Work Life Balance: ജോലി സ്ഥലത്ത് എത്ര സമയം ഇരിക്കുന്നുണ്ടോ? വര്‍ക്ക് ലൈഫ് ബാലന്‍സ് തെറ്റുന്നതിന്റെ ലക്ഷണങ്ങള്‍
Signs of Poor Work Life Balance: ഏറെ സമയം ജോലി ചെയ്യുന്നത് ഹൃദ്രോഗങ്ങള്‍, പ്രമേഹം, മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ തുടങ്ങിയവയ്ക്കും മസ്തിഷ്‌കത്തിന്റെ ഘടനയിലും മാറ്റമുണ്ടാക്കുന്നുവെന്നാണ് ഗവേഷകര്‍ പറയുന്നത്. ഇത്തരത്തില്‍ ജോലി ചെയ്യേണ്ടി വരുന്നവര്‍ മാനസികവും വൈകാരികവുമായി തളര്‍ന്ന അവസ്ഥയിലാണെന്നും ഗവേഷകര്‍ വ്യക്തമാക്കി.
ജോലി ഇല്ലാതെ ആര്‍ക്കും മുന്നോട്ട് പോകാനാകില്ല. എന്നാല്‍ നമ്മള്‍ ചെയ്തുകൊണ്ടിരിക്കുന്ന ജോലി നമ്മുടെ മുന്നോട്ടുപോക്കിനെ തന്നെ ബാധിച്ചാലോ? ഒരുപാട് സമയം ജോലി സ്ഥലത്ത് ചിലവഴിക്കുന്നതും ജോലിയെ കുറിച്ച് മാത്രം ചിന്തിക്കേണ്ടി വരുന്നതുമെല്ലാം നമ്മുടെ ആരോഗ്യത്തെ വളരെ മോശമായി തന്നെ ബാധിക്കുന്നുണ്ട്.
ഈയടുത്തിടെ പുറത്തിറങ്ങിയ പഠനം പറയുന്നത് അനുസരിച്ച് ആഴ്ചയില്‍ 52 ഓ അല്ലെങ്കില്‍ അതില്‍ കൂടുതലോ മണിക്കൂറുകള്‍ ജോലി ചെയ്യുന്നവരുടെ മസ്തിഷ്‌കത്തിന് കാര്യമായ മാറ്റങ്ങള്‍ സംഭവിക്കുന്നുവെന്നാണ്.
ഏറെ സമയം ജോലി ചെയ്യുന്നത് ഹൃദ്രോഗങ്ങള്‍, പ്രമേഹം, മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ തുടങ്ങിയവയ്ക്കും മസ്തിഷ്‌കത്തിന്റെ ഘടനയിലും മാറ്റമുണ്ടാക്കുന്നുവെന്നാണ് ഗവേഷകര്‍ പറയുന്നത്. ഇത്തരത്തില്‍ ജോലി ചെയ്യേണ്ടി വരുന്നവര്‍ മാനസികവും വൈകാരികവുമായി തളര്‍ന്ന അവസ്ഥയിലാണെന്നും ഗവേഷകര്‍ വ്യക്തമാക്കി.




അമിത ജോലിഭാരം മൂലം പ്രതിവര്‍ഷം 8,00,000 പേരാണ് മരണപ്പെടുന്നതെന്നാണ് അന്താരാഷ്ട്ര തൊഴില്‍ സംഘടനയുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്.
- ജോലികള്‍ ചെയ്ത് തീര്‍ക്കുന്നതിനായി ഭക്ഷണം മാറ്റിവെക്കുകയോ ഒഴിവാക്കുകയോ ചെയ്യുന്നത് ബ്ലഡ് ഷുഗര്‍ നില തകരാറിലാക്കുന്നു.
- ജോലി തിരക്ക് കാരണം പലര്‍ക്കും വ്യക്തിബന്ധങ്ങള്‍ കെട്ടിപ്പടുക്കാന്‍ സാധിക്കുന്നില്ല.
- ഏകാന്തതയ്ക്ക് കാരണമാകുകയും ചെയ്യുന്നു.
- തൊഴിലിടത്ത് സമ്മര്‍ദം കൂടുമ്പോള്‍ ലഹരി ഉപയോഗിക്കാനുള്ള സാധ്യതയും വര്‍ധിക്കുന്നു.
- വ്യായാമം ഇല്ലാത്ത ജീവിതം രക്തസമ്മര്‍ദം, ബ്ലഡ് ഷുഗര്‍, കൊളസ്‌ട്രോള്‍ തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് എത്തിക്കുന്നു.
- അമിതമായി സമ്മര്‍ദം അനുഭവിക്കുന്നത് ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നു.
Also Read: Ego in Psychology: ഈഗോ ഒരു മാനസിക രോഗമാണോ? തെറ്റിധാരണകൾക്ക് ഉത്തരമിതാ….
വര്‍ക്ക് ലൈഫ് ബാലന്‍സ് തെറ്റിയോ?
- നമ്മളെ തന്നെ ശ്രദ്ധിക്കാന്‍ സാധിക്കാതിരിക്കുക.
- സ്വന്തം മാനസികാരോഗ്യത്തിന് പ്രാധാന്യം നല്‍കാന്‍ കഴിയുന്നില്ല.
- തൊഴില്‍ ജീവിതം കൊണ്ട് കാര്യമില്ലെന്ന് കരുതുന്നു.
- തൊഴില്‍ മെച്ചപ്പെടുന്നതുമായി ബന്ധപ്പെട്ട് നിരന്തരം ആശങ്കപ്പെട്ടിരിക്കുക.
- തൊഴിലിനും വ്യക്തിജീവിതത്തിനും ഇടയില്‍ അതിര്‍ത്തി നിശ്ചയിക്കാന്‍ സാധിക്കുന്നില്ല.
- ഒറ്റപ്പെടല്‍ അനുഭവിക്കുക.