Mother Daughter Death: എംടെക്ക് കാരിയായ ഗ്രീമയ്ക്ക് വിദ്യാഭ്യാസമില്ല, മോഡേൺ അല്ല! ഭർത്താവിന്റെ പരിഹാസങ്ങളെക്കുറിച്ച് ബന്ധുക്കൾ
Mother Daughter Death: 200 പവൻ കൊടുത്തിട്ടും സ്ത്രീധനം കുറവാണെന്ന് പറഞ്ഞായിരുന്നു മറ്റൊരു തരത്തിലുള്ള പീഡനം. മാനസികമായി ഗ്രീമ വല്ലാതെ തകർന്നിരുന്നുവെന്നും ബന്ധുക്കൾ ആരോപിക്കുന്നു....

Mother Daughter Death
തിരുവനന്തപുരം: കമലേശ്വരത്ത് അമ്മയും മകളും ജീവനൊടുക്കിയ സംഭവത്തിൽ മകൾ ഗ്രീമയുടെ ഭർത്താവിനെതിരെ ഗുരുതരമായ ആരോപണങ്ങൾ. ഗ്രീമയെ ഭർത്താവ് നിരന്തരം വിദ്യാഭ്യാസം ഇല്ലെന്നും മോഡേൺ അല്ലെന്നും പറഞ്ഞ് പരിഹസിച്ചിരുന്നതായി ബന്ധുക്കൾ പറയുന്നു. എം ടെക് ബിരുദാരിയായ ഗ്രീമയ്ക്ക് വിദ്യാഭ്യാസം ഇല്ല എന്നാണ് ഭർത്താവായിരുന്ന ഉണ്ണികൃഷ്ണന്റെ പ്രധാന പരിഹാസം. കൂടാതെ മോഡേൺ അല്ലെന്നും ഉണ്ണികൃഷ്ണൻ പരിഹസിച്ചു. 200 പവൻ കൊടുത്തിട്ടും സ്ത്രീധനം കുറവാണെന്ന് പറഞ്ഞായിരുന്നു മറ്റൊരു തരത്തിലുള്ള പീഡനം. മാനസികമായി ഗ്രീമ വല്ലാതെ തകർന്നിരുന്നുവെന്നും ബന്ധുക്കൾ ആരോപിക്കുന്നു.
അതേസമയം തിരുവനന്തപുരം കമലേശ്വരത്ത് അമ്മയും മകളും ജീവനൊടുക്കിയ സംഭവത്തിൽ കുറ്റാരോപിതനായ മകളുടെ ഭർത്താവ് ഉണ്ണികൃഷ്ണനെ ഇന്ന് നാട്ടിലെത്തിക്കും. കമലേശ്വരം ശാന്തി ഗാർഡൻസിൽ സജിത ഗ്രീമാ എന്നിവരുടെ മരണത്തിലാണ് ഗ്രീമയുടെ ഭർത്താവ് ഉണ്ണികൃഷ്ണൻ പിടിയിലായത്. അയർലൻഡിൽ പഠിക്കുകയായിരുന്ന ഉണ്ണികൃഷ്ണൻ വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് മുംബൈ വിമാനത്താവളത്തിൽ വച്ച് പോലീസ് പിടികൂടിയത്.
തുടർന്ന് കേരള പോലീസിന് കൈമാറുകയായിരുന്നു. ഇയാൾക്കെതിരെ ആത്മഹത്യാപ്രേരണം ഗാർഹിക പീഡനം തുടങ്ങിയ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. ഐശ്വര്യം പോരാ എന്ന് പറഞ്ഞ് വിവാഹം കഴിഞ്ഞ ആറുവർഷമായി ഉണ്ണികൃഷ്ണൻ പീഡിപ്പിച്ചിരുന്ന ബന്ധുക്കൾ മൊഴി നൽകിയത്. കൂടാതെ ഗ്രീമയും അമ്മയും മരിക്കുന്നതിനു മുന്നോടിയായി എഴുതിയ കുറിപ്പിലും ഉണ്ണികൃഷ്ണനാണ് തങ്ങളുടെ മരണത്തിന് കാരണമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
ആറ് വർഷത്തോളമായി നേരിടുന്ന മാനസികപീഡനവും അവഗണനയും സഹിക്കാൻ സാധിക്കാതെയാണ് ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചതെന്നാണ് കുറിപ്പിൽ പറയുന്നത്. അപമാനഭാരം ഇനിയും സഹിക്കാൻ വയ്യെന്നും മടുത്തു പോയെന്നും കുറിപ്പിൽ പറയുന്നു. തന്റെ മകളെ 25 ദിവസം ഉപയോഗിച്ച ഉടുപ്പു പോലെ ആണ് എറിയുന്നത്.അപമാനഭാരം ഇനിയും സഹിക്കാൻ വയ്യ. മടുത്തുവെന്നും, മതിയായി എന്നും കുറിപ്പിൽ പറയുന്നു. മകൾ അവനോടു കെഞ്ചിക്കരഞ്ഞിട്ടും അവനു വേണ്ട. പിരിയാൻ തക്ക കാരണങ്ങൾ ഒന്നും ഇല്ലെന്നും പറയുന്നു.