Wild Boar: കാട്ടുപന്നി ക്ഷുദ്രജീവിയല്ല, കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്രം
Wild boar: കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിച്ച് ആര്‍ക്കും വെടിവെച്ചു കൊല്ലാന്‍ അനുവാദം കൊടുക്കുന്നത്, ഗുണത്തേക്കാളേറെ ദോഷകരമാകുമെന്ന നിലപാടിലാണ് കേന്ദ്രസര്‍ക്കാര്‍.

കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കിണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്ര സർക്കാർ. മനുഷ്യ ജീവന് അപകടമുണ്ടാകുന്ന ഘട്ടത്തിൽ കാട്ടുപന്നികളെ കൊല്ലാനുള്ള അധികാരം സംസ്ഥാനത്തിനുണ്ട്. എന്നാൽ കേരളം അത് പ്രയോജനരപ്പെടുത്തുന്നില്ലെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി.
നിലവിൽ സംരക്ഷിത മൃഗങ്ങളുടെ രണ്ടാം പട്ടികയിലാണ് കാട്ടുപന്നിയെ ഉൾപ്പെടുത്തിരിക്കുന്നത്. എന്നാൽ ഇതിൽ നിന്നും ഇവയെ മാറ്റില്ലെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിച്ച് ആര്‍ക്കും വെടിവെച്ചു കൊല്ലാന്‍ അനുവാദം കൊടുക്കുന്നത്, ഗുണത്തേക്കാളേറെ ദോഷകരമാകുമെന്ന നിലപാടിലാണ് കേന്ദ്രസര്‍ക്കാര്‍.
കൂടാതെ കുരങ്ങിനെ ഷെഡ്യൂൾ രണ്ടിലേക്ക് മാറ്റണമെന്ന ആവശ്യവും പരിഗണിക്കില്ല. അതേസമയം കടുവയും ആനയും സംരക്ഷിത പട്ടികയില്‍ തുടരുമെന്നും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം അറിയിച്ചു.