10 ഇന്ത്യക്കാരിൽ ഒൻപത് പേർക്കും കൊളസ്ട്രോൾ, ഞെട്ടിക്കുന്ന പഠനം

ഇത് രാജ്യത്ത് വർധിക്കുന്ന ഹൃദയാഘാതങ്ങൾക്കുള്ള കാരണമാണെന്നും റിപ്പോർട്ടിൽ പറയുന്നു. വിവിധ പ്രദേശങ്ങളിലായി 23,665 മുതിർന്നവരിൽ നടത്തിയ പഠനത്തിലാണ്. അസാധാരണമായ കൊളസ്ട്രോളിൻ്റെ അളവ് പെട്ടെന്ന് പ്രശ്നങ്ങൾക്ക് കാരണമാകില്ലെങ്കിലും, പക്ഷേ ധമനികൾക്കുള്ളിൽ കൊഴുപ്പ് നിക്ഷേപം അടിഞ്ഞ് കൂടുന്നത് വഴി ക്രമേണ രക്തക്കുഴലുകൾ തകരാറിലാകും. പലരും ഇത് തള്ളിക്കളയുന്നതാണ് ഇതിനുള്ള പ്രധാന കാരണം.

10 ഇന്ത്യക്കാരിൽ ഒൻപത് പേർക്കും കൊളസ്ട്രോൾ, ഞെട്ടിക്കുന്ന പഠനം

Indian Cholestrol Crisis

Updated On: 

19 Jul 2026 | 02:04 PM

ന്യൂഡൽഹി: രാജ്യത്ത് 10-ൽ 9 പേർക്കും കൊളസ്ട്രോൾ എന്ന് പഠന റിപ്പോർട്ട്. ഐസിഎംആർ രാജ്യവ്യാപകമായി പഠനത്തിലാണ് ഏറ്റവും പുതിയ കണ്ടെത്തൽ. ഇത് രാജ്യത്ത് വർധിക്കുന്ന ഹൃദയാഘാതങ്ങൾക്കുള്ള കാരണമാണെന്നും റിപ്പോർട്ടിൽ പറയുന്നു. വിവിധ പ്രദേശങ്ങളിലായി 23,665 മുതിർന്നവരിൽ നടത്തിയ പഠനത്തിലാണ് വിവരങ്ങൾ. രക്തത്തിലെ കൊളസ്ട്രോൾ അഥവാ ട്രൈഗ്ലിസറൈഡുകളുടെ അസന്തുലിതാവസ്ഥയായ ഡിസ്ലിപിഡെമിയ വളരെ വ്യാപകമായതായി ഗവേഷകർ പറയുന്നു, പ്രാരംഭ ഘട്ടത്തിൽ ഇതിൻ്റെ ലക്ഷണങ്ങൾ കാണിക്കുന്നില്ലാത്തതിനാൽ പലരും ഇത് അവഗണിക്കുന്നതാണ് പതിവ്.

എന്താണ് ഡിസ്ലിപിഡെമിയ ?

രക്തത്തിലെ കൊളസ്ട്രോൾ അല്ലെങ്കിൽ ട്രൈഗ്ലിസറൈഡിന്റെ അളവ് വളരെ ഉയർന്നതോ വളരെ കുറവോ ആകുകയും ഇതുവഴി ഹൃദയ സംബന്ധമായ രോഗ സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്ന രോഗാവസ്ഥയാണ് ഡിസ്ലിപിഡെമിയ.

30 കളുടെ തുടക്കത്തിൽ

രാജ്യത്തെ മുതിർന്നവരിൽ പലർക്കും ഇതേ രോഗാവസ്ഥയുണ്ടെങ്കിലും പലർക്കും 30 കളുടെ തുടക്കത്തിൽ തന്നെ ഇതുമായി ബന്ധപ്പെട്ട ലക്ഷണങ്ങൾ കാണിക്കുന്നുണ്ടെന്നാണ് വിവരം. ഇന്ത്യയിൽ മുതിർന്നവരിൽ അസാധാരണമായ ലിപിഡ് അളവ് കൂടുതലായി കാണപ്പെടുന്നുവെന്നും പലപ്പോഴും 30 കളുടെ തുടക്കത്തിൽ തന്നെ പ്രത്യക്ഷപ്പെടാൻ തുടങ്ങുന്നുവെന്നും ഗവേഷകർ പറഞ്ഞു. ഭാവിയിൽ ഹൃദയ സംബന്ധമായ അസുഖങ്ങൾ തടയാൻ സഹായിക്കുന്നതിന് പതിവായി കൊളസ്ട്രോൾ സ്ക്രീനിംഗിന്റെ പ്രാധാന്യം അവർ ഊന്നിപ്പറഞ്ഞു, പ്രത്യേകിച്ച് പ്രമേഹം, അമിതവണ്ണം അല്ലെങ്കിൽ ഉയർന്ന രക്തസമ്മർദ്ദം എന്നിവയുള്ളവർക്ക്.

അസാധാരണ കൊളസ്ട്രോൾ

ഇതിൽ പേടിക്കേണ്ടതില്ലെന്നാണ് ഡോക്ടർമാർ പറയുന്നത്. അസാധാരണമായ കൊളസ്ട്രോളിൻ്റെ അളവ് പെട്ടെന്ന് പ്രശ്നങ്ങൾക്ക് കാരണമാകില്ലെങ്കിലും, പക്ഷേ ധമനികൾക്കുള്ളിൽ കൊഴുപ്പ് നിക്ഷേപം അടിഞ്ഞ് കൂടുന്നത് വഴി ക്രമേണ രക്തക്കുഴലുകൾ തകരാറിലാകും. കാലക്രമേണ, ഇത് ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനും സാധ്യത വർദ്ധിപ്പിക്കുന്നു. സ്ത്രീകൾ, നഗരവാസികൾ, മധ്യേന്ത്യയിൽ താമസിക്കുന്നവർ എന്നിവരിലാണ് ഇത് കൂടുതലായി കണ്ടെത്തിയിട്ടുള്ളത്. “നല്ല കൊളസ്ട്രോൾ” എന്നറിയപ്പെടുന്ന എച്ച്ഡിഎൽ മിക്കവരിലും കുറവാണെന്നാണ് കണ്ടെത്തൽ. മധ്യേന്ത്യയിൽ 89.1 ശതമാനവും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ 85.3 ശതമാനവും ഡിസ്ലിപിഡെമിയയുടെ ഏറ്റവും കുറഞ്ഞ വ്യാപനവും റിപ്പോര് ട്ട് ചെയ്തിട്ടുണ്ട്.

 

Follow Us
ബോഡി ഫാറ്റ് കുറയ്ക്കാന്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍ ഏതെല്ലാം?
ഉന്മേഷം നിറയും! വീട്ടിൽ ഉദയസൂര്യന്റെ ചിത്രം ഇവിടെ വയ്ക്കൂ
നടുവേദന മാറാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ
മുട്ട പുഴുങ്ങുമ്പോൾ അല്പം വിനാഗിരി ചേർത്താൽ... ഈ ട്രിക്ക് പരീക്ഷിക്കൂ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി
Video | മൂർഖനെ കഴുത്തിലിട്ട് സ്ത്രീ
ഞെട്ടിത്തരിച്ച് ജനം, തകർന്നത് കാറല്ല