Train Service Disrupted: റെയിൽവെ ട്രാക്കിൽ മരം വീണു, ഗതാഗതം തടസ്സപ്പെട്ടു; ട്രെയിനുകൾ വൈകിയോടുന്നു
Train Services Disrupted After Trees Fall on Track: ഗതാഗതം പുനഃസ്ഥാപിക്കാൻ കഴിഞ്ഞെങ്കിലും പല ട്രെയിനുകളും മൂന്ന് നാല് മണിക്കൂറോളം വൈകിയാണ് ഓടുന്നത്. രാത്രി 12.50ന് ഷൊർണുർ എത്തേണ്ട മംഗലാപുരം - തിരുവനന്തപുരം മലബാർ എക്സ്പ്രസ് പുലർച്ചെ 5.45 ഓടെയാണ് സ്റ്റേഷനിൽ എത്തിയത്.

പ്രതീകാത്മക ചിത്രം
കോഴിക്കോട്: അതിശക്തമായ കാറ്റിലും മഴയിലും കോഴിക്കോടും ആലുവയിലും റെയിൽവെ ട്രാക്കിൽ മരം വീണത് മൂലം ട്രെയിനുകൾ വൈകി ഓടുന്നു. കോഴിക്കോട് നല്ലളം അരീക്കാട് റെയിൽവേ ട്രാക്കിന് മുകളിൽ മരങ്ങളും വീടുകളുടെ മേൽക്കൂരയും തകർന്നു വീണു. ഇതോടെ ആറു മണിക്കൂറിലും കൂടുതലാണ് ഗതാഗതം തടസപ്പെട്ടത്. മൂന്ന് വൻ മരങ്ങളും പത്തോളം വീടുകളുടെ മേൽക്കൂരയും ആണ് തകർന്ന് പാലത്തിൽ വീണത്. ഇതോടെ വടക്കൻ കേരളത്തിലേക്കും തിരിച്ചുമുള്ള നിരവധി ട്രെയിനുകൾ വൈകി.
ഗതാഗതം പുനഃസ്ഥാപിക്കാൻ കഴിഞ്ഞെങ്കിലും പല ട്രെയിനുകളും മൂന്ന് നാല് മണിക്കൂറോളം വൈകിയാണ് ഓടുന്നത്. രാത്രി 12.50ന് ഷൊർണുർ എത്തേണ്ട മംഗലാപുരം – തിരുവനന്തപുരം മലബാർ എക്സ്പ്രസ് പുലർച്ചെ 5.45 ഓടെയാണ് സ്റ്റേഷനിൽ എത്തിയത്. അതേസമയം, എറണാകുളം അമ്പാട്ട് കാവിൽ മെട്രോ സ്റ്റേഷന് സമീപമുള്ള റെയിൽവേ ട്രാക്കിലും മരം വീണു ഗതാഗതം തടസ്സപെട്ടു. ഇതോടെ നാല് മണിക്കൂറോളമാണ് ട്രെയിൻ വൈകിയത്.
ഇന്നലെ രാത്രി എട്ടു മണിയോടെയാണ് ട്രാക്കിന് സമീപത്തുള്ള ആൽമരം മറിഞ്ഞ് ട്രാക്കിലേക്ക് വീണത്. രണ്ട് ട്രാക്കുകളിലെ ഇലക്ട്രിക്ക് ലൈനിലേക്കും മരം വീണു. റെയിൽവേയും ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് ട്രാക്കിലെ തടസം മാറ്റാനുള്ള ശ്രമങ്ങൾ നടത്തിയാത്. തടസ്സങ്ങൾ പൂർണമായി പരിഹരിച്ചതായി റെയിൽവെ അറിയിച്ചു. എന്നാൽ, ഇത്തരത്തിൽ ഗതാഗതം തടസ്സപ്പെട്ടതിനെ തുടർന്ന് നിരവധി ട്രെയിനുകളുടെ ഷെഡ്യൂൾ ആണ് പുനക്രമീകരിച്ചത്.
ALSO READ: തുള്ളി തോരാതെ പേമാരി; സംസ്ഥാനത്ത് 3 ജില്ലകളിൽ റെഡ് അലർട്ട്, വരും ദിവസങ്ങളിൽ കാറ്റ് ശക്തമാകും
വൈകിയോടുന്ന ട്രെയിനുകൾ ഇവയാണ്:
- കോഴിക്കോട്-ഷൊർണ്ണൂർ പാസഞ്ചർ
- ചെന്നൈ-മാംഗ്ലൂർ മെയിൽ
- തിരുവനന്തപുരം-മാംഗ്ലൂർ മലബാർ എക്സ്പ്രസ്
- ചെന്നൈ-എഗ്മോർ ഗുരുവായൂർ എക്സ്പ്രസ്
- അന്ത്യോദയ എക്സ്പ്രസ്
- നിസാമുദ്ദീൻ – എറണാകുളം മംഗള എക്സ്പ്രസ്
- രാജ്യറാണി എക്സ്പ്രസ്
- ഗുരുവായൂർ-തിരുവനന്തപുരം എക്സ്പ്രസ്
- അമൃത്സർ – തിരുവനന്തപുരം നോർത്ത് സൂപ്പർഫാസ്റ്റ് എക്സ്പ്രസ്