Unnikrishnan Potti: ‘ഗൂഢാലോചനയുടെ ചെറിയ കണ്ണി മാത്രമാണ് ഞാന്‍’; ഏറ്റുപറഞ്ഞ് പോറ്റി, രേഖകള്‍ പിടിച്ചെടുത്തു

Sabarimala Gold Scam: കാരേറ്റുള്ള കുടുംബവീട്ടിലായിരുന്നു പരിശോധന. ശബരിമല സ്വര്‍ണക്കൊള്ള കേസിലെ ഒന്നാം പ്രതിയാണ് ഉണ്ണികൃഷ്ണന്‍ പോറ്റി. പോറ്റിയുടെ വീട്ടില്‍ സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം (എസ്‌ഐടി) നേരത്തെ പരിശോധ നടത്തിയിരുന്നു.

Unnikrishnan Potti: ഗൂഢാലോചനയുടെ ചെറിയ കണ്ണി മാത്രമാണ് ഞാന്‍; ഏറ്റുപറഞ്ഞ് പോറ്റി, രേഖകള്‍ പിടിച്ചെടുത്തു

ഉണ്ണികൃഷ്ണന്‍ പോറ്റി, സ്വര്‍ണപാളി

Published: 

19 Oct 2025 06:43 AM

തിരുവനന്തപുരം: ശബരിമല സ്വര്‍ണപാളി മോഷണക്കേസില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന കാര്യം സമ്മതിച്ച് ഉണ്ണികൃഷ്ണന്‍ പോറ്റി. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വീട്ടില്‍ പോലീസും റവന്യൂ വകുപ്പും ചേര്‍ന്ന് കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു. പരിശോധനയില്‍ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട രേഖകള്‍ റവന്യൂ വകുപ്പ് പിടിച്ചെടുത്തു. ഇടപാടുകളില്‍ ദുരൂഹത കണ്ടെത്തിയതിനെ തുടര്‍ന്നാണ് രേഖകള്‍ പിടിച്ചെടുത്തതെന്നാണ് വിവരം.

കാരേറ്റുള്ള കുടുംബവീട്ടിലായിരുന്നു പരിശോധന. ശബരിമല സ്വര്‍ണക്കൊള്ള കേസിലെ ഒന്നാം പ്രതിയാണ് ഉണ്ണികൃഷ്ണന്‍ പോറ്റി. പോറ്റിയുടെ വീട്ടില്‍ സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം (എസ്‌ഐടി) നേരത്തെ പരിശോധ നടത്തിയിരുന്നു. മോഷണത്തില്‍ ചെറിയ കണ്ണി മാത്രമാണ് താനെന്നാണ് ഉണ്ണികൃഷ്ണന്‍ പോറ്റി പറഞ്ഞത്. ഗൂഢാലോചന നടന്നത് ബെംഗളൂരുവിലാണെന്നും പോറ്റി പ്രത്യേക അന്വേഷണ സംഘത്തോട് പറഞ്ഞു. തന്നെ കവര്‍ച്ച നടത്തുന്നതിനായി ഉപയോഗിക്കുകയായിരുന്നു. അഞ്ച് പേരടങ്ങുന്ന ആ സംഘം ഏതുതരത്തില്‍ പ്രതികരിക്കണം എന്ന കാര്യത്തില്‍ പോലും നിര്‍ദേശം നല്‍കിയിരുന്നുവെന്നും പോറ്റി പറയുന്നു.

തിരുവിതാംകൂര്‍ ദേവസ്വം ഉദ്യോഗസ്ഥര്‍ക്കായുള്ള ഒരു കുരുക്കും പോറ്റിയുടെ മൊഴിയിലുണ്ട്. ഗൂഢാലോചനയുടെ ഭാഗമായാണ് കല്‍പേഷിനെ കൊണ്ടുവന്നതെന്ന് പോറ്റി പറഞ്ഞു. പോറ്റി സ്‌പോണ്‍സറായി എത്തിയതും, സ്വര്‍ണം ചെമ്പായി മാറിയതും ഉള്‍പ്പെടെ ഗൂഢാലോചനയുടെ ഭാഗം. മോഷ്ടിച്ച സ്വര്‍ണം എല്ലാവരും ചേര്‍ന്ന് പങ്കിട്ടെടുത്തെന്നാണ് അന്വേഷണ സംഘത്തിന്റെ സംശയം.

Also Read: Unnikrishnan Potty: കീഴ്ശാന്തിയുടെ സഹായിയായി തുടക്കം, ദേവസ്വം ബോർഡിന്റെ അടുത്ത ആൾ; ആരാണ് ഉണ്ണികൃഷ്ണൻ പോറ്റി?

അതേസമയം, അന്വേഷണത്തിലൂടെ എല്ലാം പുറത്തുവരുമെന്ന് പോറ്റി മാധ്യമങ്ങളോട് പ്രതികരിച്ചു. കേസുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ ശേഖരിക്കുകയാണ് അന്വേഷണ സംഘം. ഗൂഢാലോചനയുടെ രേഖകള്‍ ഉള്‍പ്പെടെ പോറ്റിയുടെ വീട്ടില്‍ തയാറാക്കിയെന്നാണ് വിവരം. ഇക്കാര്യവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കും.

'കളങ്കാവല്‍' ആദ്യ ദിനം നേടിയത് എത്ര?
ഈ ദിവസം വരെ ബെംഗളൂരുവില്‍ വൈദ്യുതിയില്ല
ആർത്തവം ഇടയ്ക്ക് മുടങ്ങിയാൽ? കറുവപ്പട്ടയിലുണ്ട് പരിഹാരം
പുടിന്റെ ആസ്തിയെത്ര? കണക്കുകള്‍ അതിശയിപ്പിക്കും
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ