Heart Attack Risks: തണുപ്പുള്ളപ്പോൾ രാവിലെയുള്ള നടത്തം ഹൃദയാഘാതത്തിന് കാരണമാകും?; ഇത് സത്യമോ മിഥ്യയോ
Heart Attack Risks At Winter Seasons: അന്തരീക്ഷം മലിനമല്ലാത്തതിനാൽ പലരും ഈ സമയത്തെ നടത്തത്തെ ഇഷ്ടപ്പെടുന്നു. അതുകൊണ്ട് തന്നെ ആരോഗ്യകരമാണെന്നും കരുതപ്പെടുന്നു. പക്ഷേ ഈ നടത്തം എല്ലാവരുടെയും ഹൃദയത്തിന് അനുയോജ്യമാകണമെന്നില്ല.
ശൈത്യകാലത്ത് അതിരാവിലെയുള്ള നടത്തം വളരെ സുഖമുള്ളതാണ്. ഇത്തരത്തിൽ പ്രകൃതിയുടെ സൗന്ദര്യം ആസ്വദിച്ച് വ്യായാമം ചെയ്യാൻ എല്ലാവർക്കും ഇഷ്ടമാണ്. അന്തരീക്ഷം മലിനമല്ലാത്തതിനാൽ പലരും ഈ സമയത്തെ നടത്തത്തെ ഇഷ്ടപ്പെടുന്നു. അതുകൊണ്ട് തന്നെ ആരോഗ്യകരമാണെന്നും കരുതപ്പെടുന്നു. പക്ഷേ ഈ നടത്തം എല്ലാവരുടെയും ഹൃദയത്തിന് അനുയോജ്യമാകണമെന്നില്ല. തണുപ്പുള്ളപ്പോൾ അതിരാവിലെ നടക്കുന്നത് ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനും സാധ്യത വർദ്ധിപ്പിക്കുമെന്നാണ് ഡൽഹി ആസ്ഥാനമായുള്ള ഒരു കാർഡിയോളജിസ്റ്റ് മുന്നറിയിപ്പ് നൽകുന്നത്.
പ്രത്യേകിച്ച് പ്രതിരോധ ശേഷി കുറഞ്ഞവരിലും അതുപോലെ ഹൃദയാഘാത സാധ്യത നിലനിൽക്കുന്ന വ്യക്തികളിലും. വസന്ത് കുഞ്ചിലെ ഫോർട്ടിസ് ആശുപത്രിയിലെ സീനിയർ ഡയറക്ടറും കാർഡിയോളജി വിഭാഗം മേധാവിയുമായ ഡോ. തപൻ ഘോഷ് ആണ് ഇക്കാര്യത്തിൽ മുന്നറിയിപ്പ് നൽകുന്നത്. ശൈത്യകാല തണുപ്പ് കൈകളെ മാത്രമല്ല മരവിപ്പിന്നത്, കുറഞ്ഞ താപനില രക്തക്കുഴലുകൾ സങ്കോചിക്കാൻ കാരണമാകുമെന്നാണ് പഠനങ്ങൾ പറയുന്നത്. രക്തക്കുഴലുകൾ ചുരുങ്ങുമ്പോൾ, രക്തസമ്മർദ്ദം ഉയരുകയും, ഹൃദയം അധിക ശക്തിയോടെ പമ്പ് ചെയ്യേണ്ടിവരികയും ചെയ്യുന്നു.
ALSO READ: ബ്ലൂടൂത്ത് ഇയർഫോൺ ഉപയോഗം അപകടകമോ…; കാൻസർ സാധ്യത സത്യമോ, ന്യൂറോസർജൻ പറയുന്നു
ഒരു ദിവസത്തിലെ ഏറ്റവും തണുപ്പുള്ള സമയം അതിരാവിലെയാണ്, എന്നാൽ ആ സമയത്ത് ശരീര താപനില ഏറ്റവും താഴ്ന്ന നിലയിലായിരിക്കും. നടക്കുമ്പോൾ പോലും ഈ കുറവ് ഹൃദയത്തിന് കൂടുതൽ സമ്മർദ്ദം ചെലുത്തുന്നു. ശരീരത്തിന്റെയും പുറത്തെയും താപനില ഏറ്റവും കുറഞ്ഞ നിലയിലായിരിക്കുമ്പോൾ, ഹൃദയത്തിന് ഏറെ ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു. ഹൃദ്രോഗം, ഉയർന്ന രക്തസമ്മർദ്ദം, അല്ലെങ്കിൽ മുമ്പ് പക്ഷാഘാതം വന്നവർ തുടങ്ങിയ ആളുകൾക്ക് ഈ ശീലം ഗുണത്തിനുപകരം ദോഷമായി മാറിയേക്കാം.
എന്നാൽ എല്ലാവർക്കും അപകടസാധ്യത ഒരുപോലെയല്ല. ആരോഗ്യമുള്ള ആളുകൾക്ക് കൂടുതൽ നന്നായി ഈ സമയത്തോട് പൊരുത്തപ്പെടാൻ കഴിയും. പക്ഷേ എപ്പോഴും കരുതലോടെ ഇരിക്കണമെന്ന് മാത്രം. അത്തരത്തിൽ നിങ്ങളിൽ ശ്രദ്ധിക്കേണ്ട ചില ലക്ഷണങ്ങൾ തിരിച്ചറിയാം.
നെഞ്ചിലെ അസ്വസ്ഥത
അസാധാരണമായ ശ്വാസതടസ്സം
തലകറക്കം
ക്രമരഹിതമായ ഹൃദയമിടിപ്പ്