Wayanad Landslides : വയനാട്ടിലെ രക്ഷദൗത്യം അവസാനിച്ചിട്ടില്ല; പടവെട്ടിക്കുന്നിൽ നിന്നും നാല് പേരെ സൈന്യം രക്ഷപ്പെടുത്തി

Wayanad Landslides Latest Update : പടവെട്ടിക്കുന്നിൽ ഒറ്റപ്പെട്ട് കിടന്ന നാല് പേരെയാണ് സൈന്യമെത്തി രക്ഷിച്ചത്. ഒരാളുടെ കാലിന് പരിക്കുണ്ടെന്നും സൈന്യം അറിയിച്ചു.

Wayanad Landslides : വയനാട്ടിലെ രക്ഷദൗത്യം അവസാനിച്ചിട്ടില്ല; പടവെട്ടിക്കുന്നിൽ നിന്നും നാല് പേരെ സൈന്യം രക്ഷപ്പെടുത്തി

വയനാട് ദുരന്തം നടന്ന സ്ഥലത്ത് സൈന്യത്തിൻ്റെ രക്ഷാപ്രവർത്തനം (Image Courtesy : PRO Defence Kochi

Published: 

02 Aug 2024 | 01:38 PM

കൽപറ്റ : വയനാട്ടിൽ ഉരുൾപൊട്ടലിനെ തുടർന്നുണ്ടായ ദുരന്തത്തിൽ രക്ഷദൗത്യം ഇനിയും അവസാനിപ്പിച്ചിട്ടില്ല. ഇന്ന് ആഗസ്റ്റ് രണ്ടാം തീയതി രക്ഷദൗത്യത്തിൻ്റെ നാലാം ദിവസം നാല് പേരെ ജീവിനോടെ സൈന്യം കണ്ടെത്തി. അട്ടമലയ്ക്ക് സമീപം പടവെട്ടിക്കുന്നിൽ ഒറ്റപ്പെട്ട് കഴിഞ്ഞ ഒരു കുടുംബത്തിലെ നാല് പേരെയാണ് സൈന്യം രക്ഷപ്പെടുത്തിയത്. നാല് ദിവസമായി ഇവർ ഇവിടെ ഒറ്റപ്പെട്ടു കഴിയുകയായിരുന്നു. രണ്ട് പുരുഷ്ന്മാരും രണ്ട് സ്ത്രീകളുമാണ് ഒറ്റപ്പെട്ട സംഘത്തിലുണ്ടായിരുന്നത്. ഇവരിൽ ഒരു സ്ത്രീയുടെ കാലിന് പരിക്കേറ്റിണ്ടുന്ന് സൈന്യം പിആർഒ അറിയിച്ചു.

ഇവരെ വ്യോമമാർഗം സുരക്ഷിതമായ ഇടത്തേക്ക് സൈന്യം മാറ്റി. അവിടെ നിന്നും ഈ കുടുംബത്തെ ബന്ധു വീട്ടിലേക്ക് മാറ്റിയെന്ന് കേരള ഫയർ ഫോഴ്സ് ആൻഡ് റെസ്ക്യൂ സംഘം അറിയിച്ചു. കഞ്ഞിരിക്കത്തോട്ട് തോട്ടിയിൽ ജോണി, ജോമോൾ, എബ്രഹാം, ക്രിസ്റ്റി എന്നിവരെയാണ് സൈന്യമെത്തി രക്ഷിച്ചത്.

ALSO READ : Wayanad Landslides : ചൂരൽമല മേഖലയെ ആറ് സോണുകളാക്കും; 40 സംഘങ്ങൾ ഇന്ന് തിരച്ചിലിനിറങ്ങും

അതേസമയം രക്ഷദൗത്യം അവസാനിപ്പിച്ചുയെന്നാണ് കഴിഞ്ഞ ദിവസം സൈന്യം ഉദ്ദരിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്തസമ്മേളനത്തിൽ അറിയിച്ചിരുന്നു. ഇനി കാണാതാവയരുടെ മൃതദേഹങ്ങൾ കണ്ടെത്തുക എന്ന നടപടിയാണ് ബാക്കിയുള്ളതെന്നാണ് സൈന്യം അറിയിച്ചത്. അതിന് പിന്നാലെയാണ് ഒറ്റപ്പെട്ട് കിടന്ന ഈ നാലംഗ കുടുംബത്തെ സൈന്യം തന്നെ രക്ഷപ്പെടുത്തുന്നത്.

ഇന്ന് മുതൽ ആറ് സോണുകളിലായിട്ടാണ് സൈന്യം ഇപ്പോൾ തിരച്ചിൽ നടത്തുന്നത്. പുഞ്ചിരിമറ്റം, മുണ്ടക്കൈ, മുണ്ടക്കൈ സ്കൂൾ നിൽക്കുന്ന പ്രദേശം, ചൂരൽമല, വില്ലേജിൻ്റെ സമീപം, അടിവാരം എന്നീ സോണുകളിലായിട്ടാണ് തിരിച്ചൽ നടത്തുന്നത്. ഒരു ദിവസം 25 ആംബുലൻസാണ് ബെയ്ലി പാലം കടന്ന് മുണ്ടക്കൈയിലേക്ക് കടത്തിവിടുക. 25 ആംബുലൻസുകൾ മേപ്പാടി പോളിടെക്നിക് ക്യാംപസിൽ പാർക്ക് ചെയ്യും. എല്ലാ ആംബുലൻസിനും ജില്ലാ കളക്ടർ പ്രത്യേക പാസ് നൽകും. അതേസമയം ഉരൾപ്പൊട്ടലിൽ മരിച്ചവരുടെ എണ്ണം 320 പിന്നിട്ടു. 200 അധികം പേരെ ഇനിയും കണ്ടെത്താനുണ്ട്

Related Stories
Malappuram Highway Toll: തുടങ്ങി മലപ്പുറത്തും ടോൾ പിരിവ്, ഫാസ്റ്റ്‌ടാഗ് ഇല്ലാത്ത വാഹനങ്ങൾക്ക് നിരക്കിന്റെ 125 മടങ്ങ് നൽകണം
RRTS Project: ആർആർടിഎസ് മണ്ടൻ പദ്ധതി, കേരളത്തിൽ പ്രായോഗികമല്ല; ഇലക്ഷൻ മുന്നിൽ കണ്ടുള്ള നീക്കമെന്ന് ഇ ശ്രീധരൻ
Actress Assault Case: ‘മൊബൈല്‍ ഇതുവരെ കണ്ടെടുത്തിട്ടില്ല, ശിക്ഷ റദ്ദാക്കണം’; നടിയെ ആക്രമിച്ച കേസിൽ ഹൈക്കോടതിയില്‍ അപ്പീലുമായി പൾ‌സർ‌ സുനി
Viral Video: ‘സ്‌കൂളിൽ കഞ്ഞിവയ്‌ക്കുന്ന കമലേച്ചിക്ക് കുട്ടികൾ നൽകിയ സമ്മാനം കണ്ടോ? വീഡിയോ വൈറൽ
Sabarimala Gold Scam: ‘പോറ്റിയെ വിശ്വാസമായിരുന്നു, സാമ്പത്തിക ഇടപാടോ തട്ടിപ്പോ അറിയില്ല’; ശബരിമല സ്വർണക്കൊള്ളയിൽ നടൻ ജയറാമിനെ ചോദ്യം ചെയ്തു
Kerala Weather Update: ചൂടിൽ ഉരുകാൻ കേരളം; ഒരേയൊരു ജില്ലയിൽ മാത്രം മഴ സാധ്യത, കാലാവസ്ഥ പ്രവചനം
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
ഈ രോഗികൾക്ക് നെയ്യ് വില്ലനാകും; നിങ്ങൾ ഈ ലിസ്റ്റിലുണ്ടോ
ഗ്യാസ് സ്റ്റൗവിന് സമീപം ഇവ വയ്ക്കാൻ പാടില്ല
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ