കർക്കിടകം ഇങ്ങെത്തുന്നു! ഇനി അല്പം ആരോഗ്യപരിപാലനമാവാം; കർക്കിടക കഞ്ഞി ഉണ്ടാക്കാം ഇങ്ങനെ

Karkidakam 2025: കേരളത്തിലെ പരമ്പരാഗത ചികിത്സാവിധിപ്രകാരം ആരോഗ്യപരിപാലനത്തിനായി തയാറാക്കുന്ന ഒന്നാണ് ഇത്. രോഗപ്രതിരോധ ശേഷി കൂട്ടാൻ കര്‍ക്കിടകക്കഞ്ഞി നല്ലതാണെന്നാണ് പറയുന്നത്.

കർക്കിടകം ഇങ്ങെത്തുന്നു! ഇനി അല്പം ആരോഗ്യപരിപാലനമാവാം; കർക്കിടക കഞ്ഞി ഉണ്ടാക്കാം ഇങ്ങനെ

Karkidaka Kanji

Updated On: 

16 Jul 2025 23:49 PM

ഹൈന്ദവ വിശ്വാസികളെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട മാസങ്ങളിലൊന്നാണ് കർക്കിടകം. രാമായണ മാസം എന്ന് കൂടി ഇത് അറിയപ്പെടാറുണ്ട്. ഈ മാസം രാമായണപാരായണം നടത്തുന്നത് വീട്ടിൽ ഐശ്വര്യം വർദ്ധിപ്പിക്കുമെന്നാണ് വിശ്വാസം. എന്നാൽ ഇതിനൊപ്പം ആരോഗ്യപരിപാലനത്തിനും ഏറെ പ്രാധാന്യം നൽകേണ്ടതുണ്ട്. ഭക്ഷണരീതിയിലും ഈ ശ്രദ്ധ അത്യാവശ്യമാണ്. അതിനാലാണ് പഴയ തലമുറക്കാര്‍ കർക്കിടക മാസത്തിൽ ഔഷധക്കഞ്ഞി അഥവാ കര്‍ക്കിടക കഞ്ഞി കഴിക്കാറുള്ളത്.

കേരളത്തിലെ പരമ്പരാഗത ചികിത്സാവിധിപ്രകാരം ആരോഗ്യപരിപാലനത്തിനായി തയാറാക്കുന്ന ഒന്നാണ് ഇത്. രോഗപ്രതിരോധ ശേഷി കൂട്ടാൻ കര്‍ക്കിടകക്കഞ്ഞി നല്ലതാണെന്നാണ് പറയുന്നത്. കർക്കിടക മാസത്തിൽ ദഹന സംബന്ധമായ അസുഖങ്ങൾ കൂടുതലാകും . എന്നാൽ കർക്കിടക കഞ്ഞി കഴിക്കുന്നതിലൂടെ ദഹനപ്രക്രിയ സുഗമമായി നടക്കും.

കർക്കിടക കഞ്ഞി കുടിക്കുന്നവർ കൃത്യമായ പഥ്യം പാലിക്കേണ്ടതാണ്. ഇവർ മദ്യപാനം, സിഗരറ്റുവലി, ചായ,ഇറച്ചി,മീൻ എന്നിവ ഒഴിവാക്കണം. ദിവസവും ഏതെങ്കിലും ഒരു നേരം കർക്കിടക കഞ്ഞി കഴിക്കുന്നത് നല്ലതാണ്.

Also Read:രുചിപ്പെരുമയിൽ കേമൻ, വെപ്പിലും വിളമ്പിലും വ്യത്യസ്തത! ഇലയിലെത്തുന്നത് 64 വിഭവങ്ങൾ; അറിയാം ആറന്മുള വള്ളസദ്യ

ചേരുവകൾ

  • ഞവരയരി / നെല്ലു കുത്തരി / ഉണക്കലരി
  • മുക്കുറ്റി, കീഴാർ നെല്ലി, ചെറൂള, തഴുതാമ, മുയൽ ചെവിയൻ, ബലിക്കറുക, ചെറുകടലാടി, പൂവാംകുറിന്നില – ഇവയെല്ലാം സമൂലം പറിച്ച് നന്നായി കഴുകി ചതയ്‌ക്കുക.
  • കുറുന്തോട്ടി – വേര് മാത്രം
  •  ഉലുവ, ആശാളി ഇവ പൊടിച്ചു ചേർക്കുക.
  • കക്കുംകായ – പരിപ്പ്
  •  ചെറുപയർ – പൊടിച്ചു ചേർക്കുക.

കർക്കിടക കഞ്ഞി തയ്യാറാക്കുന്ന വിധം:

കഞ്ഞിയാക്കാൻ തിരഞ്ഞെടുത്ത അരി ആവശ്യത്തിനെടുത്ത് വെള്ളം ചേർത്ത് പൊടിമരുന്നുകൾ കിഴികെട്ടി അതിലിട്ട് തിളപ്പിക്കുക. ഇത് നല്ല പോലെ വെന്ത ശേഷം തേങ്ങാപ്പാൽ ചേർത്ത് ഉപയോഗിക്കാം. രുചി കൂട്ടാനായി ശർക്കരയോ, ഉള്ളി, വെളുത്തുള്ളി എന്നിവ നെയ്യിൽ താളിച്ചോ ഉപയോഗിക്കാം. ഉപ്പ് ആവശ്യമുണ്ടെങ്കിൽ ഇന്തുപ്പോ കല്ലുപ്പോ ചേർത്ത് കഴിക്കാം.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും