Kottarakkara Accident: കൊട്ടാരക്കരയിൽ ആംബുലന്‍സും ലോറിയും കൂട്ടിയിടിച്ചു; രണ്ട് പേർ മരിച്ചു; 7 പേര്‍ക്ക് പരിക്ക്
Kottarakkara Accident Two Dies: അടൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ആംബുലന്‍സും കോഴിയുമായി പോവുകയായിരുന്ന ലോറിയുമാണ് അപകടത്തിൽപ്പെട്ടത്.

Represental Image
കൊല്ലം: കൊട്ടാരക്കരയിൽ ആംബുലന്‍സും ലോറിയും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ ആംബുലൻസിലുണ്ടായിരുന്ന രോഗി അടക്കം രണ്ട് പേർ മരിച്ചു. അടൂര്‍ ഏഴംകുളം സ്വദേശികളായ തമ്പി (65), ഭാര്യ ശ്യാമള (60) എന്നിവരാണ് മരിച്ചത്. ഏഴ് പേർക്ക് പരിക്കേറ്റിരുന്നു, ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എംസി റോഡിൽ കൊട്ടാരക്കര സദാനന്ദപുരത്ത് വെച്ച് ഇന്ന് പുലർച്ചെയാണ് അപകടം ഉണ്ടായത്. അടൂർ ജനറല്‍ ആശുപത്രിയിൽ ചികിൽസയിലായിരുന്ന തമ്പിയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് അപകടമുണ്ടായത്.
തമ്പി ശ്യാമള ദമ്പതികളുടെ മകൾ ബിന്ദു അടക്കമുള്ളവർക്കാണ് പരിക്കേറ്റത്. ആംബുലന്‍സിൽ ഡ്രൈവർ അടക്കം അഞ്ചു പേരാണ് ഉണ്ടായിരുന്നത്. ലോറിയിൽ നാല് പേരും. ലോറിയിൽ ഡ്രൈവറും ലോഡ് ഇറക്കാനുള്ള തൊഴിലാളികളുമാണ് ഉണ്ടായിരുന്നത്. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കും കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലേക്കും മാറ്റി.
അടൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ആംബുലന്‍സും കോഴിയുമായി പോവുകയായിരുന്ന ലോറിയുമാണ് അപകടത്തിൽപ്പെട്ടത്. അതേസമയം മരിച്ച തമ്പിയുടെ മൃതദേഹം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും ശ്യാമളയുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിലുമാണുള്ളത്.
Also Read: കോഴിക്കോട് സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു, നിരവധി പേര്‍ക്ക് പരിക്ക്
അതേസമയം കഴിഞ്ഞ ദിവസം കോഴിക്കോട് നിയന്ത്രണംവിട്ട് സ്വകാര്യ ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്കേറ്റിരുന്നു. കോഴിക്കോട് അരയിടത്തുപാലത്താണ് സംഭവം. ബസിൽ നാൽപതോളം പേർ ഉണ്ടായിരുന്നു. ഇതിൽ 32 പേർക്ക് പരിക്കേറ്റിരുന്നു. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമെന്നാണ് വിവരം. കോഴിക്കോട് മെഡിക്കല്‍ കോളേജ് റൂട്ടില്‍ ഓടുന്ന ലിയാഖത് എന്ന ബസാണ് മറിഞ്ഞത്. പുതിയ സ്റ്റാന്‍ഡില്‍ നിന്ന് 4.10ന് മാവൂര്‍ കൂളമാടിലേക്ക് പോകുകയായിരുന്ന ബസ് അരയിടത്തുപാലം മേല്‍പ്പാലത്തിന് സമീപം ബൈക്കില്‍ മീഡിയനില്‍ തട്ടി മറിയുകയായിരുന്നു