Gwada negative: അത്യപൂർവ്വമായ പുതിയ രക്ത​ഗ്രൂപ് കണ്ടെത്തി, ​സവിശേഷതകളേറെ, ​ഗ്വാട്ടാനെ​ഗറ്റീവിനെ തിരിച്ചറിഞ്ഞത് ഇങ്ങനെ

Scientists Discover a new and extremely rare blood type: 2019 ഗവേഷകർ ഡിഎൻഎ സീക്വൻസ് നടത്തുകയും ഏകദേശം 22,000 ജീനുകൾ അടങ്ങിയ അവരുടെ മുഴുവൻ ജീനോമും വിശകലനം ചെയ്യുകയും ചെയ്തു . മാതാപിതാക്കളിൽ നിന്ന് പാരമ്പര്യമായി ലഭിച്ച ഒരു പ്രത്യേക ജനിതക മാറ്റമാണ് ഇവരുടെ ഈ പ്രത്യേകതരം ഗ്രൂപ്പിന് കാരണമെന്ന് കണ്ടെത്തി.

Gwada negative: അത്യപൂർവ്വമായ പുതിയ രക്ത​ഗ്രൂപ് കണ്ടെത്തി, ​സവിശേഷതകളേറെ, ​ഗ്വാട്ടാനെ​ഗറ്റീവിനെ തിരിച്ചറിഞ്ഞത് ഇങ്ങനെ

New Blood Type

Updated On: 

26 Jun 2025 | 07:09 PM

പാരീസ്: ശാസ്ത്രത്തിൽ സംഭവിക്കുന്നതെല്ലാം പുതിയതും അപൂർവ്വമാണെങ്കിലും ചില കണ്ടെത്തലുകൾ അത്യപൂർവ്വമായി മാറുന്നു. അത്തരത്തിൽ ഒന്നാണ് ഈയിടെ സംഭവിച്ചത്. അതീവ അപൂർവതയുള്ള ഒരു രക്ത ഗ്രൂപ്പ് ശാസ്ത്രലോകം കണ്ടെത്തിയിരിക്കുന്നു.

നിലവിൽ ഗ്വാഡലൂപ്പിൽ നിന്നുള്ള ഒരു സ്ത്രീയിൽ മാത്രമാണ് ഈ രക്ത ഗ്രൂപ്പ് ഉള്ളത്. അതിനാൽ തന്നെ ഈ സവിശേഷ രക്ത ഗ്രൂപ്പിന് ഗ്വാഡ നെഗറ്റീവ് എന്നാണ് പേര് നൽകിയിട്ടുള്ളത്. ഇത് പുതുതായി തിരിച്ചറിഞ്ഞ Pigz എന്ന് രക്ത ഗ്രൂപ്പ് സിസ്റ്റത്തിലെ ഏക അംഗമാണ്. ഇതോടെ മനുഷ്യരിൽ കണ്ടെത്തിയ ആകെ രക്ത ഗ്രൂപ്പ് സിസ്റ്റങ്ങളുടെ എണ്ണം 48 ആയി. ഫ്രഞ്ച് ബ്ലഡ് എസ്റ്റാബ്ലിഷ്മെന്റ് ആണ് ഈ കണ്ടത്തൽ പ്രഖ്യാപിച്ചത്.

 

പതിറ്റാണ്ടുകൾ നീണ്ട രഹസ്യം

 

കരീബിയൻസിലെ ഫ്രഞ്ച് ദ്വീപ് സമൂഹമായ ഗ്വാഡലൂപ്പിൽ നിന്നുള്ള ഒരു സ്ത്രീയിലാണ് ഈ രക്ത ഗ്രൂപ്പ് കണ്ടെത്തിയത്. ഏകദേശം 15 വർഷം മുമ്പ് 54 വയസ്സുള്ള പാരീസിൽ താമസിക്കുന്ന സ്ത്രീ ശസ്ത്രക്രിയയുടെ ഭാഗമായാണ് രക്ത പരിശോധന നടത്തിയത്. അന്ന് അസാധാരണമായ ചില പ്രത്യേകതകൾ രക്തത്തിന് കണ്ടതിനെ തുടർന്നാണ് കൂടുതൽ പഠനങ്ങൾക്ക് വിധേയമാക്കിയത്.

2019 ഗവേഷകർ ഡിഎൻഎ സീക്വൻസ് നടത്തുകയും ഏകദേശം 22,000 ജീനുകൾ അടങ്ങിയ അവരുടെ മുഴുവൻ ജീനോമും വിശകലനം ചെയ്യുകയും ചെയ്തു . മാതാപിതാക്കളിൽ നിന്ന് പാരമ്പര്യമായി ലഭിച്ച ജനിതക മാറ്റമാണ് ഇവരുടെ ഈ പ്രത്യേകതരം ഗ്രൂപ്പിന് കാരണമെന്ന് കണ്ടെത്തി.

 

രക്തഗ്രൂപ്പ് കണ്ടെത്തലുകളുടെ പാരമ്പര്യം

 

രക്തഗ്രൂപ്പുകളെക്കുറിച്ചുള്ള പഠനം ആരംഭിച്ചത് 1901-ൽ കാൾ ലാൻഡ്‌സ്റ്റൈനർ എന്ന ഓസ്ട്രിയൻ-അമേരിക്കൻ ഫിസിഷ്യനാണ്. അദ്ദേഹത്തിൻ്റെ ഈ മഹത്തായ കണ്ടുപിടുത്തത്തിന് 1930-ൽ നോബൽ സമ്മാനം ലഭിച്ചു. ഇത് രക്തപ്പകർച്ചാരംഗത്ത് വിപ്ലവം സൃഷ്ടിച്ചു. അദ്ദേഹത്തിൻ്റെ കണ്ടെത്തലുകൾക്ക് മുമ്പ് രക്തപ്പകർച്ചകൾ മിക്കവാറും പരാജയപ്പെടുകയും പലപ്പോഴും മരണത്തിൽ കലാശിക്കുകയും ചെയ്തിരുന്നു.

ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്
Viral Video | റോഡിൽ നിന്നയാൾക്ക് ആനയുടെ ചവിട്ട്
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ