Train Updates : റെയിൽവേ ട്രാക്കിൽ മരം വീണു: ആലപ്പുഴ–എറണാകുളം പാതയിൽ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു; ട്രെയിനുകൾ വൈകുന്നു

Tree Falls on Track Near Aroor: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ട്രാക്കിൽ മരംവീണ് ഗതാഗതം തടസ്സപ്പെട്ടിരുന്നു.തകഴിയിൽ ഇന്ന് ഉച്ചയ്ക്ക് ട്രാക്കിലേക്ക് മരം വീണ് ഗതാഗതം തടസ്സപ്പെട്ടിരുന്നു.

Train Updates : റെയിൽവേ ട്രാക്കിൽ മരം വീണു: ആലപ്പുഴ–എറണാകുളം പാതയിൽ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു; ട്രെയിനുകൾ വൈകുന്നു

പ്രതീകാത്മക ചിത്രം

Published: 

29 May 2025 19:46 PM

ആലപ്പുഴ: സംസ്ഥാനത്ത് കനത്ത മഴയിലും കാറ്റിലും റെയിൽവേ ട്രാക്കിൽ മരം വീണ് ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. എഴുപുന്നയിൽ റെയിൽവേ ട്രാക്കിലേക്കാണ് മരം വീണത്. തുടർന്ന് ആലപ്പുഴ-എറണാകുളം റൂട്ടിലെ ട്രെയിൻ ​ഗതാ​ഗതമാണ് തടസ്സപ്പെട്ടത്. വൈദ്യുതി ലൈനും ട്രാക്കിലേക്ക് പൊട്ടിവീണു. മരം മുറിച്ച് നീക്കാനുള്ള ജോലികൾ പുരോ​ഗമിക്കുകയാണ്.

ഇതോടെ ഈ പാതയിലൂടെ ഓടുന്ന നിരവധി ട്രെയിനുകൾ സ്റ്റേഷനുകളിൽനിർത്തിയിട്ടു.ആലപ്പുഴ-ചെന്നൈ എക്സ്പ്രസ് എഴുപുന്ന സ്റ്റേഷനിലും ആലപ്പുഴ-കണ്ണൂർ എക്സ്പ്രസ് തുറവൂർ സ്റ്റേഷനിലും പിടിച്ച് ഇട്ടിട്ടുണ്ട്. ആലപ്പുഴ വഴിയുള്ള ട്രെയിനുകൾ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലും പിടിച്ചിട്ടു.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ട്രാക്കിൽ മരംവീണ് ഗതാഗതം തടസ്സപ്പെട്ടിരുന്നു.തകഴിയിൽ ഇന്ന് ഉച്ചയ്ക്ക് ട്രാക്കിലേക്ക് മരം വീണ് ഗതാഗതം തടസ്സപ്പെട്ടിരുന്നു.

Also Read:സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

അതേസമയം കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് വിവിധ ഇടങ്ങളിൽ വൻ നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്യുന്നത്. ഇടുക്കിയിൽ ശക്തമായ കാറ്റിൽ ലോറിക്ക് മുകളിൽ മരം വീണ് യുവാവ് മരിച്ചു. കോട്ടയം കുറിച്ചി സ്വദേശി ശ്രീജിത്ത് മനോജ് (19) ആണ് മരിച്ചത്. തിരുവനന്തപുരത്തും കനത്ത മഴയിലും ശക്തമായ കാറ്റിലും നാശനഷ്ടങ്ങളുണ്ടായി. ഇരിഞ്ചയത്ത് മരം വീണ് വെമ്പായം–നെടുമങ്ങാട് പാതയിൽ ഗതാഗതം തടസ്സപ്പെട്ടു. കടയ്ക്കാവൂരിലും കഴക്കൂട്ടത്തും റെയിൽപാളത്തിലേക്ക് മരം വീണു. കണ്ണൂരിൽ പല വീടുകളും പൂർണമായും തകർന്നു.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും