Independence Day Wishes 2025: ഇനിയും ഉയരെ പാറട്ടെ ത്രിവർണ പതാക; സ്വാതന്ത്ര്യദിനത്തിൽ പ്രിയപ്പെട്ടവർക്ക് ആശംസകൾ നേരാം

Independence Day Wishes Malayalam: ബ്രീട്ടിഷ് ഭരണത്തിൽ‌ നിന്ന് രാജ്യത്തെ രക്ഷിച്ച് സ്വാതന്ത്ര്യം നേടി തന്ന നമ്മുടെ ധീര നേതാക്കളെ കൂടി ഓർക്കേണ്ട ദിനം കൂടിയാണ് ആ​ഗസ്റ്റ് 15. അവരുടെ ധീരതയുടെയും, കഷ്ടപ്പാടിന്റെയും ഫലമാണ് ഇന്ന് നമ്മൾ സുഖമായി ജീവിക്കുന്നത്

Independence Day Wishes 2025: ഇനിയും ഉയരെ പാറട്ടെ ത്രിവർണ പതാക; സ്വാതന്ത്ര്യദിനത്തിൽ പ്രിയപ്പെട്ടവർക്ക് ആശംസകൾ നേരാം

സ്വാതന്ത്ര്യ ദിനം

Published: 

14 Aug 2025 08:53 AM

79-ാം സ്വാതന്ത്ര്യദിന ആഘോഷത്തിന്റെ നിറവിലാണ് രാജ്യം. 1947 ആ​ഗസ്റ്റ് 14ന് അർദ്ധരാത്രിയാണ് ബ്രിട്ടീഷ് ഭരണത്തിന്റെ യാതനകളിൽ നിന്നും ഇന്ത്യ മോചിതമായത്. ലോകം ഉറങ്ങികിടക്കുന്ന ഈ അർദ്ധരാത്രി, ഇന്ത്യ അതിന്റെ ജീവിതത്തിലേക്കും സ്വാതന്ത്ര്യത്തിലേക്കും ഉണരുകയാണ് എന്നാണ് സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു അന്ന് പറഞ്ഞത്. ഇന്ത്യ സ്വാതന്ത്യം നേടിയ ഈ ദിവസം എല്ലാ വർഷവും രാജ്യം വിപുലമായി ആഘോഷിക്കാറുണ്ട്.

ബ്രീട്ടിഷ് ഭരണത്തിൽ‌ നിന്ന് രാജ്യത്തെ രക്ഷിച്ച് സ്വാതന്ത്ര്യം നേടി തന്ന നമ്മുടെ ധീര നേതാക്കളെ കൂടി ഓർക്കേണ്ട ദിനം കൂടിയാണ് ആ​ഗസ്റ്റ് 15. അവരുടെ ധീരതയുടെയും, കഷ്ടപ്പാടിന്റെയും ഫലമാണ് ഇന്ന് നമ്മൾ സുഖമായി ജീവിക്കുന്നത്. ഇന്നേ ദിവസം സ്കൂളുകളിലും ഓഫീസുകളിലും പതാക ഉയർത്തൽ, സാംസ്കാരിക പരിപാടികൾ, ദേശീയ ഗാനാലാപം എന്നിങ്ങനെ നിരവധി പരിപാടികളാണ് നടക്കുന്നത്.

Also Read:സ്വാതന്ത്ര്യദിനം കളറാക്കാം, അടിപൊളി ഔട്ട്ഫിറ്റ് ഐഡിയകൾ ഇതാ…

ഈ സ്വാതന്ത്ര്യ ദിനത്തിൽ പ്രിയപെട്ടവർക്ക് ആശംസകൾ നേരാം.

  • ഹാപ്പി ഇൻഡിപെൻഡൻസ് ഡേ
  • സ്വാതന്ത്ര്യദിന ആശംസകൾ
  • 79 -ാം സ്വാതന്ത്ര്യദിന ആശംസകൾ
  • എല്ലാവർക്കും സ്വാതന്ത്ര്യദിന ആശംസകൾ
  • സ്വാതന്ത്ര്യത്തിന്റെ യഥാർത്ഥ അർത്ഥം മനസിലാക്കി അതിനായി ജീവിക്കാം!
  • ഞങ്ങളുടെ സ്വാതന്ത്ര്യത്തിനായി ജീവൻ ത്യജിച്ച ധീര നേതാക്കൾക്ക് സ്വാതന്ത്ര്യദിന ആശംസകൾ
  • സ്വാതന്ത്ര്യം ഒരു സമ്മാനമല്ല, അത് നമുക്ക് ലഭിച്ച വലിയ നേട്ടമാണ്. സ്വാതന്ത്ര്യദിന ആശംസകൾ
  • ഇന്ന് നമ്മൾ ആശ്വാസത്തോടെ ശ്വസിക്കുമ്പോൾ, അതിന് പിന്നിൽ ആയിരങ്ങളുടെ രക്തമുണ്ട്. സ്വാതന്ത്ര്യദിന ആശംസകൾ
  • ഒരുമയോടെ രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കാം, സ്വാതന്ത്ര്യദിന ആശംസകൾ
  • ഇന്ത്യയുടെ വളർച്ചക്ക് നമുക്കും പങ്കാളികൾ ആകാം, സ്വാതന്ത്ര്യദിന ആശംസകൾ
  • സ്വാതന്ത്ര്യം നേടിതന്ന ധീര ദേശാഭിമാനികളെ, സ്വാതന്ത്ര്യദിന ആശംസകൾ
  • ഇരുണ്ട ബ്രിട്ടീഷ് ഭരണകാലത്ത് നിന്ന് ഇന്ത്യയെ തിരിച്ചുപിടിച്ച ധീരന്മാരെ നമുക്ക് ഈ അവസരത്തിൽ സ്മരിക്കാം.
  • പോരാട്ടത്തിന്റെ ഓർമപ്പെടുത്തലുമായി പുതിയ ഒരു സ്വാതന്ത്ര്യദിനം കൂടി, ഹാപ്പി ഇൻഡിപെൻഡൻസ് ഡേ
  • ദേശ സ്നേഹം മുറുകെ പിടിക്കാം,ഇന്ത്യയുടെ യശസ്സ് ലോകത്തിന് മുന്നിൽ വെളിപെടുത്താം, ഹാപ്പി ഇൻഡിപെൻഡൻസ് ഡേ
  • വാനോളം ഉയരട്ടെ ത്രിവർണ പതാക, ഹാപ്പി ഇൻഡിപെൻഡൻസ് ഡേ
  • ഇനിയും ഉയരെ പാറട്ടെ ത്രിവർണ പതാക,ഹാപ്പി ഇൻഡിപെൻഡൻസ് ഡേ
  • സമത്വം, നീതി, സാഹോദര്യം എന്നിവയുടെ മൂല്യങ്ങൾ ഉയർത്തിപിടിച്ച് നമുക്ക് സ്വാതന്ത്ര്യദിന ആഘോഷിക്കാം
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും