Christmas 2025 Wishes: ഭൂമിയില്‍ സന്മനസുള്ളവര്‍ക്ക് സമാധാനം; പ്രിയപ്പെട്ടവര്‍ക്ക് ക്രിസ്തുമസ് ആശംസകള്‍ നേരാം

Happy Christmas 2025 Wishes: യേശു ക്രിസ്തുവിന്‍റെ ജന്മ ദിനമാഘോഷിയ്ക്കാന്‍ നാടെങ്ങും ഒരുങ്ങിക്കഴിഞ്ഞു. സന്തോഷവും പ്രതീക്ഷയും നിറഞ്ഞുനിൽക്കുന്ന ഈ വേളയിൽ പ്രിയപ്പെട്ടവർക്ക് ആശംസകള്‍ നേരാം.

Christmas 2025 Wishes: ഭൂമിയില്‍ സന്മനസുള്ളവര്‍ക്ക് സമാധാനം; പ്രിയപ്പെട്ടവര്‍ക്ക് ക്രിസ്തുമസ് ആശംസകള്‍ നേരാം

Christmas

Published: 

21 Dec 2025 20:45 PM

സമാധാനത്തിന്റെയും സന്തോഷത്തിന്റെയും സന്ദേശവുമായി വീണ്ടും ഒരു ക്രിസ്മസ് കൂടി എത്തിയിരിക്കുന്നു. ലോകരക്ഷകനായി യേശുക്രിസ്തു ഭൂമിയിൽ അവതരിച്ചതിന്റെ ഓർമ്മ പുതുക്കുന്ന ഈ സുദിനം ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികൾ വളരെ ആഘോഷപൂർവ്വമാണ് കൊണ്ടാടാറുള്ളത്. തണുത്തുറച്ച രാവുകളിൽ നക്ഷത്രവിളക്കുകളും ക്രിസ്മസ് മരങ്ങളും ഒരുക്കി ലോകം ഈ ദിനത്തെ വരവേൽക്കുന്നു.

മിക്ക വീടുകളിലും ഡിസംബർ ആദ്യം മുതൽ തന്നെ വർണ്ണാഭമായ നക്ഷത്രങ്ങൾ തൂക്കാൻ തുടങ്ങും. പിന്നാലെ മനോഹരമായി അലങ്കരിച്ച ‘ക്രിസ്മസ് ട്രീ’കളും പുൽക്കൂടുകളും ഒരുക്കുന്നു. ബെത്‌ലഹേമിലെ കാലിത്തൊഴുത്തിൽ ഉണ്ണിയേശു ജനിച്ചതിനെ അനുസ്മരിച്ചുകൊണ്ടാണ് പുൽക്കൂടുകൾ തയ്യാറാക്കുന്നത്. യേശു ക്രിസ്തുവിന്‍റെ ജന്മ ദിനമാഘോഷിയ്ക്കാന്‍ നാടെങ്ങും ഒരുങ്ങിക്കഴിഞ്ഞു. സന്തോഷവും പ്രതീക്ഷയും നിറഞ്ഞുനിൽക്കുന്ന ഈ വേളയിൽ പ്രിയപ്പെട്ടവർക്ക് ആശംസകള്‍ നേരാം.

Also Read:ഈ ക്രിസ്‌മസിന് നിങ്ങളാകും സ്റ്റാർ; ഈ മസാലക്കൂട്ട് ചേർത്ത് ബിരിയാണി തയാറാക്കി നോക്കൂ

  • എല്ലാവർക്കും ഹൃദയം നിറഞ്ഞ ക്രിസ്മസ് ആശംസകൾ
  • ഭൂമിയിൽ സന്മനസുള്ളവർക്ക് സമാധാനം…ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ
  • ഈ ക്രിസ്മസ് ദിനം സന്തോഷപൂർണമാകട്ടെ; ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ
  • മറ്റുള്ളവരെ സഹായിക്കാനും സ്നേഹിക്കാനുമുള്ള മനസ്സാണ് യഥാർത്ഥ ക്രിസ്മസ്; ആശംസകൾ
  • ഇരുളിനുമേൽ വെളിച്ചം വിജയം നേടിയത് പോലെ, ലോകത്ത് സമാധാനവും ഐശ്വര്യവും നിറയട്ടെ; ക്രിസ്മസ് ആശംസകൾ.
  • എല്ലാവരേയും സ്നേഹിക്കാൻ പഠിപ്പിച്ച ത്യാഗത്തിൻറെ പര്യായമായ യേശുനാഥൻറെ ഓർമയിൽ,സന്തോഷകരമായ ഒരു ക്രിസ്മസ് ദിനം നേരുന്നു
  • ശാന്തിയുടെയും സ്നേഹത്തിൻറെയും ആഘോഷത്തിൻറെയും നക്ഷത്രങ്ങൾ മാനത്ത് വിരിയുന്ന ഈ ക്രിസ്മസ് രാവിൽ ഹൃദയം നിറഞ്ഞ ക്രിസ്മസ് ആശംസകൾ
  • സന്തോഷത്തിന്റെയും സമാധാനത്തിന്റെയും സന്ദേശമുണർത്തിക്കൊണ്ട് വീണ്ടും ഒരു ക്രിസ്മസ് കൂടി…ഹൃദയം നിറഞ്ഞ ആശംസകൾ.
  • സ്നേഹത്തിന്റെയും പങ്കുവെക്കലിന്റെയും പ്രതീകമാണ് ഒരോ ക്രിസ്മസും; ആശംസകൾ.
മീന്‍ വറുക്കുമ്പോള്‍ ഉപ്പും മഞ്ഞളും ചേര്‍ത്തേ പറ്റൂ! ഇല്ലെങ്കില്‍ പണിയാകും
ഒരു മുട്ട പുഴുങ്ങാന്‍ എത്ര സമയം വേണം?
ചക്കക്കുരുവിന്റെ തൊലി കളയാന്‍ ഇതാ എളുപ്പവഴി
മുട്ട കേടായോ? പൊട്ടിക്കാതെ തന്നെ തിരിച്ചറിയാം
ഒന്നല്ല അഞ്ച് കടുവകൾ, വയനാടിന് അടുത്ത്
ഇത്രയും വൃത്തിഹീനമായി ഉണ്ടാക്കുന്നതെന്താ?
വീട്ടുമുറ്റത്തുനിന്ന് വളര്‍ത്തുനായയെ പുലി കൊണ്ടുപോയി; സംഭവം കാസര്‍കോട് ഇരിയണ്ണിയില്‍
ശബരിമലയില്‍ എത്തിയ കാട്ടാന; സംരക്ഷണവേലിയും തകര്‍ത്തു