Valiya Purackal Suryan Death : കുന്നംകുളത്തിൻ്റെ ആനക്ക് വിട, വലിയപുരക്കൽ സൂര്യൻ ചെരിഞ്ഞു

മൂന്ന് ആനകളുണ്ടായിരുന്ന വലിയ പുരക്കൽ തറവാട്ടിലെ അവസാനത്തെ കൊമ്പനായിരുന്നു സൂര്യൻ. മാസങ്ങൾക്ക് മുൻപ് ഇവിടുത്തെ മറ്റൊരു ആനയും ചെരിഞ്ഞിരുന്നു

Valiya Purackal Suryan Death : കുന്നംകുളത്തിൻ്റെ ആനക്ക് വിട, വലിയപുരക്കൽ സൂര്യൻ ചെരിഞ്ഞു

Valiya Purackal Suryan Death

Updated On: 

12 Nov 2025 21:02 PM

തൃശ്ശൂർ: വീണ്ടും ഒരു കൊമ്പൻ കൂടി ആനകേരളത്തിൽ നിന്നും വിട പറയുന്നു. കുന്നംകുളത്തിൻ്റെ സ്വന്തം കൊമ്പനെന്ന് ആനപ്രേമികൾ പറഞ്ഞിരുന്ന വലിയപുരക്കൽ സൂര്യൻ ചെരിഞ്ഞു. 70- വയസ്സുള്ള ആന വിവിധ അസുഖങ്ങളാൽ ക്ഷീണിതനായിരുന്നു. കുന്നംകുളം സ്വദേശി അബി എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് ആനയെന്നാണ് വിവരം. ബുധനാഴ്ച വൈകീട്ടോടെ കൂട്ടുപാതയിലെ ആനത്തറിയിൽ ആന കുഴഞ്ഞ് വീഴുകയും പിന്നീട് ചെരിയുകയുമായിരുന്നു. മൂന്ന് ആനകളുണ്ടായിരുന്ന വലിയ പുരക്കൽ തറവാട്ടിലെ അവസാനത്തെ കൊമ്പനായിരുന്നു സൂര്യൻ. കഴിഞ്ഞ് ഏഴ് മാസം മുൻപാണ് ഇവിടുത്തെ തന്നെ മറ്റൊരു ആനയായ ആര്യനന്ദനും ചെരിഞ്ഞത്. 2017-ൽ വലിയ പുരക്കൽ തന്നെ ധ്രുവൻ എന്ന ആന കിണറ്റിൽ വീണും ചെരിഞ്ഞിരുന്നു.

എടക്കുന്നി വാര്യരുടെ ആന

വലിയ പുരക്കൽ സൂര്യൻ എന്ന പേര് വീഴും മുൻപ് എടക്കുന്നി വാര്യരുടെ എടക്കുന്നി അർജുനൻ എന്നായിരുന്നു സൂര്യൻ്റെ പേര്. പിന്നീട് ആനയെ വലിയപുരക്കലേക്ക് കൈമാറ്റം ചെയ്യുകയായിരുന്നു.  സാധാരണ പോലെ വന്ന ഉത്തരേന്ത്യൻ ആനയാണെങ്കിലും സർക്കസ് ആനയെന്ന പേരും സൂര്യനുണ്ടായിരുന്നു. പാലക്കാട്-തൃശ്ശൂർ മേഖലയിലെ ഉത്സവങ്ങളിലും പരിപാടികളിലും സജീവ സാന്നിധ്യമായിരുന്നു സൂര്യൻ.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും