ്പെട്ട ദിവസവുമാണ്. പെരുന്നാൾ ശനിയാഴ്ച ആയതിനാൽ പ്രത്യേക അവധി നൽകേണ്ടിവരുന്നുമില്ല,” പി.എം.എ. സലാം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.

നേരത്തെ പ്രഖ്യാപിച്ചതുപോലെ ജൂൺ 6 വെള്ളിയാഴ്ച അവധിയായി പ്രഖ്യാപിക്കണമെന്നും, വെള്ളിയാഴ്ചയിലെ അവധി റദ്ദാക്കിയ നടപടി ഉടൻ പിൻവലിക്കണമെന്നും പി.എം.എ. സലാം സർക്കാരിനോട് ആവശ്യപ്പെട്ടു. മാസപ്പിറവി നിരീക്ഷിച്ച് ബലിപെരുന്നാൾ ജൂൺ 7 ശനിയാഴ്ച ആയിരിക്കുമെന്ന് സർക്കാർ നേരത്തെ അറിയിച്ചിരുന്നു. ഇതിനെ തുടർന്നാണ് ജൂൺ 6-ലെ അവധി ശനിയാഴ്ചത്തേക്ക് മാറ്റിയത്. കേരളത്തിൽ മാസപ്പിറവി ദൃശ്യമാവാത്തതിനാലാണ് ബലിപെരുന്നാൾ ജൂൺ 7 ശനിയാഴ്ചയായി നിശ്ചയിച്ചത്.

Loading...
Unable to load recommendations.
Follow Us
പുഴുങ്ങിയ മുട്ട vs ഓംലെറ്റ്: ഏതാണ് നല്ലത്?
ചോറിന് പകരം കോളിഫ്ലവർ ചിക്കൻ റൈസ്; സിംപിൾ റെസിപ്പി
TRAI ഉത്തരവ് പ്രകാരം ലഭ്യമായ 10 ജിയോ റീച്ചാർജ് പ്ലാനുകൾ
കുട്ടികള്‍ പച്ചക്കറി കഴിക്കുന്നില്ലേ? മൂന്ന് നിറത്തില്‍ ഇഡ്ഡലി തയാറാക്കാം
നിർത്തിയിട്ടിരുന്ന ലോറി പുറകോട്ടുരുണ്ടു, പിന്നെ നടന്നത്
ലാൻ്റിനിംഗിനിടെ ഹെലികോപ്ടറുകള്‍ കൂട്ടിയിടിച്ചു
Watch: തടി ലോഡുമായി ലോറി കൊക്കയിലേക്ക്
ക്ഷേത്രവാതിൽ തള്ളി തുറക്കാൻ ശ്രമിക്കുന്ന കരടി