Horoscope Today: ഈ നക്ഷത്രക്കാര്‍ക്ക് ഇന്ന് സാമ്പത്തിക നേട്ടം; അറിയാം ഇന്നത്തെ നക്ഷത്രഫലം

രാഷ്ട്രീയക്കാര്‍ ബഹുമാനിക്കപ്പെടാനും പൊതുപ്രവര്‍ത്തകര്‍ക്ക് സമൂഹത്തില്‍ പ്രശസ്തി കൂടാനും ഈ ദിവസം സഹായിക്കും

Horoscope Today: ഈ നക്ഷത്രക്കാര്‍ക്ക് ഇന്ന് സാമ്പത്തിക നേട്ടം; അറിയാം ഇന്നത്തെ നക്ഷത്രഫലം

Malayalam Astrology

Published: 

06 May 2024 | 06:34 AM

മേടം (അശ്വതി, ഭരണി, കാര്‍ത്തിക മുക്കാല്‍ഭാഗം)

കര്‍മ്മരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഇന്നത്തെ ദിവസം ഉയര്‍ച്ചയുണ്ടാകും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ധാരാളം അവസരങ്ങള്‍ വന്നുചേരാന്‍ ഇടയുണ്ട്. ഉല്ലാസയാത്രകളില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും. രാഷ്ട്രീയക്കാര്‍ ബഹുമാനിക്കപ്പെടാനും പൊതുപ്രവര്‍ത്തകര്‍ക്ക് സമൂഹത്തില്‍ പ്രശസ്തി കൂടാനും ഈ ദിവസം സഹായിക്കും. ആത്മവിശ്വാസം വര്‍ധിക്കാനിടയുണ്ട്. ഉത്തരവാദിത്തങ്ങള്‍ കൃത്യമായി നിറവേറ്റാന്‍ സാധിക്കും. സ്വത്തുവകകള്‍ നഷ്ടപ്പെടാതെ സൂക്ഷിക്കുക.

ഇടവം (കാര്‍ത്തിക മുക്കാല്‍ ഭാഗം, രോഹിണി, മകയിരം അരഭാഗം)

പുണപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടും. വീട് മോടി പിടിപ്പിക്കാന്‍ പണം ചെലവഴിക്കും. ശത്രുക്കളുമായി രമ്യതയിലെത്തും.

മിഥുനം (മകയിരം അരഭാഗം, തിരുവാതിര, പുണര്‍തം മുക്കാല്‍ഭാഗം)

മംഗളകര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ സാധിക്കും. വിദ്യാര്‍ഥികള്‍ക്ക് വിജയാനുഭവം ഉണ്ടാവും. കുടുംബത്തില്‍ ചെലവ് വര്‍ധിക്കും.

കര്‍ക്കിടകം (പുണര്‍തം കാല്‍ഭാഗം, പൂയം, ആയില്യം)

കുടുംബകാര്യങ്ങളില്‍ ഉത്തരവാദിത്തം കാണിച്ച് തുടങ്ങും. ശരീരത്തിന് അരിഷ്ടതകള്‍ ഉണ്ടാവാന്‍ സാധ്യതയുണ്ട്. സാമ്പത്തിക നഷ്ടം സംഭവിക്കും.

ചിങ്ങം (മകം, പൂരം, ഉത്രം കാല്‍ഭാഗം)

മനശാന്തിയുണ്ടാകും. ജീവിതരീതിയില്‍ മാറ്റങ്ങള്‍ വരുത്തും. കടം കൊടുത്ത പണം തിരിച്ചുകിട്ടാന്‍ അല്‍പം വിഷമിക്കും.

കന്നി ( ഉത്രം മുക്കാല്‍ഭാഗം, അത്തം, ചിത്തിര അരഭാഗം)

പുതിയ വ്യവസായ സംരഭങ്ങള്‍ ആരംഭിക്കാന്‍ ഇടയുണ്ട്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനക്കയറ്റം ലഭിക്കും.

തുലാം (ചിത്തിര അരഭാഗം, ചോതി, വിശാഖം മുക്കാല്‍ഭാഗം)

ചില പ്രധാനപ്പെട്ട രേഖകള്‍ കൈയിലേക്ക് വരും. വാക്കുതര്‍ക്കങ്ങളില്‍ ഏര്‍പ്പെടാതിരിക്കുക. ദൈവാനുഗ്രഹം വര്‍ധിക്കും.

വൃശ്ചികം (വിശാഖം കാല്‍ഭാഗം, അനിഴം, തൃക്കേട്ട)

സുഹൃത്തുക്കളുമായുണ്ടായിരുന്ന അഭിപ്രായഭിന്നത മാറും. പരീക്ഷകളില്‍ വിജയിക്കും.

ധനു (മൂലം, പൂരാടം, ഉത്രാടം കാല്‍ഭാഗം)

ക്രയവിക്രയങ്ങളിലൂടെ നേട്ടമുണ്ടാകാന്‍ ഇടയുണ്ട്. വേണ്ടപ്പെട്ടവരുടെ സഹായം പ്രതീക്ഷിക്കാം. ഉന്നതരുമായി സൗഹൃദം സ്ഥാപിക്കാന്‍ കഴിയും.

മകരം (ഉത്രാടം അരഭാഗം, തിരുവോണം, അവിട്ടം മുക്കാല്‍ഭാഗം)

സന്താനങ്ങളുടെ വിവാഹകാര്യം ശരിയാകും. അലങ്കാര വസ്തുക്കളോട് ഇഷ്ടം തോന്നും. മധ്യസ്ഥത വഹിക്കേണ്ട സാഹചര്യമുണ്ടാകും.

കുംഭം (അവിട്ടം അരഭാഗം, ചതയം, പൂരുരുട്ടാതി മുക്കാല്‍ഭാഗം)

പൊതുപ്രവര്‍ത്തകര്‍ക്ക് എതിര്‍പ്പുകളെ മറികടക്കാന്‍ സാധിക്കും. ആരോഗ്യം ശ്രദ്ധിക്കുക. കോടതി ഇടപാടുകളില്‍ വിജയിക്കും.

മീനം (പൂരുരുട്ടാതി കാല്‍ഭാഗം, ഉതൃട്ടാതി, രേവതി)

കുടുംബത്തില്‍ സന്തോഷം വരും. പുതിയ ധനാഗമ മാര്‍ഗങ്ങള്‍ കണ്ടെത്തും. അപാവാദങ്ങളെ നേരിടേണ്ടി വരും.

ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തടാകത്തിലേക്ക് വീണ പാരാഗ്ലൈഡേഴ്‌സിനെ എസ്ഡിആര്‍എഫ് രക്ഷിക്കുന്നു; ഉത്തരാഖണ്ഡില്‍ സംഭവിച്ചത്‌
റോഡിലെ മഞ്ഞുനീക്കുന്നത് കണ്ടോ? ഹിമാചലിലെ ദൃശ്യങ്ങള്‍
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്