Vande Bharat Sleeper: തിരുവനന്തപുരം-ചെന്നൈ വന്ദേ ഭാരത് സ്ലീപ്പര്‍; സുഖയാത്ര, സുരക്ഷിത യാത്ര ഉടന്‍

Thiruvananthapuram to Chennai Vande Bharat Train: 823 പേര്‍ക്കാണ് സ്ലീപ്പറില്‍ ഒരേസമയം യാത്ര ചെയ്യാന്‍ സാധിക്കുന്നത്. അങ്ങനെയെങ്കില്‍ ആഴ്ചയില്‍ അയ്യായിരത്തോളം പേര്‍ക്കും വന്ദേ ഭാരത് സ്ലീപ്പറില്‍ കയറി ലക്ഷ്യസ്ഥാനത്തെത്താം.

Vande Bharat Sleeper: തിരുവനന്തപുരം-ചെന്നൈ വന്ദേ ഭാരത് സ്ലീപ്പര്‍; സുഖയാത്ര, സുരക്ഷിത യാത്ര ഉടന്‍

വന്ദേ ഭാരത്

Updated On: 

08 Jan 2026 | 05:09 PM

തിരുവനന്തപുരം: വന്ദേ ഭാരത് സ്ലീപ്പറിനായുള്ള കാത്തിരിപ്പിലാണ് മലയാളികള്‍. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും പുറത്തേക്കും യാത്ര ചെയ്യുന്നതിനായി മതിയായ ട്രെയിനുകളില്ലാത്തത് പലപ്പോഴും യാത്രക്കാരെ വലയ്ക്കുന്നു. വന്ദേ ഭാരത് ട്രെയിനുകള്‍ സംസ്ഥാനത്ത് സര്‍വീസ് നടത്തുന്നുണ്ടെങ്കിലും, പര്യാപ്തമല്ലെന്നാണ് യാത്രക്കാരുടെ പക്ഷം.

കൂടുതല്‍ ട്രെയിനുകള്‍ അനുവദിക്കണമെന്ന ദീര്‍ഘനാളായുള്ള യാത്രക്കാരുടെ ആവശ്യത്തിന് തത്കാലത്തേക്ക് വിരാമമിട്ടിരിക്കുകയാണ് കേന്ദ്ര റെയില്‍വേ മന്ത്രാലയം. രാജ്യത്ത് സര്‍വീസ് നടത്താനൊരുങ്ങുന്ന വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനുകളില്‍ കേരളത്തിലേക്കുള്ള തീവണ്ടികളും ഉള്‍പ്പെടുന്നുണ്ട്.

ചെന്നൈ-തിരുവനന്തപുരം റൂട്ടില്‍ വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിന്‍ സര്‍വീസ് നടത്തുമെന്നാണ് വിവരം. ഈ റൂട്ട് സാധ്യത പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്നു. 823 പേര്‍ക്കാണ് സ്ലീപ്പറില്‍ ഒരേസമയം യാത്ര ചെയ്യാന്‍ സാധിക്കുന്നത്. അങ്ങനെയെങ്കില്‍ ആഴ്ചയില്‍ അയ്യായിരത്തോളം പേര്‍ക്കും വന്ദേ ഭാരത് സ്ലീപ്പറില്‍ കയറി ലക്ഷ്യസ്ഥാനത്തെത്താം.

Also Read: കോഴിക്കോട്-ബെംഗളൂരു വന്ദേ ഭാരത് വരുന്നു? എന്ന് പ്രതീക്ഷിക്കാം?

ആകെ 18 കോച്ചുകളുള്ള വന്ദേ ഭാരത് സ്ലീപ്പറില്‍ 11 തേഡ് എസി, 4 സെക്കന്‍ഡ് എസി, ഒരു ഫസ്റ്റ് എസി എന്നീ കോച്ചുകളാണുള്ളത്. ഇതില്‍ എല്ലാമായി 823 ബെര്‍ത്തുകളുണ്ടാകും. എന്നാല്‍ വന്ദേ ഭാരത് സ്ലീപ്പര്‍ വരുന്നത് ഈ റൂട്ടില്‍ നേരിടുന്ന തിരക്കിന് അറുതി വരുത്തില്ലെന്ന കാര്യം ഉറപ്പാണ്. തിരുവനന്തപുരം മെയില്‍, തിരുവനന്തപുരം സൂപ്പര്‍ ഫാസ്റ്റ്, ആലപ്പി എക്‌സ്പ്രസ് എന്നീ ട്രെയിനുകളാണ് പാലക്കാട് വഴി തിരുവനന്തപുരത്തേക്ക് പോകുന്നത്. ഇവയിലെല്ലാം തന്നെ ടിക്കറ്റുകള്‍ മാസത്തിന് മുമ്പേ തീരും.

അത്യാധുനിക സൗകര്യങ്ങളോട് കൂടിയ വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ വിമാനങ്ങള്‍ക്ക് സമാനമായ യാത്ര അനുഭവം സമ്മാനിക്കുമെന്നാണ് വിവരം. തേഡ് എസി 2,300, സെക്കന്‍ എസി 3,000, ഫസ്റ്റ് എസി 3,600 എന്നിങ്ങനെയാകും ടിക്കറ്റ് നിരക്കെന്നാണ് വിവരം.

 

Related Stories
Viral Video: ‘പേടിക്കേണ്ടത് അവരെ! ഞാൻ പ്രതികരിച്ചോ ഇല്ലയോ എന്ന് നിങ്ങൾ കണ്ടോ?’ ബസിലെ ദുരനുഭവം പങ്കുവച്ച യുവതി
Kandararu Rajeevaru: ‘തന്ത്രിയെ കുടുക്കി മറ്റുള്ളവരെ രക്ഷിക്കാൻ ശ്രമം നടക്കുന്നുണ്ടോയെന്ന് സംശയം; കോടതിയും സ്വാമി അയ്യപ്പനും തീരുമാനിക്കട്ടെ; രാഹുൽ ഈശ്വർ
Kerala Lottery Result: സുവർണ ഭാ​ഗ്യം സുവർണ കേരളത്തിലൂടെ… ഒരു കോടിയാണ് പോകറ്റിൽ; ലോട്ടറി ഫലം
Kandararu Rajeevaru: സ്വര്‍ണ്ണക്കൊള്ളയില്‍ നിര്‍ണായക നീക്കം; കണ്ഠരര് രാജീവര് അറസ്റ്റില്‍; എല്ലാം തന്ത്രിയുടെ തന്ത്രമോ?
Sabarimala Gold Theft Case: ‘പോറ്റിക്ക് വാതിൽ തുറന്ന് കൊടുത്തത് തന്ത്രി’; ശബരിമല സ്വർണക്കൊള്ള കേസില്‍ തന്ത്രി കണ്ഠരര് രാജീവര് കസ്റ്റഡിയിൽ
Kerala Rain Alert: മഴ കാണാമറയത്ത്! പകൽ ചൂട് കനക്കുന്നു; ശബരിമലയിൽ കാലാവസ്ഥ ഇങ്ങനെ
മയിൽപ്പീലി വച്ചാൽ വീട്ടിൽ പല്ലി വരില്ല... സത്യമാണോ, കാരണം
പച്ചമുളക് കേടുവരാതിരിക്കാൻ എന്താണ് വഴി? ഇത് ചെയ്യൂ
തക്കാളി ഫ്രിഡ്ജിലാണോ സൂക്ഷിക്കുന്നത്..?
ശര്‍ക്കരയിലെ മായം എങ്ങനെ തിരിച്ചറിയാം?
Viral Video : നടുറോഡിൽ പൊരിഞ്ഞ അടി, റോഡ് മൊത്തം ബ്ലോക്കായി
അറസ്റ്റിലായ തന്ത്രിയെ കൊല്ലം വിജിലൻസ് കോടതിയിൽ എത്തിച്ചപ്പോൾ
തന്ത്രിയുടെ അറസ്റ്റിൽ പ്രതികരിക്കാതെ ദേവസ്വം ബോർഡ് പ്രസിഡൻ്റ്
അറസ്റ്റിലായ തന്ത്രിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ