Thiruvananthapuram Medical College : നാളെ മുതൽ തിരുവനന്തപുരം മെഡിക്കൽ കോളജിൽ സൗജന്യ ഒപി ഇല്ല; ഒപി ടിക്കറ്റിന് ഫീസ് ഏർപ്പെടുത്തി

Thiruvananthapuram Medical College OP Ticket Price : പത്ത് രൂപയാണ് ഒപി ടിക്കറ്റ് ചാർജായി ഏർപ്പെടുത്തിയിരിക്കുന്നത്. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി വികസന സമിതിയാണ് ഒപി ടിക്കറ്റിന് നിരക്ക് ഏർപ്പെടുത്താൻ തീരുമാനിച്ചത്.

Thiruvananthapuram Medical College : നാളെ മുതൽ തിരുവനന്തപുരം മെഡിക്കൽ കോളജിൽ സൗജന്യ ഒപി ഇല്ല; ഒപി ടിക്കറ്റിന് ഫീസ് ഏർപ്പെടുത്തി

Thiruvananthapuram Medical College

Published: 

01 May 2025 21:39 PM

തിരുവനന്തപുരം : സൗജന്യ ഒപി സേനനം നിർത്തലാക്കി തിരുവനന്തപുരം മെഡിക്കൽ കോളജ്. നാളെ മെയ് രണ്ടാം തീയതി മുതൽ ഒരു ഒപി ടിക്കറ്റിന് പത്ത് രൂപ ഏർപ്പെടുത്തും. കഴിഞ്ഞ വർഷം നവംബറിൽ ഒപി ടിക്കറ്റിന് നിരക്ക് ഏർപ്പെടുത്താൻ തീരുമാനിച്ചിരുന്നതാണ്, എന്നാൽ പ്രതിഷേധത്തെ തുടർന്ന് തീരുമാനം പിൻവലിക്കുകയായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളജിലും ഒപി ടിക്കറ്റിന് ചാർജ് ഏർപ്പെടുത്തിയതോടെയാണ് ആശുപത്രി വികസന സമിതി തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഒപി ടിക്കറ്റിന് നിരക്ക് ഏർപ്പെടുത്തിയത്. 75 വർഷത്തിനിടയിൽ ആദ്യമായാണ് മെഡിക്കൽ കോളജിൽ നിരക്ക് ഏർപ്പെടുത്തുന്നത്.

മെയ് ഒന്നാം തീയതി മുതൽ ഒപി ടിക്കറ്റിന് നിരക്ക് ഏർപ്പെടുത്താനായിരുന്നു തീരുമാനം. എന്നാൽ മെയ് ഒന്ന് പൊതുഅവധി ദിവസമായതിനാൽ രണ്ടാം തീയതി മുതൽ നിരക്ക് ഏർപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു. ബിപിഎൽ വിഭാത്തിലുള്ളവർക്ക് ഒപി ടിക്കറ്റ് പണം നൽകേണ്ട ആവശ്യമില്ല. ഒരു ഒപി ടിക്കറ്റിന് രണ്ട് മാസത്തെ കാലാവധിയാണുള്ളത്. പരിശോധനയ്ക്കിടെ ഡോക്ടർ കുറിപ്പെഴുതാൻ പുതിയ ടിക്കറ്റെടുത്താൽ അതിനും പത്ത് രൂപ അധികം നൽകണം. മറ്റൊരു വിഭാത്തിലെ ഡോക്ടറെ കണ്ട് ഒപി സേവനം ലഭിക്കണമെങ്കിലും പത്ത് രൂപ വേറെ നൽകി പുതിയ ടിക്കറ്റെടുക്കണം.

ALSO READ : Traffic Regulations in Thiruvananthapuram: റൂട്ട് മാറ്റിക്കോ, തിരുവനന്തപുരം നഗരത്തിൽ രണ്ട് ദിവസത്തെ ഗതാഗത നിയന്ത്രണം

മറ്റ് മെഡിക്കൽ കോളേജുകളിലിൽ ഒപി ടിക്കറ്റിന് നിരക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിലും ഒപി ടിക്കറ്റിന് നിരക്ക് ഏർപ്പെടുത്താനുള്ള തീരുമാനം വികസന സമിതി എടുത്തത്. നേരത്തെ ഒപി ടിക്കറ്റിന് പണം ഈടാക്കാൻ ഹോസ്പിറ്റൽ വികസന സമിതി തീരുമാനിച്ചിരുന്നു. എന്നാൽ മനുഷ്യാവകാശ കമ്മീഷൻ ഇടപ്പെട്ട് ഫീസ് ഈടാക്കാൻ പാടില്ലെന്ന് ഉത്തരവിറക്കിയിരുന്നു. ഈ ഉത്തരവ് മറികടന്നാണ് ഇപ്പോൾ നിരക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ