Online Enumeration form: വോട്ടർപട്ടിക പരിഷ്‌കരിക്കാൻ പ്രവാസികൾക്ക് എളുപ്പവഴി, എന്യുമറേഷന്‍ ഫോം ഇനി ഓണ്‍ലൈനായും നൽകാം

SIR Enumeration Forms Online: വോട്ടർ ഐഡി കാർഡ് മൊബൈൽ നമ്പറുമായി ബന്ധിപ്പിച്ചവർക്ക് മാത്രമേ ഓൺലൈൻ വഴി എന്യുമറേഷൻ ഫോം പൂരിപ്പിക്കാൻ സാധിക്കൂ. നിങ്ങളുടെ വോട്ടർ ഐഡി മൊബൈലുമായി ലിങ്ക് ചെയ്തിട്ടില്ലെന്ന സന്ദേശമാണ് കാണിക്കുന്നതെങ്കിൽ, അതേ വെബ്സൈറ്റിൽ ലഭ്യമായ 'ഫോം 8' (Form 8) പൂരിപ്പിച്ച് വിവരങ്ങൾ ബന്ധിപ്പിക്കാവുന്നതാണ്.

Online Enumeration form: വോട്ടർപട്ടിക പരിഷ്‌കരിക്കാൻ പ്രവാസികൾക്ക് എളുപ്പവഴി, എന്യുമറേഷന്‍ ഫോം ഇനി ഓണ്‍ലൈനായും നൽകാം

enumeration-form

Published: 

10 Nov 2025 | 03:26 PM

തിരുവനന്തപുരം: വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനോ, തിരുത്തുന്നതിനോ ഉള്ള എന്യുമറേഷൻ ഫോം (എസ്ഐആർ – SIR) ഇനി മുതൽ ഓൺലൈനായും സമർപ്പിക്കാം. ബൂത്ത് ലെവൽ ഓഫീസർമാർ (BLO) വീട്ടിലെത്തുന്ന സമയത്ത് സ്ഥലത്തില്ലാത്ത പ്രവാസികൾ ഉൾപ്പെടെയുള്ള വോട്ടർമാർക്ക് ഈ സൗകര്യം പ്രയോജനപ്പെടുത്താവുന്നതാണ്.

 

ഓൺലൈൻ എന്യുമറേഷൻ ഫോം പൂരിപ്പിക്കേണ്ട വിധം

 

താഴെ പറയുന്ന ഘട്ടങ്ങൾ പാലിച്ചുകൊണ്ട് നിങ്ങൾക്ക് ഓൺലൈനായി എന്യുമറേഷൻ ഫോം പൂരിപ്പിക്കാവുന്നതാണ്.

  • voters.eci.gov.in എന്ന വെബ്‌സൈറ്റ് തുറക്കുക.
  • പേജ് താഴേക്ക് സ്ക്രോൾ ചെയ്ത്, ‘എസ്ഐആർ 2026’ (SIR 2026) എന്നതിന് താഴെയുള്ള ‘ഫിൽ എന്യുമറേഷൻ ഫോം’ (Fill Enumeration Form) എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • ഇന്ത്യൻ വോട്ടർമാർ മൊബൈൽ നമ്പറും ക്യാപ്‌ചെയും നൽകുക. ഫോണിൽ ലഭിക്കുന്ന ഒറ്റത്തവണ പാസ്‌വേർഡ് (OTP) നൽകി ലോഗിൻ ചെയ്യുക.
  • എൻആർഐ വോട്ടർമാർ (Overseas Electors) ഇ-മെയിൽ വിലാസം നൽകിയ ശേഷം ‘ഇന്ത്യൻ ഓവർസീസ് ഇലക്ടർ’ (Indian Overseas Elector) എന്നത് തിരഞ്ഞെടുത്ത് ലോഗിൻ ചെയ്യുക.
  • വീണ്ടും ‘ഫിൽ എന്യുമറേഷൻ ഫോം’ എന്നതിൽ ക്ലിക്ക് ചെയ്യുക.
  • നിങ്ങളുടെ സംസ്ഥാനവും, ഇലക്ഷൻ വോട്ടർ ഐഡി നമ്പറും നൽകുക.
  • തുടർന്ന് നിങ്ങളുടെ പേര്, സീരിയൽ നമ്പർ തുടങ്ങിയ അടിസ്ഥാന വിവരങ്ങൾ സ്ക്രീനിൽ കാണാം.
  • മൊബൈൽ നമ്പറും OTP-യും നൽകി അനുയോജ്യമായ കാറ്റഗറി (പേര് ചേർക്കൽ, തിരുത്തൽ തുടങ്ങിയവ) തിരഞ്ഞെടുക്കുക.
  • ആവശ്യപ്പെടുന്ന വിവരങ്ങൾ കൃത്യമായി നൽകി എന്യുമറേഷൻ ഫോം പൂരിപ്പിക്കുക.
  • ഫോം പൂരിപ്പിച്ച ശേഷം ‘സബ്മിറ്റ്’ ചെയ്യുക.

Also read  – തിരഞ്ഞെടുപ്പ് ചെലവ് പരിധി ഉയർത്തി: സ്ഥാനാർഥികൾക്ക് ഇനി കൂടുതൽ തുക വിനിയോഗിക്കാം

ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ

 

വോട്ടർ ഐഡി കാർഡ് മൊബൈൽ നമ്പറുമായി ബന്ധിപ്പിച്ചവർക്ക് മാത്രമേ ഓൺലൈൻ വഴി എന്യുമറേഷൻ ഫോം പൂരിപ്പിക്കാൻ സാധിക്കൂ. നിങ്ങളുടെ വോട്ടർ ഐഡി മൊബൈലുമായി ലിങ്ക് ചെയ്തിട്ടില്ലെന്ന സന്ദേശമാണ് കാണിക്കുന്നതെങ്കിൽ, അതേ വെബ്സൈറ്റിൽ ലഭ്യമായ ‘ഫോം 8’ (Form 8) പൂരിപ്പിച്ച് വിവരങ്ങൾ ബന്ധിപ്പിക്കാവുന്നതാണ്.
ഓൺലൈൻ അപേക്ഷ സമർപ്പിക്കുമ്പോൾ നിങ്ങളുടെ ആധാറിലെയും വോട്ടർ ഐഡിയിലെയും പേര് ഒന്നുതന്നെയായിരിക്കണം എന്ന് ഉറപ്പാക്കുക.

കോളിഫ്‌ളവറില്‍ നിന്നും പുഴുവിനെ തുരത്താനുള്ള വഴിയിതാ
ഈ ഭക്ഷണങ്ങൾ പ്ലാസ്റ്റിക് പാത്രത്തിൽ ഫ്രിഡ്ജിൽ വയ്ക്കരുത്
സൈന നെഹ്‌വാളിന്റെ ആസ്തിയെത്ര?
ദിവസങ്ങളോളം ചെറുനാരങ്ങ കേടുകൂടാതിരിക്കാൻ ഇങ്ങനെ ചെയ്യൂ
പ്രയാഗ്‌രാജിൽ വ്യോമസേനയുടെ പരിശീലന വിമാനം കുളത്തിൽ തകർന്നുവീണു
അമിത ലോഡ് ആപത്ത്
Bullet Train Video: ഇന്ത്യയിൽ ഉടൻ, ഇതാണ് ആ ബുള്ളറ്റ് ട്രെയിൻ
Viral Video: പൊറോട്ട ഗ്രേവിക്ക് 20 രൂപ, ഒടുവിൽ കുത്ത്, മർദ്ദനം