പൂരം അവസാനിച്ചപ്പോൾ പുതിയ നിർദ്ദേശങ്ങളുമായി തിരുവമ്പാടി ദേവസ്വം രം​ഗത്ത്

പൂരം സുഗമമായി നടത്തുന്നതിന് സ്ഥിരം സംവിധാനം വേണമെന്നാണ് ദേവസ്വത്തിന്റെ ആവശ്യം.

പൂരം അവസാനിച്ചപ്പോൾ പുതിയ നിർദ്ദേശങ്ങളുമായി തിരുവമ്പാടി ദേവസ്വം രം​ഗത്ത്

തൃശ്ശൂർപൂരം

Published: 

22 Apr 2024 | 03:30 PM

തൃശ്ശൂര്‍: പ്രതിഷേധങ്ങൾക്കിടയിൽ ഇത്തവണത്തെ പൂരം അവസാനിച്ചപ്പോൾ പുതിയ നിർദ്ദേശങ്ങളുമായി തിരുവമ്പാടി ദേവസ്വം രം​ഗത്ത്.
പൂരം സുഗമമായി നടത്തുന്നതിന് സ്ഥിരം സംവിധാനം വേണമെന്നാണ് ദേവസ്വത്തിന്റെ ആവശ്യം. പൂരം നല്ല രീതിയിൽ നടത്താൻ ഉള്ള അനുമതി തങ്ങൾക്ക് വേണമെന്നും അവർ ആവശ്യപ്പെട്ടു. യോഗം വിളിച്ച് ഉദ്യോഗസ്ഥര്‍ തീരുമാനിച്ചാണ് പൂരം നടത്തുന്നത്. ചിട്ടപ്പെടുത്തിയ ക്രമം മാറ്റാനും ഇതുമൂലം നിർബന്ധിതരാവുന്നുണ്ട്. ആനയെഴുന്നെള്ളിപ്പിനും വെടിക്കെട്ടിനും നിയമസഭയിൽ നിയമം കൊണ്ടുവരണമെന്നും പ്രസിഡന്‍റ് സുന്ദര്‍ മേനോന്‍ ആവശ്യപ്പെട്ടു. പൂരം വെടിക്കെട്ട് അലങ്കോലമാക്കിയ കമ്മീഷണർക്ക് മാതൃകാപരമായ ശിക്ഷ നൽകണമെന്നും ഗുണ്ടാ, പൊലീസ് രാജായിരുന്നു നടത്തിയത് എന്നും അവർ വ്യക്തമാക്കി. എസിപി സുദർശൻ ഇരുദേവസ്വങ്ങളുമായി നല്ല ബന്ധത്തിൽ ആണ് പോയത്. അദ്ദേഹത്തിനെതിരെ നടപടി എടുക്കരുതെന്ന് മുഖ്യമന്ത്രിയോട് അഭ്യർഥിച്ചിട്ടുണ്ട്. നടുവിലാൽ മുതൽ ശ്രീമൂലസ്ഥാനം വരെ ചാർജുള്ള ഒരു ഡിവൈഎസ്പി അപമര്യാദയായി പെരുമാറി. ഷാജി എന്നോ മറ്റോ പേരുള്ള ഉദ്യോഗസ്ഥനാണ്. വടക്കുന്നാഥന് മുന്നിലെ ദീപസ്തംഭം കത്തിക്കുന്നത് തടഞ്ഞു. സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി തോമസ് മതിയായ പാസ് നൽകിയില്ലെന്നും തിരുവമ്പാടി ദേവസ്വം പറഞ്ഞു.

പെരുമാറ്റ ചട്ടം നിലവിൽ വന്ന ശേഷം ഉദ്യോഗസ്ഥരുമായിട്ടാണ് ഇത്തവണ യോഗമുണ്ടായത്. രാത്രി മഠത്തിൽ വരവിന് റോഡ് അടയ്ക്കരുതെന്ന് വ്യക്തമാക്കിയിരുന്നു. ജനങ്ങളെ അകറ്റി നിർത്തിയ സ്ഥിതി ഇക്കൊല്ലവും തുടർന്നപ്പോൾ പൂരാസ്വാദനത്തിന് വഴിയൊരുക്കാൻ അഭ്യർഥിച്ചു. കമ്മീഷണറുടെ നിർദ്ദേശം പാലിച്ചേ പറ്റൂ എന്നാണ് ഞങ്ങളോട് ഉദ്യോഗസ്ഥർ പറഞ്ഞത്. തുടർന്നാണ് മഠത്തിലെ വരവ് നിർത്തി പന്തലണച്ചത്. ആവശ്യമില്ലാത്ത നിയന്ത്രണങ്ങൾ കൊണ്ടുവന്ന് ബുദ്ധിമുട്ടിക്കുന്നു എന്നും അവർ തുറന്നടിച്ചു. ജില്ലാ കളക്ടറുടെ ഉറപ്പിലാണ് വീണ്ടും വെടിക്കെട്ട് നടത്താൻ സമ്മതിച്ചത്. കുടമാറ്റ സമയത്ത് സ്പെഷ്യൽ കുടകൾ കൊണ്ട വരാൻ അനുവദിക്കാതിരിക്കുക, പട്ട കൊണ്ടുവരാൻ അനുവദിക്കാതിരിക്കുക തുടങ്ങിയ സംഭവങ്ങളുണ്ടായി. പോലീസ് ജനകീയമാകണമെന്നും തിരുവമ്പാടി ദേവസ്വം ആവശ്യപ്പെട്ടു

Related Stories
Malappuram NH Toll Collection: മലപ്പുറം വഴി പോകുന്നവർ ശ്രദ്ധിക്കുക, ഈ മാസം 30 മുതൽ ദേശീയപാതയിൽ ടോൾപിരിവ് തുടങ്ങുന്നു, ടോൾ നിരക്ക് ഇതാ
Singer Amrutha Rajan: എ ആർ റഹ്മാനിൽ നിന്നും ആ സന്തോഷവാർത്തയും അമൃത രാജനെ തേടിയെത്തി! പൊട്ടിക്കരഞ്ഞ് വീഡിയോയുമായി യുവ ഗായിക
Street dog bite: തെരുവ് നായ്ക്കൾക്ക് തീറ്റ കൊടുക്കുന്നവർ സൂക്ഷിക്കുക, നഷ്ടപരിഹാരം നൽകേണ്ടി വരും
India vs New Zealand: പന്തിന് പിന്നാലെ വാഷിംഗ്ടൺ സുന്ദറും ഇന്ത്യൻ ടീമിൽ നിന്ന് പുറത്ത്; ടി20 ലോകകപ്പിൽ കളിക്കാാനാകുമോ എന്ന് സംശയം
Rahul Mamkootathil: ഇത് എന്റെ മാത്രം പ്രശ്നമല്ല, എനിക്കും നീതി വേണം, രാഹുലിനെതിരേയുള്ള പരാതിയെപ്പറ്റി അതിജീവിതയുടെ ഭർത്താവ്
Investment Tips: 50,000 ശമ്പളമുണ്ടോ? എങ്കില്‍ 1 കോടി വേഗം സമ്പാദിച്ചോളൂ
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ