Suresh Gopi: ‘നല്ല വ്യക്തികൾ നമുക്കിടയിലുണ്ട്, നല്ലതിനെ നല്ലതായി കാണണം’; മുഖ്യമന്ത്രിയെ പുകഴ്‌ത്തി സുരേഷ് ഗോപി

Suresh Gopi praises CM Pinarayi Vijayan: പൂരത്തിന് മുഖ്യമന്ത്രിയാണ് നേതൃത്വം നൽകിയതെന്നും പൂരം നല്ല രീതിയിൽ നടത്തുന്നതിൽ നല്ല തീരുമാനം എടുത്തു എന്നും സുരേഷ് ​ഗോപി പറഞ്ഞു. മന്ത്രി രാജൻ അഹോരാത്രം പണിയെടുത്ത വ്യക്തിയാണ്. സിപിഐ ആയതുകൊണ്ട് തള്ളിപ്പറയാൻ പറ്റില്ല എന്നും അദ്ദേഹം പറഞ്ഞു.

Suresh Gopi: ‘നല്ല വ്യക്തികൾ നമുക്കിടയിലുണ്ട്, നല്ലതിനെ നല്ലതായി കാണണം; മുഖ്യമന്ത്രിയെ പുകഴ്‌ത്തി സുരേഷ് ഗോപി

Suresh Gopi

Published: 

06 Jun 2025 07:04 AM

നിലമ്പൂർ: മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി കേന്ദ്രമന്ത്രി സുരേഷ് ​ഗോപി. തൃശൂർ പൂരം മികച്ച രീതിയിൽ നടത്തിയെന്ന് പറഞ്ഞാണ് അദ്ദേഹം മുഖ്യമന്ത്രിയെ പുകഴ്ത്തിയത്. എൻഡിഎ നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നല്ലതിനെ നല്ലതായി കാണണമെന്നും നല്ല വ്യക്തികൾ നമുക്കിടയിലുണ്ട്, അവരെ കണ്ടെത്തണമെന്നും സുരേഷ് ​ഗോപി പറഞ്ഞു. മന്ത്രി കെ. രാജനും അഭിനന്ദനമർഹിക്കുന്നുണ്ടെന്നും സുരേഷ് ​ഗോപി കൂട്ടിച്ചേർത്തു.

പൂരത്തിന് മുഖ്യമന്ത്രിയാണ് നേതൃത്വം നൽകിയതെന്നും പൂരം നല്ല രീതിയിൽ നടത്തുന്നതിൽ നല്ല തീരുമാനം എടുത്തു എന്നും സുരേഷ് ​ഗോപി പറഞ്ഞു. മന്ത്രി രാജൻ അഹോരാത്രം പണിയെടുത്ത വ്യക്തിയാണ്. സിപിഐ ആയതുകൊണ്ട് തള്ളിപ്പറയാൻ പറ്റില്ല എന്നും അദ്ദേഹം പറഞ്ഞു.

അതേസമയം പിഎംഎവൈ പദ്ധതിയിൽ മുഖ്യമന്ത്രിയുടെ നടപടിയെ സുരേഷ് ​ഗോപി വിമർശിച്ചു. കേരളത്തിന്റെ സംസ്കാരത്തിനു ചേർന്നതല്ല പദ്ധതിയെന്ന് പിഎംഎവൈ യോഗത്തിൽ മുഖ്യമന്ത്രിയും കേരളത്തിൽനിന്നുള്ള ഒരു ഐഎഎസുകാരിയും പറഞ്ഞു. പാവപ്പെട്ടവന് ഒരു മാനക്കുറവും ഉണ്ടാകില്ല. കൂരയില്ലാത്തവനു വീടാണ് വേണ്ടതെന്നും സുരേഷ് ​ഗോപി പറഞ്ഞു. പിഎംഎവൈ കാംപെയ്‌നുമായി നീങ്ങാനാണ് ബിജെപി ആലോചിക്കുന്നതെന്നു അദ്ദേഹം പറഞ്ഞു. നേമത്ത് ബിജെപി അക്കൗണ്ട് പൂട്ടിച്ചു എന്നു പറഞ്ഞവർക്കുള്ള അടിയാണ് തൃശ്ശൂരിൽ സംഭവിച്ചത്. താൻ ഇപ്പോൾ ശ്രദ്ധിച്ചാണ് സംസാരിക്കുന്നതെന്നും ഇല്ലെങ്കിൽ ട്രോളുമെന്നും അനുഭവങ്ങളിൽനിന്നാണു പഠിക്കേണ്ടതെന്നും സുരേഷ് ​ഗോപി പറഞ്ഞു.

Also Read:നാളത്തെ പെരുന്നാൾ അവധി ഇന്ന് റദ്ദാക്കിയത് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതിന് തുല്യം – ഷാഫി പറമ്പിൽ

നിലമ്പൂരിൽ എൻഡിഎ വിജയിച്ചാൽ ഒരു ഗവ. കോളേജ് അനുവദിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. പരിസ്ഥിതി ദിനത്തിൽ തേന്മാവിൻതൈ നട്ടാണ് സുരേഷ് ഗോപി വേദിയിലെത്തിയത്. സുരേഷ് ഗോപി തൃശ്ശൂരിൽ എംപിയായി ജയിച്ച് ഒരുവർഷം പിന്നിട്ട ദിവസമായിരുന്നു വ്യാഴാഴ്ച.

ചടങ്ങിൽ ബിഡിജെഎസ് ജില്ലാപ്രസിഡൻറ് ഗിരീഷ് മേക്കാട് അധ്യക്ഷത വഹിച്ചു. ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടി, ദേശീയ സമിതിയംഗം പി.കെ. കൃഷ്ണദാസ്, യുവമോർച്ച ദേശീയ സെക്രട്ടറി അഡ്വ. ശ്യാംരാജ്, മഹിളാമോർച്ച സംസ്ഥാന പ്രസിഡന്റ് നവ്യാ ഹരിദാസ്, ഷോൺ ജോർജ്, പി.ആർ. രശ്‌മിൽ നാഥ്, എൻഡിഎ സ്ഥാനാർഥി അഡ്വ. മോഹൻ ജോർജ്, അഡ്വ. ബി. ഗോപാലകൃഷ്ണൻ, കെ. പത്മകുമാർ, അഡ്വ. പേരൂർക്കട ഹരികുമാർ തുടങ്ങിയവർ പ്രസംഗിച്ചു.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ